തുകലിന് വേണ്ടി മൃഗങ്ങളെ ക്രൂരമായി കൊന്നൊടുക്കുന്ന പ്രവണതയ്ക്ക് എതിരെ ഒരു പുതിയ പോരാട്ടമാവുകയാണ് ‘Phool’എന്ന സ്റ്റാർട്ടപ്പ്.

അങ്കിത് അഗർവാളും പ്രതീക് കുമാറും ചേർന്ന് സ്ഥാപിച്ച കാൺപൂർ ആസ്ഥാനമായുള്ള ഫൂൽ നിർമിച്ച  Fleather, മൃഗതോലിൽ നിന്നുളള തുകലിന് ഒരു വീഗൻ ഓപ്ഷനാണ്.

പുഷ്പാവശിഷ്ടങ്ങൾ കൊണ്ട് നിർമ്മിച്ച ഈ പുതിയ വസ്തു മൃഗങ്ങളുടെ തുകലിനു പകരം സുസ്ഥിരമായ ഒരു ബദലാണ്. മൃഗങ്ങളിൽ നിന്ന് തുകൽ നിർമിക്കുന്നത് പാരിസ്ഥിതിക അപകടങ്ങൾക്ക് കാരണമാകുമെന്ന് ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്. വീഗൻ ഓപ്ഷന് ഈ കുഴപ്പം ഒരു പരിധി വരെ കുറയ്ക്കാൻ കഴിയും. ഇന്ത്യയിലുടനീളമുള്ള ക്ഷേത്രങ്ങളിൽ നിന്നുളള പുഷ്പമാലിന്യം പുനർനിർമ്മിച്ചാണ് ഫ്ലതർ നിർമ്മിക്കുന്നത്.

2015ൽ അങ്കിത് അഗർവാളും സുഹൃത്തും കാൺപൂരിലെ ഗംഗാതീരത്ത് ചില കാഴ്ചകൾ കണ്ടിടത്ത് നിന്നാണ് ഫൂലിന്റെ യാത്ര ആരംഭിച്ചത്. ഗംഗാനദിയിൽ അങ്കിതും സുഹൃത്തും കണ്ടത് വെള്ളത്തിന് മുകളിൽ പൊങ്ങിക്കിടക്കുന്ന വിശ്വാസികൾ ഉപേക്ഷിച്ച ജമന്തി, റോസാപ്പൂക്കൾ, പൂച്ചെടികൾ തുടങ്ങിയ ടൺ കണക്കിന് പൂക്കളാൽ മലിനമായ ജലമാണ്. ഇത് അങ്കിത് അഗർവാളിനെ ചിന്തിപ്പിച്ചു. ഇതിന് ഒരു പരിഹാരം കൊണ്ടുവരാൻ അങ്കിത് ആഗ്രഹിച്ചു. ഒടുവിൽ ഈ പൂക്കൾ സുഗന്ധതിരികളാക്കി മാറ്റാൻ തീരുമാനിച്ചു. അങ്ങനെ 2017-ൽ, കാൺപൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയുടെ പിന്തുണയോടെ അഗർവാൾ ഫൂൽ സ്ഥാപിച്ചു. ഈ സ്റ്റാർട്ടപ്പിൽ ബോളിവുഡ് നടി ആലിയ ഭട്ടും നിക്ഷേപകയാണ്.

പൂമാലിന്യങ്ങൾ ശേഖരിക്കാൻ ഫൂലിന്റെ ട്രക്കുകൾ കാൺപൂരിലെ ക്ഷേത്രങ്ങൾ ചുറ്റി സഞ്ചരിക്കും. തൊഴിലാളികൾ ഇതളുകൾ പറിച്ചെടുത്ത് ഉണങ്ങാൻ വെക്കും. ഉണക്കിയ ഇതളുകൾ പൊടിച്ച് അവശ്യ എണ്ണകൾ ചേർത്ത് കുഴച്ചുണ്ടാക്കും. ഇത് പിന്നീട് ധൂപങ്ങളാക്കി മാറ്റും. ഫൂലിലെ റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് മേധാവി നചികേത് കുന്ത്‌ലയും സഹപ്രവർത്തകരും 2018-ൽ വീഗൻ ലെതർ എന്ന ആശയത്തിൽ പരീക്ഷണങ്ങളിലേക്ക് കടന്നു. പൂക്കളുടെ വേസ്റ്റുകൾ ഉപയോഗിച്ച് ലബോറട്ടറികളിലെ തുടർ പഠനങ്ങളും പരീക്ഷണങ്ങളും ഫ്ലെതർ കണ്ടെത്തുന്നതിലേക്ക് നയിച്ചു. ഫൂൽ 2021-മുതൽ ഫ്ലെതർ നിർമിക്കാൻ തുടങ്ങി.

നൂതനമായ പാരിസ്ഥിതിക പരിഹാരങ്ങളെ ആദരിക്കുന്ന 2022 ലെ എർത്ത്‌ഷോട്ട് സമ്മാനത്തിൽ ഉൽപ്പന്ന വിഭാഗം ഫൈനലിസ്റ്റായിരുന്നു ഫ്ലെതർ. കാൺപൂരിലെ ഫൂൽ ലാബിന് ഓരോ മാസവും ഏകദേശം 9,000 ചതുരശ്ര അടി ഫ്ലെതർ നിർമിക്കാൻ കഴിയും. ഇതിലൂടെ ഇതുവരെ വാലറ്റുകൾ, സ്ലിംഗ് ബാഗുകൾ, ചെരിപ്പുകൾ, എന്നിവ ഉണ്ടാക്കിയിട്ടുണ്ട്. ഇന്ത്യയിലെ ക്ഷേത്രങ്ങളിൽ പ്രതിദിനം നൂറുകണക്കിന് കിലോഗ്രാം പുഷ്പമാലിന്യം ഉത്പാദിപ്പിക്കപ്പെടുന്നതിനാൽ ഫ്ലെതർ നിർമാണ കാര്യത്തിൽ അങ്കിതിനും പ്രതീകിനും ആശങ്കയില്ല. കൂടാതെ, കാർഷിക വേസ്റ്റുകളും ഇതിന് ഉപയോഗിക്കാം. മൃഗങ്ങളുടെ തുകലുമായി താരതമ്യപ്പെടുത്തുമ്പോൾ മെറ്റീരിയലിന്റെ ഈട് മാത്രമാണ് ആശങ്ക.

Kanpur-based startup ‘Phool’ founded by Ankit Agarwal and Prateek Kumar is known for its vegan leather called ‘Fleather.’ This new material made of temple flower waste is a sustainable alternative to animal leather. Research has shown that producing leather from animals causes environmental hazards. The vegan option can reduce this chaos to an extent. Fleather is made by repurposing floral waste generated in temples across India. 

Share.

Experienced Broadcast Journalist. More than 12 years of overall progressive experience in various fields of Journalism. Possess exceptional team building and leadership skills, interpersonal relations and communication abilities.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version