2022-ൽ YouTube-ൽ ബോളിവുഡിൽ ഏറ്റവുമധികം സ്ട്രീം ചെയ്യപ്പെട്ട ആർട്ടിസ്റ്റായി അൽക്ക യാഗ്നിക് (Alka Yagnik)
2022-ൽ YouTube-ൽ ബോളിവുഡിൽ ഏറ്റവുമധികം സ്ട്രീം ചെയ്യപ്പെട്ട ആർട്ടിസ്റ്റായി അൽക്ക യാഗ്നിക് (Alka Yagnik). ടെയ്ലർ സ്വിഫ്റ്റിനെയും (Taylor Swift) BTS-നെയും പിന്തള്ളിയാണ് അൽക്ക യാഗ്നിക് ഒന്നാമതെത്തിയത്. ഗിന്നസ് വേൾഡ് ബുക്ക് റെക്കോർഡ് പ്രകാരം, പ്രശസ്ത ബോളിവുഡ് ഗായിക അൽക്ക യാഗ്നിക് ആഗോളതലത്തിൽ യുട്യൂബിൽ ഏറ്റവും കൂടുതൽ സ്ട്രീം ചെയ്ത കലാകാരിയാണ്.
2022-ൽ 15.3 ബില്യൺ യൂട്യൂബ് സ്ട്രീമുകളും പ്രതിദിനം ശരാശരി 42 മില്യൺ സ്ട്രീമിംഗും ബോളിവുഡ് പിന്നണി ഗായിക അൽക്ക യാഗ്നിക് നേടി. 14.7 ബില്യൺ സ്ട്രീമുകൾ ലഭിച്ച ബാഡ് ബണ്ണിയെ(പ്യൂർട്ടോ റിക്കോ) മറികടന്ന ബോളിവുഡ് ഗായിക, ടെയ്ലർ സ്വിഫ്റ്റ്, ബ്ലാക്ക്പിങ്ക്, ബിടിഎസ് എന്നിവരെയും മറികടന്നു. ലിബർട്ടി ഗെയിംസ് പുറത്തുവിട്ട കണക്കുകൾ പ്രകാരം, 2021-ൽ 17.7 ബില്യൺ സ്ട്രീമുകളും 2020-ൽ 16.6 ബില്യണും സ്ട്രീമുകളോടെയും യൂട്യൂബിൽ ഏറ്റവുമധികം സ്ട്രീം ചെയ്ത കലാകാരിയാണ് അൽക്ക.
ദക്ഷിണ കൊറിയൻ സൂപ്പർതാരങ്ങളായ ബിടിഎസ് 7.95 ബില്യൺ സ്ട്രീമുകൾ നേടി ആറാം സ്ഥാനത്തും, ബ്ലാക്ക്പിങ്ക് 7.29 ബില്യൺ സ്ട്രീമുകളും ലഭിച്ച് എട്ടാം സ്ഥാനത്തുമാണ്. ടെയ്ലർ സ്വിഫ്റ്റ് 4.33 ബില്യണുമായി 26-ാം സ്ഥാനത്തും 2.9 ബില്യൺ സ്ട്രീമുകളുമായി ഡ്രേക്ക് 50-ാം സ്ഥാനത്തും 5.7 ബില്യണുമായി ദി വീക്ക്ൻഡ് 13-ാം സ്ഥാനത്തുമാണ്.
10.6 ബില്യൺ ആഗോള യൂട്യൂബ് ശ്രവണങ്ങളുമായി ഉദിത് നാരായൺ മൂന്നാം സ്ഥാനത്താണ്. 10.2 ബില്യൺ സ്ട്രീമുകളുമായി അരിജിത് സിംഗ് നാലാം സ്ഥാനത്താണ്. കെ-പോപ്പ് സെൻസേഷൻ ബിടിഎസിന് തൊട്ടുമുന്നിലായി യൂട്യൂബ് പ്ലേ കൗണ്ടുകളുടെ അടിസ്ഥാനത്തിൽ കുമാർ സാനു ഏറ്റവും ജനപ്രിയമായ അഞ്ചാമത്തെ മ്യൂസിക് ആർട്ടിസ്റ്റായി റാങ്ക് ചെയ്തു. ഭോജ്പുരി ഗായകൻ ഖേസരി ലാൽ യാദവ് ബിടിഎസിന് പട്ടികയിൽ ഏഴാം സ്ഥാനത്തെത്തി.
‘ഇന്ത്യയുടെ നൈറ്റിംഗേൽ’ എന്നറിയപ്പെടുന്ന അന്തരിച്ച പിന്നണി ഗായിക ലതാ മങ്കേഷ്കർ ഒമ്പതാം സ്ഥാനത്തെത്തിയപ്പോൾ ശിൽപി രാജ് പത്താം സ്ഥാനത്തെത്തി. ചാർട്ട്മാസ്റ്റേഴ്സ് ഡാറ്റ പ്രകാരം, YouTube-ന്റെ ഉപയോക്താക്കളിൽ 25 ശതമാനവും ഇന്ത്യയിൽ നിന്നുള്ളവരാണ്.
അൽക യാഗ്നിക്കിനെക്കുറിച്ച് പറയുകയാണെങ്കിൽ, അവർ ബോളിവുഡിലെ ഏറ്റവും പ്രമുഖവും വിജയകരവുമായ പിന്നണി ഗായികമാരിൽ ഒരാളാണ്. നാല് പതിറ്റാണ്ടിലേറെ നീണ്ട അൽക്കയുടെ കരിയറിൽ, വിവിധ ഇന്ത്യൻ ഭാഷകളിലായി സിനിമകൾക്കും ആൽബങ്ങൾക്കുമായി 8000-ലധികം ഗാനങ്ങൾ അവർ റെക്കോർഡുചെയ്തു, കൂടാതെ രണ്ട് ദേശീയ ചലച്ചിത്ര അവാർഡുകൾ ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ നേടി. ബിബിസിയുടെ എക്കാലത്തെയും മികച്ച നാല്പത് ബോളിവുഡ് സൗണ്ട് ട്രാക്കുകളുടെ പട്ടികയിൽ അൽക്കയുടെ ഇരുപത് ട്രാക്കുകൾ ഇടംപിടിച്ചു.
Playback singer Alka Yagnik has become the most streamed artist on YouTube, surpassing popular international artists like BTS and Taylor Swift. With a career spanning over three decades, Yagnik has captured the hearts of music lovers across the world with her soulful voice and melodious renditions of hit Bollywood songs.The versatile singer Alka Yagnik has contributed her voice to over 7,000 songs in various Indian languages. For her contributions to Indian music, she has received various honours and prizes, including the National Film Award for Best Female Playback Singer