2018ൽ ഒരു ഡിജിറ്റൽ ക്വസ്റ്റ്യൻ ബാങ്കായാണ് ലാഫെ പ്രവർത്തനം തുടങ്ങുന്നത്. ആരംഭഘട്ടത്തിൽ പത്തോളം ഉപയോക്താക്കൾ മാത്രമുള്ള, വളരെ ചെറിയ ഒരു സംരംഭമായിരുന്നു. എന്നാൽ കോവിഡ് കാലഘട്ടത്തിന്റെ തുടക്കത്തിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അഥവാ നിർമ്മിതബുദ്ധി കൊണ്ട് എങ്ങനെ ഒരു പരീക്ഷയുടെ ഘടനയെ വേർതിരിച്ച്, വിദ്യാർത്ഥികൾക്ക് പ്രയോജനകരമാകുന്ന രീതിയിൽ വളരെ ലളിതമായി അവതരിപ്പിക്കാമെന്ന് കണ്ടെത്തുകയായിരുന്നു.
സ്വന്തമായി വികസിപ്പിച്ചെടുത്ത ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അൽഗോരിതം ഉപയോഗപ്പെടുത്തിയാണ് ലാഫെയുടെ ആപ്ലിക്കേഷൻ പ്രവർത്തിക്കുന്നത്.
കുറഞ്ഞ സമയത്തിൽ ഒരു വിദ്യാർത്ഥിയ്ക്ക് പരീക്ഷ എളുപ്പത്തിൽ ക്രാക്ക് ചെയ്യാൻ സഹായിക്കുന്ന ആപ്ലിക്കേഷനാണിത്. രണ്ടു വർഷത്തിനുള്ളിൽ 10,000ത്തോളം ഉപയോക്താക്കളിലേയ്ക്ക് ലാഫെ ഹെൽത്ത്കെയർ എത്തിച്ചേർന്നു.
സാങ്കേതികവിദ്യ
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടിസ്ഥാനപ്പെടുത്തിയാണ് ലാഫെ ഹെൽത്ത്കെയർ പ്രവർത്തിക്കുന്നത്.
സ്റ്റാർട്ടപ്പ് ടീം
കരുനാഗപ്പള്ളി സ്വദേശിയും, കൊല്ലം എൻഎസ് ഹോസ്പിറ്റലിൽ ഓങ്കോളജിസ്റ്റുമായ ഡോ.നിതിൻരാജ്, മധുരൈ സ്വദേശിയും, അപ്പോളോ മധുരൈയിൽ റേഡിയേഷൻ ഓങ്കോളജിസ്റ്റായ ഡോ.സതീഷ് ശ്രീനിവാസൻ എന്നിങ്ങനെ രണ്ട് ഫൗണ്ടർമാരാണ് LAFE ഹെൽത്ത്കെയറിനുള്ളത്. മൂന്ന് ഡെവലപ്പർമാരും, രണ്ട് കണ്ടന്റ് റൈറ്റർമാരുമടങ്ങുന്ന അഞ്ചംഗ ടീം ലാഫെയ്ക്കായി പ്രവർത്തിക്കുന്നു.
അംഗീകാരങ്ങൾ
എല്ലാ മെഡിക്കൽ കോളേജുകൾക്കും, വിദ്യാർത്ഥികൾക്കും ലാഫെ ഹെൽത്ത്കെയറിന്റെ ആപ്പ് ഉപയോഗപ്രദമാണ്. ഓരോ പരീക്ഷ കഴിയുമ്പോഴും വിദ്യാർത്ഥികളിൽ നിന്ന് ലഭിക്കുന്ന പോസിറ്റീവ് പ്രതികരണങ്ങളാണ് സ്റ്റാർട്ടപ്പിന് ലഭിക്കുന്ന മികച്ച അംഗീകാരമെന്നും, 80 ശതമാനം ഉപയോക്താക്കളും തൃപ്തികരമായ മറുപടിയാണ് നൽകുന്നതെന്ന് ഫൗണ്ടർ സാക്ഷ്യപ്പെടുത്തുന്നു. നിലവിൽ ബൂട്ടസ്ട്രാപ്പായാണ് സ്റ്റാർട്ടപ്പ് പ്രവർത്തിക്കുന്നത്.
ഭാവി പദ്ധതികൾ
മെഡിക്കൽ വിദ്യാഭ്യാസത്തിന്റെ എല്ലാ തലങ്ങളിലേക്കും കടന്നു ചെല്ലാനാകുന്ന രണ്ട് പുതിയ പ്രൊഡക്ടുകൾ അവതരിപ്പിക്കാൻ സ്റ്റാർട്ടപ്പ് പദ്ധതിയിടുന്നുണ്ട്. നിലവിലുള്ള ആപ്പിൽത്തന്നെ ഈ പുതിയ ഫീച്ചറുകൾ ഉൾപ്പെടുത്തും. ഒരു ചാപ്റ്ററിനുള്ളിൽ വരുന്ന എല്ലാ കൺസെപ്റ്റുകളേയും ഒരൊറ്റ കാർഡിലേക്കൊതുക്കുന്ന ആക്ടീവ് റീകോൾ മൈൻഡ് മാപ്പിംഗ് എന്ന മെമ്മറി ടെക്നിക്ക് ഉപയോഗിച്ചുള്ള കൺസെപ്റ്റ് കാർഡ് ആണ് അതിൽ ഏറ്റവും പ്രധാനപ്പെട്ടത്. ഇത് അവതരിപ്പിക്കുന്നതോടെ, ലാഫെയുടെ ആപ്ലിക്കേഷൻ ഒരു ഗ്ലോബൽ പ്രോഡക്ടായി മാറുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. ഭാവിയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗപ്പെടുത്തിയുള്ള വീഡിയോ ലെക്ച്ചറിംഗും പദ്ധതിയിടുന്നുണ്ട്.
Lafe Healthcare is a startup that helps doctors who have completed MBBS to crack the entrance for PG education. In 2018, Lafe will start operations as a digital question bank. It was a very small venture with only around 10 users in the beginning. At the beginning of the Covid era, Dr. Sathish Srinivasan joined the team, became co-founder and head of technology.