കേരളത്തെ ഗ്രീൻ ഹൈഡ്രജൻ ഹബ്ബാക്കി മാറ്റാനുള്ള വിപുലമായ പദ്ധതികളുമായി സംസ്ഥാന സർക്കാർ. 2040-ഓടെ കേരളത്തെ സമ്പൂർണ പുനരുപയോഗ ഊര്‍ജാധിഷ്ഠിത സംസ്ഥാനമായി മാറ്റുമെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ 2023 ബജറ്റ് അവതരണത്തിൽ പ്രഖ്യാപിച്ചു.
ക്ലീൻ എനർജിയ്ക്കായി കേരളം
ക്ലീന്‍ എനര്‍ജി എന്നറിയപ്പെടുന്ന ഹരിത ഹൈഡ്രജന്‍ ഉല്പാദനത്തിന് അനുകൂലമായ സാഹചര്യമാണ് കേരളത്തിലുളളത്. ഇതിന്റെ ഭാഗമായി കൊച്ചിയിലും തിരുവനന്തപുരത്തും ഹൈഡ്രജന്‍ ഹബ്ബുകള്‍ സ്ഥാപിക്കുന്നതിന് 200 കോടി രൂപയുടെ പദ്ധതിയും പ്രഖ്യാപിച്ചു. പ്രാരംഭ നടപടികൾക്കായി 20 കോടി രൂപയും ബജറ്റില്‍ വകയിരുത്തി. പരിസ്ഥിതി സൗഹൃദ വികസനത്തിൽ നിർണായക പങ്കുവഹിക്കാന്‍ ഗ്രീന്‍ ഹൈഡ്രജന്‍ സാധിക്കുമെന്നാണ് വിലയിരുത്തുന്നത്. ദീര്‍ഘദൂര വാഹനങ്ങളിലും, കപ്പലുകളിലും ഹൈഡ്രജന്‍ ഇന്ധനം പ്രയോജനപ്പെടുത്തുന്നതിലൂടെ കാര്‍ബണ്‍ ബഹിര്‍ഗമനം വലിയ തോതില്‍ കുറയുമെന്നും ധനമന്ത്രി ചൂണ്ടിക്കാട്ടി. 2050-ഓടെ സമ്പൂർണ്ണ കാര്‍ബണ്‍ ന്യൂട്രൽ സംസ്ഥാനമായി കേരളത്തെ മാറ്റിയെടുക്കുകയാണ് ലക്ഷ്യമെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു.
ഊർജ്ജമേഖലയ്ക്ക് ഉണർവ്വ്
ഊര്‍ജ്ജ മേഖലയ്ക്കായി 1,158 കോടിയാണ് സംസ്ഥാന ബജറ്റിൽ വകയിരുത്തിയിരിക്കുന്നത്. വിവിധ സോളാര്‍ പദ്ധതികൾക്കായി 10 കോടി അനുവദിച്ചു. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഇലക്ട്രിക് ചാര്‍ജിങ് സ്റ്റേഷന് സ്ഥാപിക്കുന്നതിനായി 7.98 കോടി നൽകുമെന്നും ധനമന്ത്രിയുടെ പ്രഖ്യാപനത്തിലുണ്ട്. സ്വകാര്യ വ്യവസായ പാർക്ക് പ്രോത്സാഹിപ്പിക്കുന്നതിനായി 10 കോടി രൂപയും, കൊച്ചി – പാലക്കാട് – ബെംഗളൂരു ഇടനാഴിക്കായി സ്പെഷൽ പർപ്പസ് വെഹിക്കിൾ രൂപീകരിക്കാനും പദ്ധതിയുണ്ട്. ഇതിനായി 200 കോടിയാണ് വകയിരുത്തിയത്. നഗരവത്കരണ തോത് ഉയർന്ന സംസ്ഥാനമാണ് കേരളം. നവകേരളത്തിന് സമഗ്രമായ നഗരനയം രൂപീകരിക്കാന്‍ കമ്മീഷന് രൂപീകരിക്കാനും തീരുമാനമായിട്ടുണ്ട്. നഗരങ്ങളുടെ സൗന്ദര്യവല്കരണത്തിന് പ്രാഥമിക ചിലവിലേക്കായി 300 കോടിയും ബജറ്റിൽ നീക്കിവെച്ചിട്ടുണ്ട്.
Kerala would become a centre for green hydrogen, according to the state government’s elaborate plans. Kerala will switch entirely to renewable energy sources by 2040, according to the Finance Minister KN Balagopal’s announcement in his Budget 2023 presentation. Kerala has an atmosphere that is conducive to producing renewable energy—green hydrogen. In connection with this, a project of Rs 200 crore was also made public to establish hydrogen hubs in Kochi and Thiruvananthapuram. Additionally, the budget includes 20 crores for the first steps.