ഒക്കായയുടെ പുതിയ ഇലക്ട്രിക്ക് സ്കൂട്ടർ Faast F3 ഈ മാസം വിപണിയിലെത്തും. കമ്പനിയുടെ ഇലക്ട്രിക്ക് വാഹന പോർട്ട്ഫോളിയോയിലെ നാലാമത്തെ വാഹനമാണ് Faast F3

പുതിയ ഇലക്ട്രിക്ക് സ്കൂട്ടർ Faast F3യുമായി ഒക്കായ, ഈ മാസം വിപണിയിലെത്തും | Okaya EV| | Faast F3|

2500 വാട്ട് പീക്ക് പവർ ഉൽപ്പാദിപ്പിക്കുന്ന,1200 വാട്ട് മോട്ടോറോടുകൂടിയ Faast F3യ്ക്ക് 1,13,999 രൂപയാണ് പ്രാരംഭ വില വരുന്നത്. ഒറ്റച്ചാർജ്ജിൽ 120 മുതൽ 140 കിലോമീറ്റർ വരെ റേഞ്ചിൽ സഞ്ചരിക്കാൻ ഫാസ്റ്റ് എഫ് ത്രീയ്ക്ക് സാധിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. 3.5 kwh ലിഥിയം അയേൺ എൽഎഫ്പി യൂണിറ്റുകളുള്ള ഡ്യുവൽ ബാറ്ററി പായ്ക്കാണ് വാഹനത്തിനുള്ളത്. ബാറ്ററി ലൈഫ് നീട്ടാൻ പര്യാപ്തമായ സ്വിച്ചബിൾ ടെക്നോളജിയും വാഹനത്തിൽ സജ്ജീകരിച്ചിരിക്കുന്നു. Faast F4, Freedum, ClassicIQ എന്നിവയാണ് ഒക്കായ പുറത്തിറക്കിയ മറ്റ് ഇലക്ട്രിക്ക് സ്ക്കൂട്ടറുകൾ.

ഒക്കായയുടെ മറ്റ് ഇവികൾ

നിലവിൽ, ഫാസ്റ്റ് സീരീസിൽ നിന്നുള്ള ഫാസ്റ്റ് എഫ്4 ഹൈ-സ്പീഡ് ഇലക്ട്രിക് സ്കൂട്ടറിന് രണ്ട് 72V 30Ah എൽഎഫ്പി ബാറ്ററികൾ ഉണ്ട്, ഇതിന് 4.4 kWh പീക്ക് എനർജി ഉൽപ്പാദിപ്പിക്കാൻ കഴിയും. ഒറ്റച്ചാർജ്ജിൽ 140 മുതൽ 160 വരെ റൈഡിം​ഗ് റേഞ്ചാണ് ഇതിനുള്ളത്. അഞ്ചു മുതൽ ആറു മണിക്കൂർ വരെ സമയമെടുത്ത് പൂർണ്ണമായി ചാർജ്ജ് ചെയ്യാം. ഇക്കോ, സിറ്റി, സ്പോർട്സ് എന്നിങ്ങനെ മൂന്ന് വ്യത്യസ്ത റൈഡിം​ഗ് മോഡുകളും ഫാസ്റ്റ് എഫ്4ൽ ലഭ്യമാണ്.

1.14 ലക്ഷം രൂപയാണ് ഫാസ്റ്റ് എഫ്4ന്റെ പ്രാരംഭ വില വരുന്നത്. ഒക്കായയുടെ മറ്റ് രണ്ട് ഇലക്ട്രിക് സ്കൂട്ടറുകൾ ഫ്രീഡം, ക്ലാസ്സിക് എന്നിവയാണ്. 48V 30Ah ലിഥിയം ബാറ്ററി, ഒറ്റ ചാർജിൽ 70 കിലോമീറ്റർ റേഞ്ച് എന്നീ സമാന സവിശേഷതകൾ ഇരുവാഹനങ്ങൾ ക്കുമുണ്ട്. ഒക്കായാ ഫ്രീഡത്തിന് 74,899 രൂപയും, ക്ലാസിക്കിന് 74,499 രൂപയുമാണ് എക്സ് ഷോറൂം വില.

The Faast F4, Freedom, and ClassicIQ are some of Okaya’s other electric scooters. Dual 72V 30Ah LFP batteries are included with the Faast F4. The Okaya Fast F4 is priced at Rs. 1,09,000. (ex-showroom). With a single 48V 30Ah lithium battery, Freedom is the second electric scooter manufactured by the company.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version