രണ്ടാം വിക്ഷേപണം വിജയം, ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഇഒഎസ് 07, ഇന്തോ അമേരിക്കൻ കമ്പനിയായ അന്‍റാരിസിന്‍റെ, ജാനസ് 1എന്നിവയും ഭ്രമണപഥത്തിൽ

ബംഗളൂരു : ഐഎസ്ആർഒയുടെ പുതിയ റോക്കറ്റ് എസ്എസ്എൽവിയുടെ രണ്ടാം പരീക്ഷണ വിക്ഷേപണം വിജയകരമായപ്പോൾ രാജ്യത്തിൻറെ അഭിമാനം മുഴുവൻ ഇന്ത്യയുടെ സ്പേസ് സ്റ്റാർട്ടപ്പിനാണ്..

മൂന്ന് ഉപഗ്രഹങ്ങളെ ഈ ദൗത്യത്തിൽ എസ്എസ്എൽവി ബഹിരാകാശത്ത് എത്തിച്ചതിൽ ഒന്ന് ഇന്ത്യയുടെ സ്പേസ് സ്റ്റാർട്ടപ്പായ സ്പേസ് കിഡ്സ് നിർമിച്ച ആസാദി സാറ്റ് 2 ആണ്.

രാജ്യത്തെ പെൺകുട്ടികളെ സയൻസ്, ടെക്നോളജി, എഞ്ചിനീയറിംഗ്, മാത്തമാറ്റിക്സ് എന്നിവ പഠിപ്പിക്കാൻ ISRO മുന്നിട്ടിറങ്ങിയതിന്റെ അനന്തര ഫലമാണ് ആസാദിസാറ്റ് 2.

“സ്‌പേസ് കിഡ്‌സ് ഇന്ത്യയുടെ” 750 അംഗ വിദ്യാർത്ഥി ടീമാണ് ഇത് സംയോജിപ്പിച്ചത്.

ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്ന് രാവിലെ 9.18-ഓടെയാണ് റോക്കറ്റ് വിക്ഷേപിച്ചത് ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഇഒഎസ് 07, ഇന്തോ അമേരിക്കൻ കമ്പനിയായ അന്‍റാരിസിന്‍റെ, ജാനസ് 1, എന്നിവയാണ് ആസാദി സാറ്റ് 2 നൊപ്പം എസ്എസ്എൽവി ഭ്രമണപഥത്തിലെത്തിച്ചത്. എസ്.എസ്.എൽ.വി റോക്കറ്റിന്റെ മൂന്ന് ഘട്ടങ്ങളിലും ഖര ഇന്ധനമാണ്.

സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ നിന്ന് എസ്എസ്എൽവി ഉപയോഗിച്ചുള്ള രണ്ടാമത്തെ പരീക്ഷണമാണ് വിജയം കണ്ടത്. ഇക്കഴിഞ്ഞ ആഗസ്റ്റ് 7 ന് കന്നി ദൗത്യം നടത്താൻ സജ്ജമാക്കിയിരുന്ന എസ്എസ്എൽവി D 1 പക്ഷെ വിക്ഷേപണത്തിന് ശേഷം ഉപഗ്രഹങ്ങളെ ഭ്രമണ പഥത്തിൽ തന്നെ നിലയുറപ്പിക്കാനാകാതെ ദൗത്യം പാളുകയായിരുന്നു. ഇതോടൊപ്പം വിക്ഷേപിച്ച ആസാദി സാറ്റ് 1 , ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഇഒഎസ് 07, ഇന്തോ അമേരിക്കൻ കമ്പനിയായ അന്‍റാരിസിന്‍റെ, ജാനസ് 1 എന്നിവയും പരാജയമായി. പാളിച്ചകൾ തിരിച്ചറിഞ്ഞു നടത്തിയ രണ്ടാം വിക്ഷേപണമാണിപ്പോൾ ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിൽ എത്തിച്ചിരിക്കുന്നത്.

AzadiSAT ന് അതിന്റെ ഭ്രമണപഥത്തിലെ അയോണൈസിംഗ് റേഡിയേഷൻ അളക്കാൻ സോളിഡ്-സ്റ്റേറ്റ് പിൻ ഡയോഡ് അടിസ്ഥാനമാക്കിയുള്ള ഒരു റേഡിയേഷൻ കൗണ്ടറും ഒരു ദീർഘദൂര ട്രാൻസ്‌പോണ്ടറും ഉണ്ട്. ടെലിമെട്രിക്കും ഭ്രമണപഥത്തിലെ പേലോഡുകളുമായി ആശയവിനിമയം നടത്താനും സ്‌പേസ് കിഡ്‌സ് ഇന്ത്യ വികസിപ്പിച്ച ഗ്രൗണ്ട് സിസ്റ്റം ഇസ്‌റോ ഉപയോഗിക്കും.

അമേച്വർ റേഡിയോ ഓപ്പറേറ്റർമാർക്ക് വോയ്‌സ്, ഡാറ്റാ ട്രാൻസ്മിഷൻ സാധ്യമാക്കാൻ ഹാം റേഡിയോ ഫ്രീക്വൻസിയിൽ പ്രവർത്തിക്കുന്ന UHF-VHF ട്രാൻസ്‌പോണ്ടർ മാത്രമല്ല, ഒരു സെൽഫി ക്യാമറയും പേലോഡുകളിൽ ഉൾപ്പെടുന്നു.

രണ്ടാം തവണ വിജയകരം

ഭൂമധ്യരേഖയ്ക്ക് തൊട്ടടുത്തുള്ള ലോവർ എർത്ത് ഓർബിറ്റുകളിൽ മിനി, മൈക്രോ, നാനോ ഉപഗ്രഹങ്ങളെ എത്തിക്കാനാണ് എസ്എസ്എൽവി ലക്ഷ്യമിട്ടത്. സതീഷ് ധവാൻ സ്പേസ് സെൻ്ററിൽ നിന്നും കുതിച്ചുയർന്ന് മിനിറ്റുകൾക്കകം എസ്.എസ്.എൽവി ഈ ദൗത്യം വിജയകരമായി പൂ‍ർത്തിയാക്കി. രാജ്യത്തിന്‍റെ അഭിമാന വാഹനമായ പിഎസ്എൽവിയുടെ ചെറു പതിപ്പായാണ് എസ്എസ്എൽവിയെ കണക്കുകൂട്ടുന്നത്. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ നടന്ന എസ്എസ്എൽവിയുടെ ആദ്യ വിക്ഷേപണം പരാജയമായിരുന്നു. വാഹനത്തിന്‍റെ ആക്സിലറോമീറ്ററിലുണ്ടായ തകരാർ പരിഹരിച്ചതിന് ശേഷമാണ് രണ്ടാം വിക്ഷേപണത്തിന് ഐഎസ്ആ‍ർഒ ഇറങ്ങിയത്. ദൗത്യം വിജയിച്ചതോടെ വാണിജ്യ വിക്ഷേപണ രംഗത്ത് ഇസ്രോയ്ക്ക് എസ്എസ്എൽവി പുതിയ മുതൽക്കൂട്ടാകും.

ഇനി ഐ.എസ്.ആർ.ഒ.യുടെ വാണിജ്യവിഭാഗമായ ന്യൂ സ്പെയ്സ് ഇന്ത്യ തിളങ്ങും.

ദൗത്യം പരിപൂർണമായി വിജയിച്ചാൽ എസ്എസ്എൽവിയുടെ ഇനിയുള്ള നിർമ്മാണവും വിക്ഷേപണവും ഐ.എസ്.ആർ.ഒ.യുടെ വാണിജ്യവിഭാഗമായ ന്യൂ സ്പെയ്സ് ഇന്ത്യ ഏറ്റെടുക്കും. പിന്നീട് സ്വകാര്യമേഖലയിൽ റോക്കറ്റ് നിർമ്മിക്കും. ഇനി ഈ വിക്ഷേപണ റോക്കറ്റുകളായിരിക്കും വിവിധ സ്വകാര്യ ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിൽ എത്തിക്കുക . ഇത് ഐ എസ് ആർ ഓ ക്കു വാണിജ്യപരമായി നേട്ടമുണ്ടാകും. നിരവധി വിദേശ ബഹിരാകാശ , വാർത്താവിനിമയ കമ്പനികൾ കാത്തിരിക്കുകയാണ് ഇന്ത്യൻ റോക്കറ്റുകൾ വഴി തങ്ങളുടെ പേലോഡുകളെ ഭ്രമണ പഥത്തിലെത്തിക്കുവാൻ. . ഉപയോക്താക്കളിൽ നിന്ന് ഓർഡർ ലഭിച്ചാൽ ചുരുങ്ങിയ സമയത്തിനുള്ളിൽ ഈ ചെറു റോക്കറ്റിൽ വിക്ഷേപണം നടത്താമെന്നത്‌ എസ് എസ്എൽവിയുടെ മറ്റൊരു സവിശേഷതയാണ്. വലിയ സാധ്യതയുള്ള ചെറുകിട ഉപഗ്രഹവിപണിയിൽ ശക്തസാന്നിധ്യമാകാൻ ഇത് ഐഎസ് ആർഒയ്ക്ക് കരുത്തു നൽകും.

പി.എസ്.എൽ.വി, ജി.എസ്.എൽ.വി ദൗത്യങ്ങൾക്ക് ശേഷമാണ് ഐ.എസ്.ആർ.ഒ.ഹ്രസ്വ ദൂര റോക്കറ്റ് നിർമ്മിക്കുന്നത്. 10 മുതൽ 500 കിലോ വരെ ഭാരമുള്ള ചെറു ഉപഗ്രഹങ്ങൾ ഭൂമിയിൽ നിന്ന് 500 കിലോമീറ്റർ വരെയുള്ള ഭ്രമണപഥത്തിൽ എത്തിക്കാനുള്ള റോക്കറ്റാണിത്. പി.എസ്.എൽ.വി.വിക്ഷേപണത്തിന് ഒരുക്കാൻ ഒന്നരമാസം വേണം. എസ്.എസ്.എൽ.വി.ക്ക് ഒരാഴ്ച മതി. ചെലവ് കുറവും ലാഭം കൂടുതലുമാണ്

എന്തുകൊണ്ട് എസ്എസ്എല്‍വി ഡി – 2

ഉപഗ്രഹങ്ങള്‍ മുമ്പത്തേതിനേക്കാള്‍ വേഗത്തില്‍ വിക്ഷേപിക്കുക എന്ന ഒറ്റ ലക്ഷ്യത്തോടെയാണ് എസ്എസ്എല്‍വി ഡി – 2 വികസിപ്പിച്ചിരിക്കുന്നത്. വിക്ഷേപണത്തിനായി ഒരു റോക്കറ്റ് തയ്യാറാകുന്ന ടേണ്‍ എറൗണ്ട് ടൈം എസ്എസ്എല്‍വിക്ക് കുറവാണ്. ഒരു വിക്ഷേപണം കഴിഞ്ഞ് 72 മണിക്കൂറിനുള്ളില്‍ എസ്എസ്എല്‍വി ലോഞ്ച് പാഡിലേക്ക് മാറ്റാം. എന്നാല്‍ പിഎസ്എല്‍വിക്ക് പുതിയൊരു വിക്ഷേപണത്തിന് തയ്യാറാകാന്‍ രണ്ട് മാസം സമയം വേണം. ഒരാഴ്ച കൊണ്ടാണ് എസ്എസ്എല്‍വി ഡി – 2 വാഹനം വിക്ഷേപണത്തിന് സജ്ജമാക്കിയത്. പിഎസ്എൽവിയുടെ കാര്യത്തിൽ വാഹനം വിക്ഷേപണ സജ്ജമാകാൻ 40 ദിവസമെങ്കിലും വേണം.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version