ചരിത്രത്തിലെ ഏറ്റവും വലിയ ഡീലിൽ എയർ ഇന്ത്യ 470 വിമാനങ്ങൾക്ക് ഓർഡർ നൽകിയതായി അറിയിച്ചു
അമേരിക്കൻ കമ്പനിയായ ബോയിംഗിന്റെ 220 വിമാനങ്ങൾക്കും യൂറോപ്യൻ വിമാന നിർമ്മാതാക്കളായ എയർബസിന്റെ 250 വിമാനങ്ങൾക്കുമാണ് ഓർഡർ നൽകിയിരിക്കുന്നത്. 70-80 ബില്യൺ ഡോളറിലധികം മൂല്യമുളളതാണ് കരാറെന്നാണ് റിപ്പോർട്ടുകൾ. ലോകത്തിലെ എക്കാലത്തെയും വലിയ ഓർഡറാണിതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇതുവഴി 460 വിമാനങ്ങൾക്കായുള്ള അമേരിക്കൻ എയർലൈൻസിന്റെ 2011-ലെ ഓർഡറിനെ എയർ ഇന്ത്യ മറികടന്നു.
എയർബസിൽ നിന്ന്, എയർ ഇന്ത്യ 40 വൈഡ് ബോഡി A350 വിമാനങ്ങളും 210 നാരോ ബോഡി A320neo ഫാമിലി പ്ലെയിനുകളും ഓർഡർ ചെയ്തിട്ടുണ്ട്, ഈ ഓർഡറിന്റെ വലുപ്പം കൂട്ടാനും ഓപ്ഷനുണ്ട്.
ബോയിംഗിൽ നിന്ന്, 10 വൈഡ്-ബോഡി B777X വിമാനങ്ങൾ, 20 വൈഡ്-ബോഡി B787 വിമാനങ്ങൾ, കൂടാതെ 190 നാരോ ബോഡി B737MAX വിമാനങ്ങൾ എന്നിവയ്ക്ക് ഓർഡർ നൽകിയിട്ടുണ്ട്. കൂടാതെ 20 B787-കൾക്കും 50 B737MAXs-നും അധിക ഓപ്ഷനുമുണ്ട്.
ഒരു വൈഡ് ബോഡി വിമാനത്തിന് ഒരു വലിയ ഇന്ധന ടാങ്ക് ഉണ്ട്. ഇത് ഇന്ത്യ-യുഎസ് റൂട്ടുകൾ പോലുള്ള കൂടുതൽ ദൂരങ്ങളിൽ ഡയറക്ട് ഫ്ലൈറ്റിന് അനുവദിക്കുന്നു.
എയർക്രാഫ്റ്റ് ഓർഡറിനൊപ്പം, എഞ്ചിൻ നിർമ്മാതാക്കളുമായി എയർ ഇന്ത്യ കരാറിൽ ഒപ്പുവെച്ചിട്ടുണ്ട്: CFM ഇന്റർനാഷണൽ (നാരോ ബോഡി A320/B737s), GE (ബോയിംഗ് 777x/787), റോൾസ്-റോയ്സ് A350 ടൈപ്പ് വിമാനങ്ങൾ എന്നിവയാണ് കരാറിൽ. 2023 ന്റെ രണ്ടാം പകുതിയിൽ 25 ബോയിംഗ് 737 വിമാനങ്ങളും ആറ് എയർബസ് A350-900 വിമാനങ്ങളുമാണ് ആദ്യം എത്തുന്നത്. 2006ലാണ് എയർ ഇന്ത്യ അവസാനമായി വിമാനങ്ങൾ ഓർഡർ ചെയ്തത്. 111 വിമാനങ്ങൾ ബുക്ക് ചെയ്തിരുന്നു. അതിൽ ബോയിങ്ങിൽ നിന്ന് 68, എയർബസിൽ നിന്ന് 43 എന്നതായിരുന്നു സംഖ്യ.
ബോയിംഗ്-എയർ ഇന്ത്യ ഇടപാട് ചരിത്രപരമാണെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പ്രസ്താവനയിൽ പറഞ്ഞു. എയർ ഇന്ത്യയും വിമാന നിർമ്മാതാക്കളും എഞ്ചിൻ ഒറിജിനൽ എക്യുപ്മെന്റ് നിർമ്മാതാക്കളും തമ്മിൽ മാസങ്ങൾ നീണ്ട ചർച്ചകൾക്കൊടുവിലാണ് എയർ ഇന്ത്യ ഓർഡർ നൽകിയത്. ഇന്ത്യ, ഫ്രാൻസ്, യുഎസ് എന്നീ രാജ്യങ്ങൾക്കിടയിൽ വർദ്ധിച്ചുവരുന്ന ആത്മവിശ്വാസത്തിന്റെയും സഹകരണത്തിന്റെയും അടയാളമായാണ് കരാറിനെ വിശേഷിപ്പിക്കുന്നത്.
ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി വീഡിയോ കോളിൽ സംസാരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി കരാറിനെ “ലാൻഡ്മാർക്ക് ഡീൽ” എന്ന് വിശേഷിപ്പിച്ചു. എയർ ഇന്ത്യ ‘മറ്റൊരു’ പദ്ധതിയല്ലെന്നും ഇതൊരു ദേശീയ പദ്ധതിയാണെന്നും ടാറ്റ സൺസ് ചെയർമാൻ എൻ ചന്ദ്രശേഖരൻ പറഞ്ഞു.
എയർ ഇന്ത്യയുടെ നിലവിലെ ഫ്ലീറ്റ് ശക്തി സ്റ്റാൻഡേലോൺ തലത്തിൽ ഏകദേശം 115 ആണ്. എന്നാൽ വിസ്താര, എയർ ഏഷ്യ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് എന്നിവയുൾപ്പെടെ ഏകദേശം 227 വിമാനങ്ങൾ സർവീസ് നടത്തുന്നുണ്ട്.
One year after joining the Tata group, Air India announced on Tuesday that it has placed an order for 470 planes, of which 250 were with the European aircraft manufacturer Airbus and 220 with the American titan Boeing. This order represents the largest single-tranche aircraft purchase in history.