വനിതാദിനം ആഘോഷിക്കുന്നതിന് വനിതകൾക്ക് മാത്രമായി വിനോദസഞ്ചാരയാത്രാ പദ്ധതിയുമായി KSRTC

മാര്‍ച്ച് 6 മുതല്‍ 12 വരെയാണ് വനിതായാത്രാവാരമായി ആചരിച്ച് സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായി പ്രത്യേക യാത്രകള്‍ നടത്തുന്നത്. എല്ലാ ജില്ലകളിലുമായി 100 ട്രിപ്പുകള്‍ ആണ് പദ്ധതിയിട്ടിരിക്കുന്നത്, ഒരുദിവസത്തെ യാത്രയും താമസമടക്കമുള്ള യാത്രയുമെല്ലാം പദ്ധതിയിലുണ്ട്. ഒറ്റയ്ക്കും കൂട്ടമായും ചുരുങ്ങിയ ചെലവില്‍ സ്ത്രീകള്‍ക്ക് യാത്രകള്‍ ചെയ്യാം. നിശ്ചിത എണ്ണം യാത്രക്കാരുണ്ടെങ്കില്‍ ബസ് പൂര്‍ണമായും ബുക്ക് ചെയ്യാനാകും.

ഒരാള്‍ക്ക് ഭക്ഷണമടക്കം ഒരുദിവസത്തെ യാത്രയ്ക്ക് 600 മുതല്‍ 700 രൂപവരെയാണ് ഈടാക്കുന്നത്. വയനാട്, തിരുവനന്തപുരം, ഗവി, മൂന്നാര്‍, വാഗമണ്‍, വിസ്മയ അമ്യൂസ്‌മെന്റ് പാര്‍ക്ക്, റാണിപുരം, നെല്ലിയാമ്പതി, കുമരകം എന്നിങ്ങനെ വിവിധ സ്ഥലങ്ങളിലേക്കുള്ളതാണ് യാത്രകൾ. വയനാട്ടിലേക്ക് മാത്രമായി വനയാത്രയടക്കമുള്ള വിവിധ പാക്കേജുകളുമുണ്ട്.

കോഴിക്കോട് ഡിപ്പോ ‘പെണ്‍കൂട്ട്’ എന്നപേരിലാണ് യാത്ര സംഘടിപ്പിക്കുന്നത്. യാത്രകള്‍ക്കായി ഓരോ ഡിപ്പോയ്ക്കും ഇഷ്ടമുള്ള പേര് തിരഞ്ഞെടുക്കാവുന്നതാണ്.എല്ലാ ജില്ലകളിലും ബജറ്റ് ടൂറിസം പദ്ധതിയില്‍ നടപ്പാക്കുന്ന യാത്രകള്‍ ഈ ദിവസങ്ങളില്‍ വനിതകള്‍ക്ക് മാത്രമായി നടത്താനാണ് തീരുമാനിച്ചിട്ടുളളത്. നിലവില്‍ വിവിധ ഡിപ്പോകളില്‍ നിന്നായി വിവിധ സ്ഥലങ്ങളിലേക്കായി 700 ബജറ്റ് ടൂറിസം പാക്കേജുകളാണ് കെ.എസ്.ആര്‍.ടി.സി.ക്കുള്ളത്. കഴിഞ്ഞവര്‍ഷം എല്ലാ ജില്ലകളിലുമായി 50 ട്രിപ്പ് നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ യാത്രക്കാരുടെ എണ്ണം കൂടിയതോടെ 100 ട്രിപ്പുകള്‍ നടത്തി. ഇതില്‍ 26 ട്രിപ്പുകൾ കോഴിക്കോട് ഡിപ്പോയില്‍നിന്നായിരുന്നു.

KSRTC plans a women-only tour to honour International Women’s Day. Women’s Yatra Week is observed from March 6–12, and special yatras are held just for women and girls. All the districts have 100 trips scheduled, including day outings and overnight excursions. It is affordable for women to travel alone or in groups. If there are enough passengers, the bus can be fully packed. A day trip with food costs between 600 and 700 rupees per person. The trips take place in a number of locations, including Wayanad, Thiruvananthapuram, Gavi, Munnar, Vagamon, Vismaya Amusement Park, Ranipuram, Nelliampathi, and Kumarakam.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version