ഗ്ലോബല്‍ പൊസിഷനിങ് സിസ്റ്റം (ജി.പി.എസ്) സംവിധാനം ഉപയോഗിച്ച് എന്തൊക്കെ സാധ്യമാകും?

ഗതിനിയന്ത്രണം, ലൊക്കേഷൻ നിർണ്ണയം തുടങ്ങിയവ മാത്രമെന്ന് കരുതുന്നുവെങ്കിൽ അല്ലെന്നാണ് ഉത്തരം.

കൊച്ചിശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ, മറൈന്‍ ജിയോളജി ആന്‍ഡ് ജിയോഫിസിക് വകുപ്പിലെ ഗവേഷകരുടെ അടുത്തിടെ പുറത്തുവന്ന പഠനം ഇത് തെളിയിക്കും. ഗതിനിയന്ത്രണം മാത്രമല്ല, തീവ്രമഴ പോലുള്ള പ്രതിഭാസങ്ങള്‍ കൂടി മുൻകൂട്ടി പ്രവചിക്കാന്‍ ജിപിഎസ് വഴി സാധ്യമാകുമെന്നാണ് ഇവർ പറയുന്നത്.

കൊച്ചിശാസ്ത്ര സാങ്കേതിക സര്‍വകലാശാല അസ്സോസിയേറ്റ് പ്രൊഫസര്‍ ഡോ. സുനില്‍ പി. എസിന്‍റെ നേതൃത്വത്തിൽ നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ. ക്യുസാറ്റിലെ ഗവേഷക വിദ്യാർത്ഥിനി റോസ് മേരിയോടൊപ്പം നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ് സിങ്കപ്പൂര്‍, സ്‌പേസ് അപ്ലിക്കേഷന്‍ സെന്റര്‍, കേന്ദ്ര കാലാവസ്ഥ വകുപ്പ്, എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജിയോമഗ്‌നെറ്റിസം എന്നീ സ്ഥാപനങ്ങളിലെ ഗവേഷകരും സംയുക്തമായാണ് പഠനം നടത്തിയത്.

ജിപിഎസ് സാങ്കേതികവിദ്യ ഉപയോഗിച്ച് ഭൂകമ്പങ്ങൾ അടക്കം നിർണ്ണയിക്കാൻ സാധിക്കുമെന്ന പോയിന്റിൽ നിന്നാണ് ഈ പഠനത്തിലേക്കെത്തുന്നത്. സമാന രീതിയിൽ ഹിമാനികൾ, മണ്ണിടിച്ചിൽ തുടങ്ങിയ പ്രകൃതി പ്രതിഭാസങ്ങളെ കുറിച്ചെല്ലാം പഠനം നടത്താൻ സാധിക്കും. ഇത്തരം പഠനങ്ങൾ വിദേശ രാജ്യങ്ങളിലെല്ലാം നടത്തുന്നുണ്ട്. അങ്ങനെ എന്തുകൊണ്ട് ഈ സമാന സാങ്കേതികവിദ്യ കാലാവസ്ഥാ നിർണ്ണയത്തിനും ഉപയോഗിച്ചു കൂടാ എന്ന ചിന്തയിൽ നിന്നാണ് ഗവേഷണത്തിലേക്ക് എത്തുന്നത്….ഡോ.സുനിൽ പറയുന്നു.

ഭാവിയില്‍, കാലാവസ്ഥ വകുപ്പിൽ നിന്നുള്ള, കാലാവസ്ഥ പ്രവചനങ്ങളില്‍, ഇത്തരം തുടര്‍ച്ചയായ നിരീക്ഷണത്തിലൂടെ ജി.പി.എസ്. മെറ്റീരോളോജി സാങ്കേതികവിദ്യ ഫലപ്രദമായി ഉപയോഗിക്കാനാകുമെന്ന് അദ്ദേഹം വിലയിരുത്തുന്നു.

വിവരശേഖരണം ഇങ്ങനെ….

തിരുവനന്തപുരം എയർപോർട്ടിൽ നിന്നുള്ള ജിപിഎസ് ഡാറ്റയും, അതിന് അടുത്തുള്ള റേഡിയോസോണിൽ നിന്നുള്ള ഡാറ്റ, ഓട്ടോമാറ്റിക് വെതർ സോൺ ‍ഡാറ്റ എന്നിവയാണ് ഗവേഷണത്തിനായി പ്രധാനമായും ശേഖരിച്ചത്. 2018ലെ പ്രളയ സമയത്തെ ഡാറ്റ ഇതിനായി ഉപയോഗിച്ചു. ജിപിഎസ് സാങ്കേതികവിദ്യ ഉപയോഗിച്ച് ഈ രീതിയിൽ 6 മണിക്കൂർ മുൻപ് മഴ നിർണ്ണയം നടത്താൻ സാധിക്കുമെങ്കിലും മറ്റ് വകുപ്പുകളുടെ അടക്കം ക്രമാനുഗതമായ സഹകരണത്തിലൂടെ ഭാവിയിൽ തീവ്രമഴ അടക്കം മുൻകൂട്ടി കണ്ടെത്താനും, ഇതിനുവേണ്ട മുൻകരുതലുകളെടുക്കാൻ ജനങ്ങളെ സഹായിക്കാനും സാധിക്കുമെന്നാണ് വിലയിരുത്തുന്നത്. സ്പ്രിങ്ങര്‍ പബ്ലിഷേഴ്‌സിന്‍റെ, ജേര്‍ണല്‍ ഓഫ് ഏര്‍ത് സിസ്റ്റം സയന്‍സിൽ ഗവേഷണ ഫലം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

What is GPS (Global Positioning System) capable of? If you only consider speed control, location determination, etc., the answer is no. This is demonstrated by a recently published study from the Kochi University of Science and Technology’s Department of Marine Geology and Geophysics. According to them, GPS may be used to predict phenomena like heavy rain in addition to controlling speed.   The finding was made in a study led by Dr. Sunil P S that included researchers from the Indian Institute of Geomagnetism, National University of Singapore, Space Application Centre, Central Meteorological Department, Airport Authority of India, and CUSAT research student Rose Mary.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version