തെലുങ്കാനയിലെ ഇന്നവേഷൻ രംഗത്തെ പുതിയ താരമാകുകയാണ് ഹൈദരാബാദിലെ പുതിയ പ്രോട്ടോടൈപ്പിംഗ് സൗകര്യം T -WORKS. തെലങ്കാന സർക്കാർ ഹൈദരാബാദിൽ കഴിഞ്ഞ ദിവസം പ്രവർത്തനമാരംഭിച്ച പ്രോട്ടോടൈപ്പിംഗ് ഫെസിലിറ്റി സെന്റർ T-Works, സംസ്ഥാനം വഴിയുള്ള സംരംഭകത്വത്തിനു ശക്തി പകരും.

നിരവധി ചെറുകിട, ഇടത്തരം സംരംഭങ്ങൾ, ഇന്നൊവേറ്റർമാർ, സ്റ്റാർട്ടപ്പുകൾ, വിദ്യാർത്ഥികൾ, മറ്റ് യുവ സംരംഭകർ എന്നിവർക്ക് T-Works ഒരു പ്രോട്ടോടൈപ്പിംഗ് പ്ലാറ്റ്ഫോം നൽകും.
T-Works ന്റെ സോഫ്റ്റ് ലോഞ്ച് ഏകദേശം എട്ട് മാസം മുമ്പ് നടന്നിരുന്നു.
ഐഫോൺ നിർമ്മാണ ഭീമനായ ഫോക്സ്കോണിന്റെ ചെയർമാൻ യംഗ് ലിയുവിന്റെ സാന്നിധ്യത്തിലാണ് സർക്കാർ ടി-വർക്ക്സ് പ്രവർത്തനമാരംഭിച്ചത്. തെലുങ്കാനയിലെ മൊബൈൽ നിർമാണ കേന്ദ്രത്തിൽ നിക്ഷേപവും, ഇന്ത്യയിൽ ഒരു ലക്ഷം തൊഴിലവസരങ്ങളുമാണ് ഫോക്സ്കോൺ പ്രഖ്യാപിച്ചത്

ഹൈദരാബാദിൽ ടി-ഹബിനോട് ചേർന്ന് സ്ഥിതി ചെയ്യുന്ന ഗവേഷണ-ഇൻവേഷൻ സൗകര്യ കേന്ദ്രം നിരവധി ചെറുകിട, ഇടത്തരം സംരംഭങ്ങൾ, നവീനർ, സ്റ്റാർട്ടപ്പുകൾ, വിദ്യാർത്ഥികൾ, മറ്റ് യുവ സംരംഭകർ എന്നിവർക്ക് ഒരു പ്രോട്ടോടൈപ്പിംഗ് പ്രവർത്തന പ്ലാറ്റ്ഫോം നൽകും. വിവിധ ടൂളുകൾ കൈകാര്യം ചെയ്യുന്നതിലും ഉപയോഗിക്കുന്നതിലും പരിശീലനം നേടാനാഗ്രഹിക്കുന്നവർക്കായി പരിശീലന പരിപാടികൾ, മത്സരങ്ങൾ, ശിൽപശാലകൾ എന്നിവയ്ക്കും T-Works സാക്ഷ്യം വഹിക്കും.

“T-Works പ്രവർത്തനക്ഷമമാക്കുന്ന തെലങ്കാനയുടെ വേഗത തനിക്കേറെ മതിപ്പുളവാക്കുന്നു. വേഗതയാണ് പ്രധാനം. ഹൈടെക് വ്യവസായത്തിന് ഇത് വളരെ നിർണായകമാണ് ” ഫോക്സ്കോണിന്റെ ചെയർമാൻ യംഗ് ലിയു പറഞ്ഞു.
“ഇന്ന് ഹൈദരാബാദിൽ തെലങ്കാന സർക്കാർ T-Works ലോഞ്ച് ചെയ്യുന്നു. ലോകത്തെ ഏറ്റവും ഇഷ്ടപ്പെട്ട ഉൽപ്പാദന കേന്ദ്രമായി മാറുന്നതിനുള്ള പാതയിലേക്ക് ഇന്ത്യയെ കൂടുതൽ വേഗത്തിൽ എത്തിക്കാൻ ഇത് സഹായിക്കും,” മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്വിറ്ററിൽ കുറിച്ചു.

ഇന്ത്യയിലെ ആപ്പിളിന്റെ പ്രാഥമിക വിതരണക്കാരിൽ ഒന്നായ ഫോക്സ്കോണും ഇന്ത്യയിൽ നിക്ഷേപം നടത്തും, ഈ പ്രക്രിയയിൽ ഇത് ഒരു ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കും. ഐഫോൺ നിർമ്മാണത്തിനായി ഫോക്സ്കോൺ തെലങ്കാന സംസ്ഥാനത്ത് ഒരു ഇലക്ട്രോണിക്സ് നിർമ്മാണ കേന്ദ്രത്തിൽ നിക്ഷേപം നടത്തും. ഫോക്സ്കോണിന്റെ നിക്ഷേപം സംസ്ഥാനത്ത് ഏകദേശം 1,00,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് തെലങ്കാന ഐടി മന്ത്രി കെ.ടി. രാമറാവു സ്ഥിരീകരിച്ചു.
“ഐടി എന്നാൽ വെറും ഇൻഫർമേഷൻ ടെക്നോളജി മാത്രമല്ല, അത് ‘ഇന്ത്യയും തായ്വാനും തമ്മിലുള്ള ബന്ധം” ആണെന്ന് കെ ടി രാമറാവു പറഞ്ഞു.
ഉൽപന്ന നവീകരണത്തിൽ തെലങ്കാനയെ ലോകനേതാക്കാനുള്ള മറ്റൊരു നാഴികക്കല്ലാണ് T-Works എന്നും അദ്ദേഹം കൂട്ടിച്ചേർത്തു