കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരത്തു ഇതാദ്യമായി   ദ്വിരാഷ്ട   സംയുക്ത സൈനികാഭ്യാസം  ‘ഫ്രിഞ്ചെക്സ് – 23  (FRINJEX – 2023).

ഇന്ത്യ- ഫ്രാൻസ് കരസേന വിഭാഗങ്ങൾ  പങ്കെടുത്ത ‘ഫ്രിഞ്ചെക്‌സ്-23’   സംയുക്തസൈനികാഭ്യാസം   കഴിഞ്ഞ ദിവസം തിരുവനന്തപുരം പാങ്ങോട് മിലിട്ടറി സ്റ്റേഷനിൽ സമാപിച്ചു.

ഇതാദ്യമായാണ് ഇരു രാജ്യങ്ങളും ഒരു കമ്പനി ഗ്രൂപ്പ് അടങ്ങുന്ന  സംഘമായ ഫോർമാറ്റിൽ സൈനികഭ്യാസത്തിൽ  ഏർപ്പെടുന്നത്.  ‘FRINJEX’ സംയുക്ത സൈനികാഭ്യാസം ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള ദീർഘകാല സൗഹൃദബന്ധം ശക്തിപ്പെടുത്തുകയും പ്രതിരോധ സഹകരണത്തിന്റെ വഴികൾ വർദ്ധിപ്പിക്കുകയും ചെയ്യും.

തന്ത്രപരമായ തലത്തിൽ ഇരു ശക്തികളും തമ്മിലുള്ള പരസ്പര പ്രവർത്തനക്ഷമ, ഏകോപനം, സഹകരണം എന്നിവ വർധിപ്പിക്കുകയായിരുന്നു അഭ്യാസത്തിന്റെ പ്രധാന ലക്ഷ്യം.യോഗാഭ്യാങ്ങൾ, രാത്രി പരിശീലനാഭ്യാസം, സംയുക്ത സാങ്കേതിക വിദ്യയുടെയും ആയുധങ്ങളുടെയും ദർശനവും,ആശയങ്ങളുടെ സംയോജനവും കൈമാറ്റവും  എന്നിവയൊക്കെ ഇന്ത്യ ഫ്രഞ്ച് സേനകൾ  മികച്ച തരത്തിൽ രണ്ടു ദിവസത്തെ സംയുക്ത സൈനികഭ്യാസത്തിൽ  കാഴ്ച വച്ചു. “പ്രതികൂല സാഹചര്യത്തിൽ മാനുഷിക സഹായവും ദുരന്ത നിവാരണ പ്രവർത്തനങ്ങളും”  എന്ന ആശയം വിജയത്തിലേക്കെത്തിച്ചതാണ്  ഈ സംയുക്ത സൈനികാഭ്യാസത്തിൻ്റെ പ്രധാന നേട്ടം

സൈനികാഭ്യാസത്തിൽ പങ്കെടുത്ത  മേജർ കൽഫോണിന്റെ നേതൃത്വത്തിലുള്ള ഫ്രഞ്ച് സൈന്യം DIXMUDE ദൗത്യത്തിൽ ഫ്രഞ്ച് മറൈൻ റെജിമെന്റിന്റെ ഭാഗമാണ്, മേജർ അതുൽ കോക്കറിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ കരസേന വിഭാഗമായിരുന്നു മറുവശത്ത്.രണ്ട് സംഘത്തിലെയും സൈനികർ വ്യത്യസ്ത പ്രവർത്തന വശങ്ങളിൽ തങ്ങളുടെ വൈദഗ്ധ്യം പരസ്പരം കൈമാറി. പാങ്ങോട് മിലിട്ടറി സ്റ്റേഷൻ  കമാൻഡർ ബ്രിഗേഡിയർ ലളിത് ശർമ ഫ്രഞ്ച്  സംഘാംഗങ്ങളെ അനുമോദിക്കുകയും മെമന്റോകൾ നൽകുകയും ചെയ്തു.

രണ്ടു സൈനിക സംഘങ്ങളുടെയും സംയുക്ത പരിശീലനാഭ്യാസം ,രാത്രി പരിശീനവും  അഭ്യാസവും, സംയുക്ത സാങ്കേതിക വിദ്യയുടെയും ആയുധങ്ങളുടെയും പ്രദർശനവും,ആശയങ്ങളുടെ സംയോജനവും കൈമാറ്റവും ഒക്കെ തലസ്ഥാനത്തെ മിലിറ്ററി സ്റ്റേഷനിൽ നടന്ന സംയുക്ത അഭ്യാസത്തിൽ പെടുന്നു .

The joint military exercise ‘Frinjex-23’, in which the Indian and French forces participated, concluded at the Pangode Military Station in Thiruvananthapuram the other day. This is the first time that the two countries have engaged in a military exercise in an ensemble format consisting of a company group.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version