കൊച്ചി ലുലുമാൾ എന്റെ വിപ്ലവകരമായ തീരുമാനം, കണ്ടില്ലേ വളർച്ച: മനസുതുറന്ന് യൂസഫലി

Kochi Lulu Mall എന്റെ വിപ്ലവകരമായ തീരുമാനം, കണ്ടില്ലേ വളർച്ച: മനസുതുറന്ന്  യൂസഫലി

“ഇത്രയും ചെറിയ കൊച്ചിയിൽ ഇത്രയും വലിയ ഒരു ഷോപ്പിംഗ് മാളോ? ഇത് നടക്കൂലാ …

15 വര്ഷം മുമ്പ് താൻ കൊച്ചിയിൽ ഒരു മാൾ (LuLu Mall) നിർമിക്കാൻ തുടങ്ങിയപ്പോൾ എതിരിട്ട വിമർശനമാണ്. എന്നിട്ടും മുന്നോട്ടു പോയി. ഇന്നിപ്പോൾ നോക്കൂ . ഇത്രയും വലിയ കൊച്ചിയിൽ ഇപ്പോൾ ഈ ലുലുമാൾ ഇത്രയും ചെറുതായി പോയി. അന്ന് താനെടുത്ത വിപ്ലവകരമായ തീരുമാനം- കൊച്ചി ലുലു മാളിന് ഇന്ന് 10 വർഷം തികഞ്ഞിരിക്കുന്നു.

It”s indeed a very happy occasion”

യൂസഫലി

പറയുന്നത് മറ്റാരുമല്ല, ഒരു സംരംഭകന്റെ അഭിമാനത്തോടെ ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി തന്നെ

അതെ അന്നെടുത്ത, ആ ചെറിയ കൊച്ചിയിൽ ഒരു വലിയ മാൾ നിർമിക്കാനുള്ള തീരുമാനത്തെ, വിപ്ലവകരമായ തീരുമാനം എന്നാണ് അന്നുമിന്നും എം എ യൂസഫലി വിശേഷിപ്പിക്കുന്നത്.

“കൊച്ചിയിൽ ലുലുമാൾ പ്ലാൻ ചെയ്തപ്പോൾ തന്നെ പലരും എന്നെ നിരുത്സാഹപ്പെടുത്തി. അവരോടു ഞാൻ പറഞ്ഞു നിങ്ങളുടെ ആ അഭിപ്രായം മാറ്റേണ്ടി വരും. എന്റെ 15 കൊല്ലം മുമ്പുള്ള ആ തീരുമാനം ശരി എന്ന് നിങ്ങൾക്ക് പറയേണ്ടി വരും. ഇപ്പോൾ അത് ശരിയായി. ഇത്രയും വലിയ കൊച്ചിയിൽ ഇന്ന് ലുലുമാൾ ഇത്രയും ചെറുതായി പോയി. കേരളത്തിന്റെ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ‌ചാണ്ടി, പ്രതിപക്ഷ നേതാവ് വി എസ അച്യുതാനന്ദൻ, തന്റെ സുഹൃത്തും സഹോദരനുമായിരുന്ന അന്തരിച്ച കോടിയേരി ബാലകൃഷ്ണൻ എന്നിവരടക്കം നിരവധി പേരുടെ സാന്നിധ്യത്തിലാണ് പത്തു കൊല്ലം മുമ്പ് ഒരു മാർച്ച് 11 നു മാൾ തുറന്നു കൊടുത്തത്.

10 കൊല്ലം എത്തിയപ്പോളേക്കും ഇന്നെനിക്കു സന്തോഷമുണ്ട് .

എന്താണ് നിങ്ങൾ ഗവണ്മെന്റിനു കൊടുത്തതെന്ന് ഞാൻ ചോദിച്ചു.

2105 കോടി രൂപ മുനിസിപ്പാലിറ്റിക്കും, മറ്റു വിഭാഗങ്ങൾക്കുമായി നികുതിയായി നൽകാനായി. ഇന്ന് 5000 ആളുകൾ ജോലി ചെയ്യുന്നു. അത് തന്നെ ഇന്ന് എന്റെ ഏറ്റവും വലിയ സാറ്റിസ്‌ഫാക്ഷൻ”.

മനസ്സ് തുറന്നു ചിരിച്ചു കൊണ്ട് എം എ യൂസഫലി പറയുകയാണ്.

 “എവിടെ സംരംഭം തുടങ്ങുമ്പോളും പ്രാർത്ഥനയുണ്ട്.
all good things start with prayer.

ഞാൻ അതിൽ വിശ്വസിക്കുന്നവനാണ്. ഞാൻ ഒരു ഉത്തമ വിശ്വാസിയാണ്. ഏതു രാജ്യത്തായാലും ആ രാജ്യത്തിന്റെ നിയമത്തിനനുസരിച്ചല്ലാതെ ഒരു ഉറുപ്പിക നിങ്ങൾക്ക് വേണ്ടിയിട്ടോ കമ്പനിക്കു വേണ്ടിയിട്ടോ ഉണ്ടാക്കരുത്. അതാണ് നമ്മുടെ ഉയർച്ച”

എന്ന് യൂസഫലി പറഞ്ഞു നിർത്തുന്നു.

“Such a large shopping centre in a little town like Kochi? Is it possible… He received criticism 15 years ago when he began construction on Kochi’s LuLu Mall. Nonetheless, he continued. Now look. Now that Kochi is so enormous, this Lulu Mall has shrunk considerably. When Lulu Mall Kochi turned 10 years old, he made a revolutionary decision. The Chairman of the Lulu Group, MA Yousafali, declares with the entrepreneur’s pride, “It is undoubtedly a very wonderful occasion.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version