സിലിക്കൺ വാലി ബാങ്കിന്റെ (SVB) തകർച്ചയ്ക്ക് ശേഷം സംരംഭക സ്റ്റാർട്ടപ്പ് ലോകം ആകാംക്ഷയിലാണ്. ഇന്ത്യയിലെ നിരവധി സ്റ്റാർട്ടപ്പുകളെ ബാങ്ക് തകർച്ച ബാധിച്ചുവെന്ന് റിപ്പോർട്ടുകൾ വരുന്നുണ്ട്.

കേരളത്തിൽ നിന്ന് ഒരു സ്റ്റാർട്ടപ്പ് മാത്രമാണ് ബാധിക്കപ്പെട്ടതായി അറിയിച്ചതെന്ന് കേരള സ്റ്റാർട്ടപ്പ് മിഷൻ CEO അനൂപ് അംബിക പറഞ്ഞു. അടുത്ത മാസം നൽകേണ്ട ശമ്പളത്തിനായുള്ള പേയ്‌മെന്റുകളിൽ സ്റ്റാർട്ടപ്പ് സ്ഥാപകൻ ആശങ്കാകുലനാണെന്ന് അനൂപ് അംബിക പറഞ്ഞു. അടുത്തിടെ സ്റ്റാർട്ടപ്പ് സ്ഥാപകനുമായി നടത്തിയ ഒരു സാധാരണ സംഭാഷണത്തിലാണ് ഈ പ്രശ്നം സംസാരിച്ചതെന്നും KSUM, CEO അറിയിച്ചു.

എസ്‌വിബിയിൽ അക്കൗണ്ടുള്ള നിരവധി ഇന്ത്യൻ സ്റ്റാർട്ടപ്പുകളിൽ ഒന്നാണ് ഈ കേരള സ്റ്റാർട്ടപ്പ്. 250,000-ൽ അധികം ഡോളറാണ് അവിടെ ഡിപ്പോസിറ്റ് ചെയ്തിരിക്കുന്നത്. ബാങ്ക് അടച്ചുപൂട്ടിയ യുഎസ് റെഗുലേറ്റർമാർ പറഞ്ഞതിലും കൂടുതലാണ്. ഫെഡറൽ ഡെപ്പോസിറ്റ് ഇൻഷുറൻസ് കോർപ്പറേഷനിൽ (FDIC) തുക ഇൻഷ്വർ ചെയ്യപ്പെടും.

“ഇതുവരെ ഒരു SOS കോളുമായി മറ്റൊരു സ്റ്റാർട്ടപ്പും സ്റ്റാർട്ടപ്പ് മിഷനെ സമീപിച്ചിട്ടില്ല. രംഗം നിരീക്ഷിച്ചുകൊണ്ടിരിക്കുന്നു. ഇതുവരെ മറ്റു പ്രശ്നങ്ങളില്ല. ബ്രിഡ്ജ് ലോണുകളോ അത്തരത്തിലുള്ള പ്രവർത്തന മൂലധന സഹായമോ ഞങ്ങളുടെ സ്കീമിൽ ഇല്ല,”

അനൂപ് അംബിക വ്യക്തമാക്കി. പ്രാരംഭ ഘട്ട സ്റ്റാർട്ടപ്പുകൾക്ക് ധനസഹായം നൽകുന്ന എസ്‌വിബിയുമായി സമ്പർക്കം പുലർത്തുന്ന യുഎസ് ആസ്ഥാനമായുള്ള Y Combinator ആക്‌സിലറേറ്ററിൽ രജിസ്റ്റർ ചെയ്‌ത സ്റ്റാർട്ടപ്പുകളുടെ എണ്ണത്തെക്കുറിച്ചുള്ള വിവരങ്ങൾ സ്റ്റാർട്ടപ്പ് മിഷന്റെ പക്കൽ ലഭ്യമല്ല. എന്നാൽ വലിയതും പ്രമുഖവുമായ ചില വെഞ്ച്വർ ക്യാപിറ്റൽ ഫണ്ടുകൾക്ക് ഈ ബാങ്കുമായി ബന്ധം ഉണ്ടെന്ന് അനുമാനിക്കപ്പെടുന്നു, അനൂപ് അംബിക പറഞ്ഞു.

ടെക്‌നോളജി ലോകത്തെ വമ്പൻമാരുടെ ഏറ്റവും വലിയ വായ്പ ദാതാവായ സിലിക്കൺ വാലി ബാങ്ക് തകർന്നത് ഇന്ത്യൻ ബിസിനസ് ലോകം അവിശ്വസനീയതയോടെയാണ് കേട്ടത്. 2008 -ലെസാമ്പത്തിക പ്രതിസന്ധിക്ക് ശേഷം പരാജയപ്പെടുന്ന ഏറ്റവും വലിയ ബാങ്കായി SVB മാറി.
കാലിഫോർണിയ ഡിപ്പാർട്ട്‌മെന്റ് ഓഫ് ഫിനാൻഷ്യൽ പ്രൊട്ടക്ഷൻ ആന്റ് ഇന്നൊവേഷൻ വെള്ളിയാഴ്ച സിലിക്കൺ വാലി ബാങ്ക് അടച്ചുപൂട്ടി. രണ്ട് ദിവസത്തിനുള്ളിൽ, ലഭ്യമായ പണത്തിന്റെ കുറവുമൂലം പണം പിൻവലിക്കരുതെന്ന് ഇടപാടുകാരോട് ബാങ്ക് ആവശ്യപ്പെട്ടു. ഫെഡറൽ ഡെപ്പോസിറ്റ് ഇൻഷുറൻസ് കോർപ്പറേഷനെ റിസീവറായി റെഗുലേറ്റർ നിയമിച്ചു.

പണപ്പെരുപ്പത്തെ ചെറുക്കുന്നതിന് പലിശനിരക്ക് വർധിപ്പിക്കാനുള്ള അമേരിക്കൻഫെഡറൽ റിസർവിന്റെ തീരുമാനവും ടെക്നോളജി സ്റ്റോക്കുകളിലുണ്ടായ മാന്ദ്യവുമാണ് സിലിക്കൺ വാലി ബാങ്കിനെ ബാധിച്ചതെന്ന് വിലയിരുത്തുന്നു. ഉപഭോക്തൃ നിക്ഷേപം ഉപയോഗിച്ച് കഴിഞ്ഞ രണ്ട് വർഷങ്ങളായി ബാങ്ക് കോടിക്കണക്കിന് ഡോളർ മൂല്യമുള്ള ബോണ്ടുകൾ വാങ്ങി. മറ്റ് ബാങ്കുകളെപ്പോലെ, സിലിക്കൺ വാലി ബാങ്കും നിക്ഷേപങ്ങളിൽ ചെറിയൊരു തുക കൈയ്യിൽ സൂക്ഷിക്കുകയും ബാക്കി തുക ലാഭം ലഭിക്കുമെന്ന പ്രതീക്ഷയിൽ നിക്ഷേപിക്കുകയും ചെയ്തു. ഈ നിക്ഷേപങ്ങൾ സാധാരണയായി സുരക്ഷിതമാണെങ്കിലും പലിശനിരക്ക് ഉയർന്നതോടെ നിക്ഷേപ മൂല്യം കുറഞ്ഞു.

അതേസമയം സ്റ്റാർട്ടപ്പ് ഫണ്ടിംഗ് കുറഞ്ഞതോടെ ബാങ്കിന്റെ പല ക്ലയന്റുകളിലും ഇത് സമ്മർദ്ദം ചെലുത്തി, അവർ പണം പിൻവലിക്കാൻ തുടങ്ങി. അത് പരിഹരിക്കാൻ സിലിക്കൺ വാലി ബാങ്ക് അതിന്റെ ചില നിക്ഷേപങ്ങൾ അവയുടെ മൂല്യം കുറഞ്ഞിരുന്ന സമയത്ത് വിൽക്കാൻ നിർബന്ധിതരായി. ഈ രീതിയിൽ ഏകദേശം 2 ബില്യൺ ഡോളർ നഷ്ടപ്പെട്ടതായി ബാങ്ക് പറഞ്ഞു. ബാങ്കിന്റെ തകർച്ച പല സ്റ്റാർ‌ട്ടപ്പുകളുടെയും ദൈനംദിന പ്രവർത്തനങ്ങളെ
ബാധിച്ചു തുടങ്ങി. യുഎസ് ടെക് സ്റ്റാർട്ടപ്പ് ആക്‌സിലേറ്ററായ വൈ കോമ്പിനേറ്ററിന്റെ പിന്തുണയുള്ള ഇന്ത്യൻ കമ്പനികളും പ്രതിസന്ധി നേരിടുന്നു.

യുഎസിലെ ഏറ്റവും വലിയ ബാങ്കുകളുമായി താരതമ്യപ്പെടുത്തുമ്പോൾ സിലിക്കൺ വാലി ബാങ്ക് ചെറുതാണ് – അതിന്റെ ആസ്തി 209 ബില്യൺ ഡോളർ വരും. എന്നാൽ ഇടപാടുകാരോ നിക്ഷേപകരോ പരിഭ്രാന്തരായി അവരുടെ നിക്ഷേപങ്ങൾ പിൻവലിക്കാൻ തുടങ്ങുമ്പോൾ ബാങ്ക് റൺ സംഭവിക്കാം. അതാണ് ഇവിടെയും സംഭവിച്ചത്. സിലിക്കൺ വാലി ഉപഭോക്താക്കൾ കൂടുതലും ബിസിനസുകാരും അതി സമ്പന്നരുമാണ്. പലരുടെയും നിക്ഷേപം 250,000 ഡോളറിൽ കൂടുതലുമായിരുന്നു. 250,000 ഡോളർ വരെ നിക്ഷേപങ്ങളാണ് ഇൻഷ്വർ ചെയ്യുന്നത്. അതിന് മുകളിൽ ഉള്ളവയ്ക്ക് ഇൻഷുറൻസ് ഇല്ല. അങ്ങനെ നോക്കിയാൽ സിലിക്കൺ വാലി ബാങ്കിന്റെ നിക്ഷേപങ്ങളിൽ ഭൂരിഭാഗവും ഇൻഷ്വർ ചെയ്യപ്പെടാത്തവയാണ്. ഇത് വൻ കമ്പനികളെ പ്രതിസന്ധിയിലേക്ക് നയിച്ചേക്കാം.

സിലിക്കൺ വാലി ബാങ്ക് അതിന്റെ വെബ്‌സൈറ്റ് അനുസരിച്ച് വെഞ്ച്വർ ക്യാപിറ്റൽ പിന്തുണയുള്ള ടെക്‌നോളജി, ലൈഫ് സയൻസ് കമ്പനികളിൽ പകുതിയോളം പേർക്കും ലൈറ്റ്‌സ്പീഡ്, ബെയിൻ ക്യാപിറ്റൽ, ഇൻസൈറ്റ് പാർട്‌ണേഴ്‌സ് എന്നിവയുൾപ്പെടെ 2,500-ലധികം വെഞ്ച്വർ ക്യാപിറ്റൽ കമ്പനികൾക്കും ബാങ്കിംഗ് സേവനങ്ങൾ നൽകിയിട്ടുണ്ട്.


Anoop Ambika, the CEO of Kerala Startup Mission, the State government organization responsible for entrepreneurship promotion and incubation operations, claims that only one start-up from Kerala has raised a red flag a few days after Silicon Valley Bank (SVB) went bankrupt.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version