ഒരു ബൂട്ട് സ്ട്രാപ് സ്റ്റാർട്ടപ്പ്, സെൽഫ് ഫണ്ടഡായി യൂണികോണിലേക്കുളള യാത്ര… ഒരിക്കലും എളുപ്പമുളള കാര്യമല്ല. എന്തായിരുന്നു ആ യാത്രയെ പ്രചോദിപ്പിച്ചത്?
ഇതൊരു പാഷൻ തന്നെയായിരുന്നു. ഞങ്ങൾക്ക് സാങ്കേതികവിദ്യ നിർമ്മിക്കാൻ കഴിയുമെന്ന് കരുതിയിരുന്നു. ഞങ്ങൾ ടെക്നോളജി നിർമിച്ചു. അതിൽ ഞങ്ങൾ അത്രത്തോളം passionate ആയിരുന്നു. നിങ്ങൾക്ക് എന്തും നിർമിക്കാൻ കഴിയുമെന്ന് തോന്നിയാൽ തീർച്ചയായും അത് സാധ്യമായിരിക്കും. അതാണ് ഈ യാത്രയെ സാധ്യമാക്കിയത്.
വെബ് ബേസ്ഡ് ബിസിനസ് ടൂൾ ആണ് സോഹോയുടെ പ്രോഡക്ട്. എത്ര വലിയ പൊട്ടൻഷ്യൽ ഉളള ഒരു മാർക്കറ്റായിട്ടാണ് സോഹോ ഇതിനെ കാണുന്നത്?
മാർക്കറ്റ് ഇപ്പോഴും വളരുകയാണ്. വികസ്വര സമ്പദ്വ്യവസ്ഥകൾ ഡിജിറ്റലായി വളരാൻ തുടങ്ങുന്നതേയുളളൂ. മൂല്യം (value) നൽകാൻ ശ്രമിക്കുന്ന ഒരു സമീപനമാണ് ഞങ്ങൾ സ്വീകരിക്കുന്നത്. ദീർഘകാലാടിസ്ഥാനത്തിൽ എല്ലാത്തിലും മൂല്യത്തിന് വളരെയധികം പ്രാധാന്യമുണ്ട്. ഞങ്ങളുടെ കസ്റ്റമേഴ്സിനുളള cost കുറയ്ക്കാനാണ് ഞങ്ങൾ ആഗ്രഹിച്ചത്. കൂടുതൽ മൂല്യം നൽകി കൊണ്ട് ഇതു പോലുളള ഒരു മാർക്കറ്റിൽ ചിലവ് കുറയ്ക്കാനാണ് ഞങ്ങൾ ശ്രമിച്ചത്. പക്ഷേ മാർക്കറ്റ് വികസിച്ചു കൊണ്ടിരിക്കുന്നു എന്നതും സത്യമാണ്. സോഫ്റ്റ് വെയർ ആവശ്യമായി വരുന്ന കാര്യങ്ങളിലും ടെക്നോളജികളിലും വികാസമുണ്ടായി. ഇന്നത്തെ കോർ ബിസിനസ് ആപ്ലിക്കേഷനുകൾ നോക്കിയാൽ സോഫ്റ്റ്വെയർ ഉപയോഗിച്ച് ആളുകൾ ചെയ്യുന്ന കാര്യങ്ങളിൽ വളർച്ചയുണ്ടാകുന്നതായി കാണാം.
കമ്പനി നഷ്ടത്തിലാണെങ്കിലും ആർഭാടത്തിന് ഒട്ടും കുറവ് കാണിക്കാത്ത ഫൗണ്ടേഴ്സാണുളളത്. ഫണ്ടിംഗ് കിട്ടിയാൽ അവർ സെലിബ്രേറ്റ് ചെയ്യുന്നു. അവരുടെ ലൈഫ് സ്റ്റൈൽ മാറുന്നു. ആ ഒരു പ്ലേസിലാണ് രണ്ടുപേരും, ശ്രീധർ വെമ്പു ആയാലും അങ്ങ് ആയാലും വളരെ സിംപിൾ ആയി ലൈഫിനെ കൊണ്ടു പോകുന്നത്!
Related Articles
ആദ്യം തുടങ്ങിയപ്പോൾ എന്താണ് പ്രതീക്ഷിക്കേണ്ടതെന്ന് ഞങ്ങൾക്ക് അറിയില്ലായിരുന്നു. എല്ലാവരും കമ്പനി തുടങ്ങാൻ ആഗ്രഹിക്കുന്നു, വലുതായി വളരാൻ ആഗ്രഹിക്കുന്നു, സാമ്പത്തികമായി വിജയം നേടണം എന്ന് പ്രതീക്ഷിക്കുന്നു. പക്ഷേ മുന്നോട്ട് പോയപ്പോൾ ഞങ്ങൾ എന്താണ് ചെയ്യാൻ പോകുന്നതെന്ന് ഞങ്ങൾ മനസ്സിലാക്കി. ഇത് ചെയ്യുന്നതിൽ ഞങ്ങൾ സന്തോഷം കണ്ടെത്തി. എന്തെങ്കിലും മൂല്യവത്തായ കാര്യങ്ങൾ ചെയ്യുന്ന ആളുകളുമൊത്ത് വർക്ക് ചെയ്യുന്നതിൽ ഞങ്ങൾക്ക് സന്തോഷം തോന്നി. ഇതാണ് ഞങ്ങൾക്ക് ചെയ്യാൻ സാധിക്കുന്ന ഏറ്റവും മികച്ച കാര്യമെന്ന് മനസിലാക്കി. ഞങ്ങളൊരിക്കലും ഒരു വെഞ്ച്വർ ക്യാപിറ്റലോ അതുപോലെ ഉളള ഒന്നുമോ അന്വേഷിച്ചില്ല. ഒന്നു രണ്ടു തവണ വെഞ്ച്വർ ക്യാപിറ്റലോ ബൈഔട്ടോ ഓഫർ ചെയ്യപ്പെട്ടെങ്കിലും വളരെ നേരത്തെ തന്നെ ഞങ്ങൾ തിരിച്ചറിഞ്ഞു, ഇതാണ് ഞങ്ങൾക്ക് വേണ്ടത്. ഞങ്ങൾ ബിസിനസ് സൃഷ്ടിക്കുന്നു, തൊഴിലുകൾ നൽകുന്നു, മൂല്യം നൽകുന്നു, ലോകത്തെ ഒരു ക്രിയാത്മകമായ രീതിയിൽ സ്വാധീനിക്കുന്നു, ഇത് ചെയ്യാനുള്ള മികച്ച മാർഗം വേറെയുണ്ടെന്ന് ഞങ്ങൾ കരുതുന്നില്ല. ഏതെങ്കിലും ഒരു ദ്വീപിൽ പോയി കുറച്ച് പണം ചിലവഴിക്കുന്ന ആർഭാടകരമായ ആനന്ദം കുറച്ച് സമയത്തേക്കു മാത്രമേ ഉണ്ടാകൂ. പുതിയത് ക്രിയേറ്റ് ചെയ്യുമ്പോൾ കിട്ടുന്ന സന്തോഷം വേറെ ലെവലാണ്.
ടാലന്റ് പൂളിനെ കുറിച്ച് പറയുകയാണെങ്കിൽ കേരളം ഏറ്റവും നല്ല ടാലന്റ് പൂളുളള ഒരു സംസ്ഥാനമാണ്. ടെക്നോളജി റിലേറ്റഡ് ആയിട്ടുളള കമ്പനികളും സ്റ്റാർട്ടപ്പുകളും ഒരുപാട് വർക്ക് ചെയ്യുന്ന ഒരു സംസ്ഥാനമാണ്.
സാധാരണ നാട്ടിന്ന് ആൾക്കാർ പുറത്ത് പോയല്ലേ ജോലി ചെയ്യുന്നത്? ചെന്നൈയിലും തെങ്കാശിയിലുമെല്ലാം ധാരാളം മലയാളികൾ ജോലി ചെയ്യുന്നുണ്ട്. കേരളത്തിലേക്കുളള പ്രവേശനത്തിന് ഞങ്ങൾ തയ്യാറെടുക്കുകയാണ്. നിലവിൽ വിവിധ കമ്പനികളുമായും ഏജൻസികളുമായും ചർച്ചകൾ തുടരുന്നു. കേരളത്തിലേക്ക് സോഹോ വ്യാപിപ്പിക്കുന്നതിനാണ് ഞങ്ങൾ ശ്രമിക്കുന്നത്. ചെറിയ ടെക്നോളജി കമ്പനികളാണ് കേരളത്തിന്റെ കരുത്ത്. അത്തരം കമ്പനികളുമായി ചേർന്ന് വർക്ക് ചെയ്യുന്നതിനാണ് ലക്ഷ്യമിടുന്നത്. മേക്കർ വില്ലേജിലും ഫാബ് ലാബിലുമെല്ലാം വിവിധ കമ്പനികളെ കണ്ടിരുന്നു. ഈ കമ്പനികളിൽ പലതും വിശാലമായ വിപണിയിലേക്ക് പോകാൻ സഹായിക്കുന്ന പ്ലാറ്റ്ഫോം സൃഷ്ടിക്കാനുള്ള സാധ്യതയിൽ ഞാൻ ആവേശഭരിതനാണ്. ഈ കമ്പനികളെ കാണുന്നതിന് മുമ്പ് കുറച്ച് ആശയങ്ങൾ ചിന്തിച്ചിരുന്നു. പക്ഷേ തീർച്ചയായും ഇവയുടെ പൊട്ടൻഷ്യൽ പ്രചോദനകരമാണ്. ഈ കമ്പനികൾ മികച്ച സാങ്കേതികവിദ്യകൾ നിർമ്മിക്കുന്നതായി ഞാൻ കരുതുന്നു. പൊതുമേഖലാ സ്ഥാപനങ്ങളും ഗവൺമെന്റ് ഓർഗനൈസേഷനുകളും പോലെയുള്ള ധാരാളം പ്രാദേശിക ഉപഭോക്താക്കൾ ഇത് ഉപയോഗിക്കുന്നു. ഈ കമ്പനികൾക്ക് ഇന്ത്യയിലും വിദേശ വിപണിയിലും വാണിജ്യ മേഖലയ്ക്ക് പുറത്ത് പോലും വളരെ വലിയ വിപണിയാണ് ഞാൻ കാണുന്നത്. ഇതൊരു സന്ദേശമാണ് ഞങ്ങൾ കോർ ടെക്നോളജി നിർമിക്കുന്നു, കേരളം അതിൽ മുൻനിരയിലാണെന്ന് തോന്നുന്നു.
മേക്കർ വില്ലേജിലും കേരള സ്റ്റാർട്ടപ്പ് മിഷനിലും നിരവധി സ്റ്റാർട്ടപ്പുകളെ കാണുകയും അവയുമായി ഇന്ററാക്ട് ചെയ്യുകയും ചെയ്തല്ലോ, കേരള സ്റ്റാർട്ടപ്പുകളുടെ ഭാവി എങ്ങനെ നോക്കി കാണുന്നു?
ഒരു കോർ ടെക്നോളജി പ്ലെയർ എന്ന നിലയിൽ കേരളം വളരെ സ്ട്രോങ്ങാണ്. കേരളത്തിൽ വലിയ ടീമിനെയും വലിയ നിർമാണകേന്ദ്രങ്ങളെയും
സൃഷ്ടിക്കുകയെന്നത് കുറച്ച് വിഷമകരമാണ്. കാരണം ലാൻഡും ലേബറും തുടങ്ങി നിരവധി വെല്ലുവിളികളുണ്ട്. പക്ഷേ ടെക്നോളജി നിർമിക്കുന്ന ചെറിയ കമ്പനികൾ കേരളത്തിന്റെ സ്ട്രെങ്താണ്. ടെക്നോളജിയിൽ ചെറിയ ടീമുകൾക്ക് വലിയ കാര്യങ്ങൾ ചെയ്യാൻ കഴിയുമെന്ന് ഞാൻ കരുതുന്നു.
Related Articles
എന്താണ് ടെക്നോളജിയിൽ ഇനിയുളള ഫ്യൂച്ചർ? | നമ്മുടെ സ്റ്റാർട്ടപ്പുകൾ ഏത് ഏരിയയിലാണ് ഫോക്കസ് ചെയ്യേണ്ടത്? | ഇനിയുളള ഫ്യൂച്ചർ ടെക്നോളജിയിൽ എന്താണ്?
എല്ലാവരും പോകുന്ന ഇടത്തേക്ക് പോകരുതെന്നുളളതാണ് ആദ്യത്തെ പാഠം. എല്ലാവരും ചെയ്യുന്നത് ചെയ്യാൻ തുടങ്ങുക എന്നത്
നിങ്ങൾക്ക് വളരെ ബുദ്ധിമുട്ടാണ്. ഒരുപാട് പേർ ചെയ്തിട്ടില്ലാത്ത അവസരങ്ങൾ തേടിയെടുക്കുക എന്നതാണ് നിങ്ങൾ ചെയ്യേണ്ടത്. അവസരങ്ങൾ തിരയുമ്പോൾ നിങ്ങൾക്ക് എന്തറിയാം എന്നതാണ് പ്രധാനം. കമ്പനികളോ നിങ്ങൾക്ക് പരിചിതമായ ടെക്നോളജികളോ അവിടെ തുടങ്ങുക. നിങ്ങൾ ഒരു കാര്യത്തിലേക്ക് ആഴ്ന്നിറങ്ങുമ്പോൾ അവിടെ അവസരങ്ങൾ കണ്ടെത്തും. വിജയത്തിന് അങ്ങനെ പ്രത്യേകമായ ഒരു ഫോർമുലയില്ല.
അങ്ങനെയൊരു ഫോർമുലയുണ്ടെങ്കിൽ എല്ലാവരും സക്സസ്ഫുൾ ആയേനെ. നിങ്ങൾ നിങ്ങളുടെ പാഷൻ പിന്തുടരുക. അവസാനം നിങ്ങളുടെ പരിശ്രമം മാത്രമായിരിക്കും നിങ്ങൾക്ക് വിജയം നൽകുന്നത്. നിങ്ങളുടെ ഉപഭോക്താക്കൾ പറയുന്നത് കേട്ട്, നിങ്ങളുടെ മാർക്കറ്റിനോട് പൊരുത്തപ്പെടുത്താൻ തയ്യാറാകുക. അത് തീർച്ചയായും പ്രധാനമാണ്. ടെക്നോളജി നിർമിക്കുന്നത് മികച്ച അവസരമാണ് നൽകുന്നത്. കൺസ്യൂമർ സർവീസസ് ഓറിയന്റഡായിട്ടുളള ടെക്നോളജി നിർമിക്കുമ്പോൾ ക്യാപിറ്റൽ വരും, കൂടുതൽ അവസരങ്ങൾ തേടിയെത്തും. അവിടെ പലപ്പോഴും ക്ഷമ ഉണ്ടായിക്കൊള്ളണമെന്നില്ല. എന്നാൽ നിങ്ങൾ ക്ഷമയോടുകൂടി നിങ്ങളുടെ ടെക്നോളജി നിർമിച്ചാൽ ഉറപ്പായും നിങ്ങൾ വിജയിക്കാൻ സാധ്യത കൂടുതലാണ്.
കേരളത്തിൽ നിന്നായതുകൊണ്ടു തന്നെ കേരളത്തിന്റെ വികസനം അറിയാൻ ആഗ്രഹിക്കുന്ന ഒരാളായിരിക്കും. അത് ഫോളോ ചെയ്യുന്ന ആളായിരിക്കും. കേരളം ഒരു സംരംഭക സൗഹൃദ സംസ്ഥാനം ആണെന്ന് പറഞ്ഞാൽ എഗ്രി ചെയ്യുമോ?
ആളുകൾ വലിയ കമ്പനികളോ ഫാക്ടറികളോ നിർമിക്കുന്നതിൽ തത്പരരായിരിക്കും. എന്നാൽ ടെക്നോളജിയുടെ കാര്യത്തിൽ ഓരോ തവണ ഇവിടെയെത്തുമ്പോഴും വളരെ ഇംപ്രസീവാണ്. ആത്മവിശ്വാസം വളരെയധികമാണ്. ചെയ്യാനുളള പാഷനും വളരെ വ്യക്തമായി അറിയാനാകും. കേരളത്തിലെ ഇക്കോസിസ്റ്റത്തെ കുറിച്ച് ഞാൻ വളരെ സന്തുഷ്ടനാണ്. ഇവിടെ ഒരു ഡിസ്ട്രിബ്യൂട്ടഡ് ഇക്കോസിസ്റ്റമാണ്. ചെറിയ കമ്പനികൾ കോർ ടെക്നോളജി നിർമിക്കുന്നു, വളരെ ഹൈ വാല്യു കമ്പനികളാണ്. അത് തന്നെയാണ് കേരളത്തിന്റെ ഫ്യൂച്ചറെന്ന് കരുതുന്നു. അല്ലാതെ വലിയ കോൺസൻട്രേറ്റഡ് കമ്പനികൾ അല്ല. ഇത്തരം ഇക്കോസിസ്റ്റമാണ് സംസ്ഥാനത്തിന് അനുയോജ്യം.
frugality, minimalism ഇത് രണ്ടും ജീവിതത്തിന് വേണ്ട ഘടകങ്ങളാണ്. സോഹോ ഒരു യൂണികോൺ ആയിട്ടും നിങ്ങൾ രണ്ടു പേരും ശ്രീധർ വെമ്പു ആകട്ടെ ടോണി തോമസ് ആകട്ടെ, രണ്ടുപേരുടെയും ലൈഫ് സിംപിൾ ആയി കാണുന്നുന്നവരാണ്. അത് എങ്ങനെയാണ് പ്രാക്ടീസ് ചെയ്യാൻ സാധിക്കുന്നത്?
ഭൗതികമായ കാര്യങ്ങളിലേക്ക് നാം ഉടനടി ആകർഷിക്കപ്പെടുന്നതായി നമുക്ക് തീർച്ചയായും തോന്നും. വളരെ പെട്ടെന്ന് തന്നെ നമുക്ക് മനസിലാകും ഇതൊന്നും ആത്യന്തികമായി ജീവിതത്തിന് സംതൃപ്തി തരില്ലെന്ന്. കൂടുതൽ ആളുകളും വലിയ എന്തെങ്കിലും ആയി തീരാനാണ് ആഗ്രഹിക്കുന്നത്. ഏതെങ്കിലും വലിയ സംരംഭത്തിന്റെ ഭാഗമാകാനാണ് ആഗ്രഹിക്കുന്നത്. ചിലർ ഈ ഇക്കോസിസ്റ്റത്തിന്റെ ഭാഗമായി നിന്ന് മൂല്യവത്തായ എന്തെങ്കിലും ചെയ്യാനാഗ്രഹിക്കുന്നു. ഉപഭോക്തൃ അധിഷ്ഠിത മനോഭാവം വളരെ ആകർഷകമാണെന്ന് ആളുകൾക്ക് തോന്നും പക്ഷേ ആത്യന്തികമായി അത് തൃപ്തി തരില്ല. കൺസ്യൂമർ ഓറിയന്റഡ് സൊസൈറ്റിയിൽ ആളുകൾ വളരെ അസംതൃപ്തരാണെന്ന് പല സർവേകളും നമുക്ക് കാണിച്ചു തരും. വെറും ഉപഭോഗത്തിൽ സംതൃപ്തിയുണ്ടാകില്ല.
മൂല്യവത്തായ എന്തെങ്കിലും നിർമിക്കുന്നതിലൂടെ, അത് സമൂഹത്തിന് നൽകുന്നതിലൂടെ അങ്ങനെ ലോകത്തെ മികച്ചതാക്കുന്നതിലൂടെ മാത്രമേ സംതൃപ്തി ലഭിക്കുകയുളളൂ.
India’s IT industry takes great pride in the brand ZOHO. However, not many people are aware that Mr. Tony Thomas, a Malayali, is the co-founder of Zoho. Founder of Channeliam.com Nisha Krishnan interacts with him. A bootstrapped startup, a self-funded route to a unicorn… is never simple. What spurred the journey? The journey has been 25 years long. Proceeded with great patience. It was something I was passionate about. We believed we could create the necessary technology. We built the technology. We were really passionate about it. You can build anything if you believe you can. That is what made this journey possible. A web-based business tool is offered by Zoho. How much market potential does Zoho perceive here?