സ്റ്റാർട്ടപ്പ് ഇന്ത്യ സംരംഭത്തിന് കീഴിലുള്ള ഇൻകുബേറ്ററുകളുടെ വളർച്ചയെ സഹായിക്കുന്നതിനായി ഡിപ്പാർട്ട്‌മെന്റ് ഫോർ പ്രൊമോഷൻ ഓഫ് ഇൻഡസ്ട്രി ആൻഡ് ഇന്റേണൽ ട്രേഡ് (DPIIT) ‘നാഷണൽ ഇൻകുബേറ്റർ കപ്പാസിറ്റി ബിൽഡിംഗ് പ്രോഗ്രാമിന്റെ’ (National Incubator Capacity Building Program) ആദ്യ പതിപ്പ് ആരംഭിച്ചു.
ഇൻകുബേറ്ററുകളെ സുസ്ഥിരമാക്കാൻ സഹായിക്കുന്നതിനാണ് ഹാൻഡ്-ഓൺ പരിശീലന പരിപാടി രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഈ സംരംഭം ഇൻകുബേറ്ററുകൾക്ക് 3 മാസത്തെ മെന്റർഷിപ്പും അഡ്വൈസറി സപ്പോർട്ടും നൽകുകയും സംരംഭകർക്ക് വളരാനുള്ള വൈജ്ഞാനികപിന്തുണയും ടൂളുകളും നൽകുകയും ചെയ്യും. നാഷണൽ ഇൻകുബേറ്റർ അവാർഡ് 2020 ജേതാവായ വിൽഗ്രോ (Villgro) ആണ് ഈ പ്രോഗ്രാം നടപ്പിലാക്കുന്നത്.
രാജ്യത്തുടനീളം സുസ്ഥിര സാമ്പത്തിക വളർച്ചയ്ക്കും ഉപജീവന അവസരങ്ങൾ സൃഷ്ടിക്കുന്നതിനുമായി നൂതനാശയങ്ങളും സ്റ്റാർട്ടപ്പുകളും പരിപോഷിപ്പിക്കുന്നതിന് ശക്തമായ ഇക്കോസിസ്റ്റം കെട്ടിപ്പടുക്കുന്നതിന്, കേന്ദ്ര വാണിജ്യ, വ്യവസായ മന്ത്രി പിയൂഷ് ഗോയൽ അധ്യക്ഷനായ DPIIT രൂപീകരിച്ച ദേശീയ സ്റ്റാർട്ടപ്പ് ഉപദേശക സമിതിയുടെ (NSC) നിർദ്ദേശങ്ങളെ തുടർന്നാണ് ഇത് നടപ്പിലാക്കുന്നത്.
പ്രോഗ്രാമിൽ ഇൻകുബേറ്ററുകൾക്കായി കസ്റ്റമൈസ്ഡ് ബിസിനസ്സ് മോഡലുകൾ വികസിപ്പിക്കുകയും സ്റ്റാർട്ടപ്പ് ഇന്ത്യ സീഡ് ഫണ്ട് സ്‌കീം (SISFS) കൈകാര്യം ചെയ്യുന്നതിനുള്ള മാസ്റ്റർ ക്ലാസുകളും വർക്ക്‌ഷോപ്പുകളും സംഘടിപ്പിക്കുകയും ചെയ്യും. സംരംഭങ്ങളുടെ ഇൻകുബേഷൻ ട്രാക്കുചെയ്യുന്നതിനുള്ള സാങ്കേതിക-അധിഷ്ഠിത വിവര സംവിധാനമായ VITALS (Villgro Information Tracking and Learning System)-ലേക്കുള്ള പ്രവേശനവും ഇത് വാഗ്ദാനം ചെയ്യും.
പോൾ ബേസിൽ, മുഹമ്മദ് അസ്ഹർ, ചന്ദ് ദാസ്, രാമ കണ്ണൻ, അരുൺ വെങ്കിടേശൻ തുടങ്ങിയ ഇൻക്യുബേറ്റർ ബിസിനസ് അഡ്വൈസർമാരാണ് 20 ഇൻകുബേറ്ററുകൾക്ക് ഉപദേശവും മാർഗനിർദേശവും നൽകുന്നത്. 12-16 ആഴ്‌ച നീളുന്ന 3-ഘട്ട സെഷനിൽ സ്വയം പഠന മൊഡ്യൂളുകളും വ്യക്തിഗത സെഷനുകളും അടങ്ങിയിരിക്കും.
പ്രാരംഭ ഘട്ട സ്റ്റാർട്ടപ്പുകളിൽ (Early Stage) പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഇൻകുബേറ്ററുകൾ അല്ലെങ്കിൽ ഇന്ത്യയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള സ്ഥാപനമായിരിക്കണം. കുറഞ്ഞത് 5 ജീവനക്കാരും കുറഞ്ഞത് 5 സ്റ്റാർട്ടപ്പുകളെങ്കിലും നിലവിലുള്ള അല്ലെങ്കിൽ കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഇൻകുബേറ്റ് ചെയ്തിട്ടുള്ള സ്റ്റാർട്ടപ്പിന് ഈ പ്രോഗ്രാമിന് അപേക്ഷിക്കാം. 2023 മാർച്ച് 25-നകം അപേക്ഷിക്കണം. പ്രോഗ്രാം 2023 മെയ് മാസത്തിൽ ആരംഭിക്കും. ആപ്ലിക്കേഷൻ ലിങ്ക് – (bit.ly/3yzRP42)
Under the Start-up India initiative, the Department for Promotion of Industry and Internal Trade (DPIIT) announced the inaugural edition of the ‘National Incubator Capacity Development Program’ to assist the expansion of incubators across the country. This is in response to recommendations from the DPIIT-created National Start-up Advisory Council (NSAC), chaired by Piyush Goyal, Minister of Commerce and Industry, Government of India, to create a strong ecosystem for nurturing innovation and start-ups in order to drive sustainable economic growth and creating job opportunities.