ഹാപ്പിനെസ് സർവേയിൽ ഉയർന്ന സ്കോർ നേടി ദുബായ്, അബുദാബി
യുഎഇ നിവാസികൾ സന്തുഷ്ടരാണോ? ആണെന്നാണ് ഈ സർവ്വേ പറയുന്നത്. ഹാപ്പിനെസ് സർവേയിൽ ഉയർന്ന സ്കോർ നേടി അറബ് എമിറേറ്റ്സ് നഗരങ്ങളായ ദുബായും അബുദാബിയും. യുഎസ് ആസ്ഥാനമായുള്ള ബോസ്റ്റൺ കൺസൾട്ടിംഗ് ഗ്രൂപ്പിന്റെ ‘സിറ്റീസ് ഓഫ് ചോയ്സ്’ പഠനത്തിൽ, ‘സോഷ്യൽ ക്യാപിറ്റൽ’ തലത്തിൽ ദുബായ് ഒന്നാം സ്ഥാനത്തെത്തി.
വാഷിംഗ്ടൺ, സിംഗപ്പൂർ, സാൻ ഫ്രാൻസിസ്കോ, ഗ്വാങ്ഷു, ബോസ്റ്റൺ, സിയാറ്റിൽ, അറ്റ്ലാന്റ, ബാഴ്സലോണ, ബെർലിൻ എന്നി നഗരങ്ങളെക്കാൾ’സോഷ്യൽ ക്യാപിറ്റൽ’ തലത്തിൽ ദുബായ് മികച്ചു നിന്നു. സോഷ്യൽ ക്യാപിറ്റൽ ഒരു നഗരത്തിനുള്ളിലെ സാമൂഹിക ബന്ധങ്ങളുടെയും കമ്മ്യൂണിറ്റി ഇടപെടലുകളുടെയും ശക്തി അളക്കുന്നു. സാമൂഹിക ബന്ധങ്ങൾ, ഉൾക്കൊള്ളൽ, സമത്വം, സംസ്കാരവും ചരിത്രവുമായുള്ള താദാത്മ്യപ്പെടൽ, സുരക്ഷ എന്നിവയും ഇതിൽ ഉൾപ്പെടുന്നു. താമസക്കാർക്ക് തങ്ങളുടെ നഗരത്തോടുളള ശക്തമായ ആത്മബന്ധവും അടുപ്പവും സൂചിപ്പിക്കുന്നതിൽ ദുബായ് 100-ൽ 74 സ്കോർ ചെയ്തു. 3 ദശലക്ഷത്തിലധികം ജനസംഖ്യയുള്ളതും എന്നാൽ 10 ദശലക്ഷത്തിൽ താഴെയുള്ളതുമായ നഗരങ്ങളെ ‘ക്രൂയിസർ വെയ്റ്റ്’ എന്ന് തരംതിരിക്കുന്നു. അത്തരം നഗരങ്ങളുടെ ഗണത്തിലാണ് ദുബായിയുടെ സ്ഥാനം. വാഷിംഗ്ടൺ, സിംഗപ്പൂർ, സാൻ ഫ്രാൻസിസ്കോ, ഗ്വാങ്ഷോ, മാഡ്രിഡ്, ബോസ്റ്റൺ, സിയാറ്റിൽ എന്നിവയ്ക്ക് ശേഷം ‘ക്രൂയിസർ വെയ്റ്റ് സിറ്റി’കളിൽ ദുബായ് എട്ടാം സ്ഥാനത്താണ്.
സാമ്പത്തിക അവസരങ്ങൾ എന്ന തലത്തിലും ദുബായ് ഉയർന്ന സ്കോർ നേടി -100-ൽ 71. ബിസിനസ്സുകൾക്കും സംരംഭകർക്കും അഭിവൃദ്ധി പ്രാപിക്കാൻ വളരെ അനുകൂലമായ അന്തരീക്ഷം നഗരം പ്രദാനം ചെയ്യുന്നു എന്നാണ് ഇത് സൂചിപ്പിക്കുന്നത്. ജോലി, തൊഴിൽ, വരുമാനം എന്നിവയ്ക്കുള്ള അവസരങ്ങൾ, ബിസിനസ്സിനുള്ള വരുമാന അവസരങ്ങളുടെ തുല്യത, വ്യക്തിഗത വായ്പകളുടെ ലഭ്യത എന്നിവയാണ് മറ്റ് നല്ല സൂചകങ്ങൾ.
അതേസമയം, 3 ദശലക്ഷത്തിൽ താഴെ നഗര ജനസംഖ്യയുള്ള ഇടത്തരം നഗരങ്ങളിൽ എമിറേറ്റ്സ് തലസ്ഥാനമായ അബുദാബി ഇടം പിടിച്ചിട്ടുണ്ട്.
സാമ്പത്തിക അവസരങ്ങൾ എന്ന തലത്തിൽ 100-ൽ 73 സ്കോർ നേടി. ഇന്നവേഷനും സംരംഭകത്വവും വളർത്തുന്ന ബിസിനസ്സ് സൗഹൃദ അന്തരീക്ഷത്തിനാണ് സ്കോർ. സാങ്കേതികവിദ്യ, പുനരുപയോഗ ഊർജം, വിനോദസഞ്ചാരം എന്നിവയിലെ അബുദാബിയുടെ നിക്ഷേപങ്ങൾ സ്വദേശിയും വിദേശിയുമായ നിക്ഷേപകരെ ആകർഷിച്ചതായി സർവ്വേ പറയുന്നു.
ലോകമെമ്പാടുമുള്ള 79 നഗരങ്ങളിലെ 50,000-ത്തിലധികം ആളുകൾക്കിടയിൽ നടത്തിയ സർവേയിലെ മറ്റ് സൂചകങ്ങൾ ജീവിത നിലവാരം, അധികാരികളുമായുള്ള ആശയവിനിമയം, മാറ്റത്തിന്റെ വേഗത എന്നിവയായിരുന്നു.
Are UAE inhabitants’ content? This subject was addressed in a recent research titled ‘Cities of Choice: Are People Happy Where They Live?’, in which both Dubai and Abu Dhabi were placed among the best cities in the world. Dubai ranked first in the ‘Social Capital’ dimension of the ‘Cities of Choice’ study conducted by the US-based Boston Consulting Group, ahead of Washington, Singapore, San Francisco, Guangzhou, Boston, Seattle, Atlanta, Barcelona, and Berlin, among those classified as ‘cruiser weight’ cities with populations greater than 3 million but less than 10 million.