മലയാളി സംരംഭകയായ ഹിൻഷാര ഹബീബ് കോ-ഫൗണ്ടറായ സ്റ്റാർട്ടപ്പ് BoAt-ന്റെ കോ-ഫൗണ്ടറായ അമൻ ഗുപ്തയിൽ നിന്ന് 75 ലക്ഷം രൂപയുടെ നിക്ഷേപമാണ് നേടിയത്. 10 ശതമാനം ഇക്വിറ്റിക്ക് പകരമായാണ് അമൻ ഗുപ്ത നിക്ഷേപം വാഗ്ദാനം ചെയ്തിരിക്കുന്നത്.
തികച്ചും വേറിട്ടു നിൽക്കുന്ന സ്റ്റാർട്ടപ്പിലൂടെ ശ്രദ്ധേയയായ യുവ സംരംഭക Hinshara Habeeb, channeliam.com ഫൗണ്ടറും സിഇഒയുമായ നിഷ കൃഷ്ണനുമായി നടത്തിയ സംഭാഷണം കാണാം.
രണ്ട് കോ-ഫൗണ്ടേഴ്സ്
ഹിൻഷാര ഹബീബും യുബ ഖാൻ ആഗയും ചേർന്ന് 2018ലാണ് ഹെയർ കെയർ പ്രൊഡക്ടുകളും ആക്സസറീസും നൽകുന്ന The Manetain ആരംഭിച്ചത്. ഓഡിറ്ററായ ഹിൻഷാരയും ദന്തഡോക്ടറായ യുബ ഖാനും സ്ത്രീകൾക്കുള്ള മുടി സംരക്ഷണ നുറുങ്ങുകളും ഉൽപ്പന്നങ്ങളിലും ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന ഒരു വാട്ട്സ്ആപ്പ് ഗ്രൂപ്പിന്റെ ഭാഗമായിരുന്നു. ഇവിടെ നിന്നാണ് ചുരുണ്ട മുടിയുളള സ്ത്രീകൾക്ക് ഉപയോഗിക്കാനാവുന്ന ഉല്പന്നങ്ങൾ എന്ന ആശയത്തിലേക്ക് ഹിൻഷാരയും യൂബയും എത്തുന്നത്.
ചുരുണ്ട മുടി ഒരു കോംപ്ലക്സായി കണ്ടിരുന്ന അക്കാലത്ത് മുടിയുടെ സംരംക്ഷണവും ബുദ്ധിമുട്ടേറിയതായിരുന്നു. തന്നെയുമല്ല, ആ സമയത്ത് ചുരുണ്ട മുടിയുടെ പരിചരണത്തിനായുളള ഉല്പന്നങ്ങൾ വിദേശങ്ങളിൽ നിന്നു വരുന്നതും വിലയേറിയതുമായിരുന്നു. മുടിയുടെ സ്വാഭാവികത നശിപ്പിക്കുന്ന സൾഫേറ്റ് അടിസ്ഥാനമാക്കിയുള്ള ഉൽപ്പന്നങ്ങളുടെയും രാസ ചികിത്സകളുടെയും ഉപയോഗം എങ്ങനെ കുറയ്ക്കാമെന്ന ചിന്തയും സ്റ്റാർട്ടപ്പിന്റെ പിറവിയിലേക്ക് നയിച്ചു. 30,000 രൂപ ഇരുവരും നിക്ഷേപിച്ച് വലിയൊരു സംരംഭം എന്ന ലക്ഷ്യത്തിലുപരി ഒരു പാഷൻ, ഒരു ആവശ്യകത എന്ന ചിന്തയിലായിരുന്നു തുടക്കമിട്ടത്.
ഇൻസ്റ്റഗ്രാമിലൂടെ തുടക്കം
ആദ്യഘട്ടത്തിൽ രണ്ടു വർഷത്തോളം നീണ്ട ഗവേഷണവികസന പ്രവർത്തനങ്ങൾക്ക് ശേഷമാണ് വിപണിയിലേക്കുളള ഇറക്കം. ക്വാളിറ്റിയിൽ ഒട്ടും വിട്ടുവീഴ്ച ചെയ്യാതെ മുടിക്ക് ഹാനികരമാകുന്ന ചേരുവകൾ ഒഴിവാക്കിയായിരുന്നു ഉല്പന്നനിർമാണം. വെബ്സൈറ്റിന് പകരം ഇൻസ്റ്റഗ്രാം പേജിലൂടെയായിരുന്നു തുടക്കം. ഹീറ്റ് ക്യാപ്പുകളുടെ വിൽപ്പനയായിരുന്നു സ്റ്റാർട്ടപ്പിന്റെ പ്രാരംഭ ശ്രമം. താമസിയാതെ, ഹെയർ വാഷുകൾ, ഷാംപൂകൾ, കണ്ടീഷണറുകൾ, സാറ്റിൻ ബോണറ്റുകൾ (satin bonnets), സ്ക്രഞ്ചീസ് (scrunchies), തലയിണകൾ (pillowcases) എന്നിവയുൾപ്പെടെ നിരവധി മുടി സംരക്ഷണ ഉൽപ്പന്നങ്ങൾ ManeTain വിപണിയിൽ അവതരിപ്പിച്ചു. ഇൻസ്റ്റഗ്രാമിലൂടെ ഉല്പന്നങ്ങളുടെ ചിത്രങ്ങളിട്ടായിരുന്നു ആദ്യഘട്ട വിപണനം. ഇന്ന് ചുരുണ്ട മുടിക്കുളള ഹെയർ കെയർ ഉൽപ്പന്നങ്ങളുടെ ഓൺലൈൻ റീട്ടെയിലറായി ManeTain മാറി. നിലവിൽ അവരുടെ ബ്രാൻഡ് 10,000ലധികം ചുരുണ്ട മുടിക്കാരുടെ ശക്തമായ കമ്മ്യൂണിറ്റിയായി വളർന്നു.
ഷാർക്ക് ടാങ്കിന് ശേഷം പ്രത്യക്ഷമായ വളർച്ച നേടാനും സ്റ്റാർട്ടപ്പിന് കഴിഞ്ഞു. ഷാർക്ക് ടാങ്ക് പോലെ വളരെ പ്രചാരം നേടിയ വേദിയിൽ ഇന്ത്യയിലെ നിരവധിയായ curly hair കമ്യൂണിറ്റിയെ പ്രതിനിധീകരിക്കാൻ ManeTain-ന് കഴിഞ്ഞു.
None of us were aware of the long and difficult yet successful journey behind Hinshara Habeeb when she penned the lengthy, heartfelt note that accompanied a picture on Instagram. Manetain, a company co- owned by Mumbai local Yuba Mohammed Romin Aga and Malayali entrepreneur Hinshara Habeeb from Aluva, received a Rs 75 lakh
investment after appearing in the Indian version of the popular business reality show Shark Tank.