ഇന്ത്യയിൽ 20 കോടി ഡോളർ മൂല്യമുള്ള AirPods ഫാക്ടറി സ്ഥാപിക്കാൻ Foxconn വരുന്നു

ആപ്പിളിന് വേണ്ടി കരാർ അടിസ്ഥാനത്തിൽ ഡിവൈസുകൾ നിർമിക്കുന്ന ഫോക്‌സ്‌കോൺ ഇന്ത്യയിൽ AirPods ഫാക്ടറി സ്ഥാപിക്കാൻ പദ്ധതിയിടുന്നു. ഇന്ത്യയിൽ 20 കോടി ഡോളർ മൂല്യമുള്ള ഫാക്ടറി സ്ഥാപിക്കാനാണ് Foxconn പദ്ധതി. പുതിയ പ്ലാന്റ് തെലങ്കാനയിൽ ആയിരിക്കും സ്ഥാപിക്കുകയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ആപ്പിളിന്റെ വയർലെസ് ഇയർബഡ്സാണ് എയർപോഡ്സ്. തായ്വാനീസ് കമ്പനിയായ Hon Hai Precision Industry Ltd. ആണ് ഫോക്സ്കോൺ എന്ന പേരിൽ അറിയപ്പെടുന്നത്. ലോകത്തിലെ ഏറ്റവും വലിയ കരാർ ഇലക്ട്രോണിക്സ് നിർമ്മാതാവായ ഫോക്സ്കോണാണ് 70 ശതമാനം ആപ്പിൾ ഐഫോണുകളുടെയും അസംബ്ലർ. ഇതാദ്യമായാണ് ഫോക്സ്കോൺ എയർപോർഡ്സ് നിർമാണത്തിലേക്ക് കടക്കുന്നതെന്നാണ് റിപ്പോർട്ട്. 2023 ന്റെ രണ്ടാം പകുതിയിൽ നിർമ്മാണ പ്ലാന്റിന്റെ നിർമ്മാണം ആരംഭിക്കാൻ പദ്ധതിയിട്ടിട്ടുണ്ടെന്നാണ് റോയ്ട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്.

ഫോക്സ്കോണിന് ഇന്ത്യയില്‍ ഇപ്പോള്‍തന്നെ ഐഫോണ്‍ നിര്‍മാണ ഫാക്ടറിയുണ്ട്. തായ്‌വാനീസ് കമ്പനികളായ വിസ്‌ട്രോൺ, പെഗാട്രോൺ എന്നിവയും ഐ ഫോൺ നിർമാതാക്കളായി രംഗത്തുണ്ട്.

ചൈനയില്‍ നിന്ന് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഘട്ടം ഘട്ടമായി കുറയ്ക്കാനുള്ള ആപ്പിളിന്റെ ശ്രമത്തിന്റെ ഭാഗമായിട്ടാണ് പുതിയ നീക്കം. ആപ്പിളും അതിന്റെ പ്രധാന വിതരണക്കാരും ചൈനയിൽ നിന്ന് നിർമാണം മാറ്റുകയാണ്. അവിടുത്തെ കർശനമായ COVID-19 നിയന്ത്രണങ്ങൾ കഴിഞ്ഞ വർഷം ഫോക്‌സ്‌കോണിന്റെ ഏറ്റവും വലിയ ഐഫോൺ ഫാക്ടറിയിൽ പ്രവർത്തനം തടസ്സപ്പെട്ടു. വർദ്ധിച്ചുവരുന്ന ചൈന-യുഎസ് വ്യാപാര സംഘർഷത്തിൽ ബിസിനസ്സിന് ഒരു പ്രതിസന്ധി ഉണ്ടാകാനുളള സാധ്യതയും അവർ ഒഴിവാക്കാൻ ശ്രമിക്കുന്നു. ഉപഭോക്തൃ ആവശ്യം നിറവേറ്റുന്നതിനും നിർമാണ പ്രവർത്തനങ്ങൾക്കായി ചൈനയെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനുമായി ചൈനയ്ക്ക് പുറത്ത് നിക്ഷേപം വർദ്ധിപ്പിക്കുമെന്ന് ഫോക്‌സ്‌കോൺ പറഞ്ഞിരുന്നു.

Luxshare Precision Industry ഉൾപ്പെടെയുള്ള നിലവിലെ എയർപോഡ് വിതരണക്കാരെ ഫോക്‌സ്‌കോണിന്റെ പ്രൊഡക്ഷൻ പ്ലാന്റ് ബാധിക്കുമെന്നാണ് കരുതപ്പെടുന്നത്. 

Foxconn, a Taiwanese contract manufacturer, has received an order to manufacture Apple Inc’s AirPods and intends to construct a plant in India to create the wireless headphones, according to two people with direct knowledge of the situation. Foxconn, the world’s largest contract electronics manufacturer and assembler of around 70% of all iPhones, will become an AirPod supplier for the first time, highlighting the company’s ambitions to diversify production away from China.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version