MSME സംരംഭകർക്കായി എന്റർപ്രൈസ് ഡവലപ്മെന്റ് സെന്റർ-കൂടുതലറിയാം

 വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന പരിശീലന സ്ഥാപനമായ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രെണർഷിപ് ഡെവലപ്മെന്റ് (KIED), MSME സംരംഭകർക്കായി രൂപീകരിച്ച ഇൻക്യുബേഷൻ സെന്ററായ എന്റർപ്രൈസ് ഡവലപ്മെന്റ് സെന്റർ (EDC) മാർച്ച്‌ 21, ചൊവ്വാഴ്ച്ച എറണാകുളം അങ്കമാലി INKEL ടവറിൽ വ്യവസായ വകുപ്പ് മന്ത്രി ശ്രീ. പി. രാജീവ് ഉത്‌ഘാടനം ചെയ്യും.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രവർത്തന സജ്ജമാകുന്ന ഇഡിസികളിൽ ആദ്യത്തെ പ്രധാന കേന്ദ്രമാണ് ഇപ്പോൾ പ്രവർത്തനം ആരംഭിക്കുന്നത്. വിവിധ സബ് സെന്ററുകളെ ഏകോപിപ്പിക്കുന്ന ഹബ് കൂടിയാകും ഈ സംരംഭക പരിശീലന വികസന കേന്ദ്രം. KIED-ന് കീഴിൽ ആരംഭിക്കുന്ന അത്യാധുനിക സംരംഭകത്വ വികസന കേന്ദ്രമാണ് എന്റർപ്രൈസ് ഡവലപ്മെന്റ് സെന്റർ-EDC.

സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഉൽപാദന മേഖലയിൽ പ്രവർത്തിക്കുന്ന സംരംഭങ്ങൾ, റിസർച്ച് പ്രൊ‍ഡക്റ്റുകൾ സംരംഭമാക്കിയ MSMEകൾ തുടങ്ങിയവർക്ക് സാങ്കേതിക പരിജ്ഞാനവും പിന്തുണയും മാർഗ നിർദ്ദേശവും നൽകുകയാണ് എന്റർപ്രൈസ് ഡവലപ്മെന്റ് സെന്റർ കൊണ്ട് ലക്ഷ്യമിടുന്നത്. ഇന്നവേറ്റീവായ ആശയങ്ങളിൽ MSME സംരംഭങ്ങൾ തുടങ്ങുന്നവർക്കും നിലവിൽ MSME സംരംഭങ്ങൾ നടത്തുന്നവർക്കും ആവശ്യമായ പ്രായോഗിക പരിഹാരങ്ങളും സഹായങ്ങളും എന്റർപ്രൈസ് ഡവലപ്മെന്റ് സെന്റർ അഥവാ EDC വഴി ലഭിക്കും. അതിനായി ഗ്രോത്ത് പ്രോഗ്രാമും ഒരുക്കിയിട്ടുണ്ട്.

8000 സ്‌ക്വയർ ഫീറ്റിൽ എയർകണ്ടീഷൻ ചെയ്ത സെന്ററിൽ സംരംഭങ്ങൾക്കായി കോ വർക്കിങ് സ്പേസ്, വർക്ക് നിയർ ഹോം സംവിധാനങ്ങളുമുണ്ട്. എല്ലാവിധ സജ്ജീകരണങ്ങളോടെയുമുള്ള ഇൻക്യൂബേഷൻ, ഫെസിലിറ്റേഷൻ, ടെക്നോളജി ട്രാൻസ്ഫർ സൗകര്യങ്ങളും പ്രൊഫഷണലുകളുടെ സാന്നിധ്യവും EDC നൽകും. മാത്രമല്ല, MSME സംരംഭകർക്ക് ആവശ്യമായ സേവന ദാതാക്കളേയും, എംഎസ്എംഇകളെ ടെക്നോളജി ട്രാൻസ്ഫർമേഷന് സഹായിക്കുന്ന സ്റ്റാർട്ടപ്പുകളേയും എന്റർപ്രൈസ് ഡവലപ്മെന്റ് സെന്റർ പരസ്പരം ബന്ധിപ്പിക്കുന്നു. ഹൈ സ്പീഡ് ഇന്റർനെറ്റ് കണക്റ്റിവിറ്റി, നൂതന സംരംഭക ആശയങ്ങൾ ചർച്ച ചെയ്‌യാൻ പ്രത്യേക കോൺഫറൻസ് റൂം, സന്ദർശകർക്കും അതിഥികൾക്കും മീറ്റിംഗ് റൂം, സംരംഭങ്ങൾക്കായി കേന്ദ്രീകൃത റിസപ്ഷൻ സെന്റർ, സംരംഭത്തിലെ വെല്ലുവിളികൾ നേരിടാനുള്ള ഉപദേശങ്ങൾ നൽകാൻ വിദഗ്ധ സംവിധാനം എന്നിവയെല്ലാം ഇ ഡി സി നൽകുന്നു.

സാങ്കേതിക പരിജ്ഞാനവും ഗവേഷണ പിന്തുണയും ആവശ്യമായ MSME യൂണിറ്റുകൾക്ക് ആവശ്യമായ ലൈസൻസുകൾ, ടെക്നോളജി, ക്വാളിറ്റി സർട്ടിഫിക്കേഷനുകൾ, ടെക്നോളജി കൊമേഴ്സ്യലൈസേഷനുമായി ബന്ധപ്പെട്ട സഹായങ്ങൾ, സ്ക്കില്ലിംഗ്, റിസർച്ച് ഇൻസ്ററിറ്റ്യൂഷനുകളുടെ പിന്തുണ, മെന്ററിംഗ്, എക്സ്പേർട്ട് സപ്പോർട്ട്, ലീഗൽ സഹായങ്ങൾ, ഡിജിറ്റൽ നെറ്റ് വർക്കിംഗ്, ബ്രാൻഡിംഗ് തുടങ്ങി അടുത്ത തലത്തിലേക്ക് സംരംഭത്തെ വളർത്താൻ എന്റർപ്രൈസ് ഡവലപ്മെന്റ് സെന്റർ (EDC) സംരംഭകരെ സഹായിക്കും. ഇൻഡസ്ട്രി – അക്കാഡമി കൊളാബറേഷൻ, MSME സംരംഭകർക്കുള്ള റിസർച്ച് സപ്പോർട്ട്, ഇന്റൺഷിപ് സപ്പോർട്ട് എന്നിവയും ഇഡിസി വാഗ്ദാനം ചെയ്യുന്നു.

On Tuesday, March 21, at the Ernakulam Angamaly INKEL Tower, Shri. P. Rajiv, the Minister of Industries, will inaugurate the Kerala Institute for Entrepreneurship Development (KIED), an entrepreneurship development training institute of the Department of Industry and Commerce, and the Enterprise Development Center (EDC), an incubation centre for MSME entrepreneurs.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version