എന്ത് കണ്ടിട്ടാണ് ഇന്ത്യക്കാർ UK തിരഞ്ഞെടുക്കുന്നത് ?

എന്തിനാണ് ഇന്ത്യക്കാർ വിദ്യാർത്ഥികളും തൊഴിലന്വേഷികളും ഉൾപ്പെടെ യു.കെയിലേക്ക് തിരക്കിട്ടു പോകുന്നത് എന്ന് നാം പലപ്പോഴും ചോദിക്കാറുണ്ട്? എന്തിന് യു കെ ഇന്ത്യക്കാർക്ക് ഇത്ര പ്രിയപ്പെട്ടതാകുന്നു?
ഈ ചോദ്യത്തിന് ഒരു പടി കടന്നുള്ള ഉത്തരമാണ് 2021 ലെ യുകെ സെന്‍സസ് റിപ്പോര്‍ട്ട് നൽകുന്നത് ,കേട്ടോളൂ.

  • യുകെയിലെ ഇന്ത്യന്‍ വംശജര്‍ മികച്ച വിദ്യാഭ്യാസ നിലവാരം ഉള്ളവരാണ്‌.
  • ജോലി ചെയ്യുന്ന പ്രൊഫഷണലുകളുടെ എണ്ണത്തില്‍ ഇന്ത്യക്കാർ മുന്‍പന്തിയിലാണ്.
  • 52% ഇന്ത്യക്കാര്‍ക്കും ഉയര്‍ന്ന വിദ്യാഭ്യാസമുണ്ട്.
  • 71% ഇന്ത്യന്‍ വംശജര്‍ക്ക് സ്വന്തമായി വീടുണ്ട്.
  • 10% ഇന്ത്യക്കാര്‍ സ്വന്തം ബിസിനസ് നടത്തുന്നു.

ഡോക്ടര്‍, അധ്യാപകന്‍, അഭിഭാഷകന്‍ എന്നിങ്ങനെയുള്ള പ്രൊഫഷണല്‍ ജോലികളില്‍ 34%വും ഇന്ത്യന്‍, ചൈനീസ് വംശജരാണ്.

 സെൻസസ് റിപ്പോർട്ട് പ്രകാരം ഇന്ത്യന്‍ വംശജര്‍ക്കാണ് ഇംഗ്ലണ്ടിലും വെയില്‍സിലും ഏറ്റവും കൂടുതല്‍ വീട് സ്വന്തമായുള്ളത് .

ചൈനീസ് വംശജര്‍ക്ക് മാത്രമല്ല, ഇന്ത്യക്കാര്‍ക്കും ഉയര്‍ന്ന വിദ്യാഭ്യാസ നിലവാരവും ഉയര്‍ന്ന അനുപാതത്തിലുള്ള പ്രൊഫഷണലുകളും ഉണ്ടെന്ന് സെന്‍സസ് വെളിപ്പെടുത്തുന്നു. യുകെയിലെ 56% ചൈനീസ് ജനസംഖ്യയുടെ വിദ്യാഭ്യാസ നിലവാരം ഉയര്‍ന്നതാണ്. 52% ഇന്ത്യക്കാര്‍ക്കും ഉയര്‍ന്ന വിദ്യാഭ്യാസമുണ്ട്. 71% ഇന്ത്യന്‍ വംശജര്‍ക്ക് സ്വന്തമായി വീടുള്ളപ്പോള്‍ വെള്ളക്കാരായ ബ്രിട്ടീഷുകാരുടെ എണ്ണം ഇത് 68%മാണ്.

 ഡോക്ടര്‍, അധ്യാപകന്‍, അഭിഭാഷകന്‍ എന്നിങ്ങനെയുള്ള പ്രൊഫഷണല്‍ ജോലികളില്‍ 34%വും ഇന്ത്യന്‍, ചൈനീസ് വംശജരാണ്. 33% വെള്ളക്കാരായ ഐറിഷുകാരും 30% അറബികളും 20% പാകിസ്ഥാനികളും 17% ബംഗ്ലാദേശികളും 19% വെള്ളക്കാരായ ബ്രിട്ടീഷുകാരുമാണെന്ന് സെൻസസ് പറയുന്നു.

ഇതിനുപുറമെ, 10% ഇന്ത്യക്കാർ സ്വന്തം ബിസിനസ് നടത്തുമ്പോൾ വെള്ളക്കാരായ ബ്രിട്ടീഷുകാര്‍ ഈ വിഭാഗത്തിൽ 11%മാണ്.. യു കെ യിലെ സ്ത്രീകളാണ് പുരുഷന്മാരെ അപേക്ഷിച്ച്‌ വീടിനെയോ കുടുംബത്തെയോ പരിപാലിക്കുന്നത് എന്നും സെന്‍സസ് പറയുന്നു.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version