പുതിയ ബജാജ് പൾസർ NS160, വില 1.35 ലക്ഷം , ഫീച്ചേഴ്സ് അറിയാം

Bajaj Auto പരിഷ്കരിച്ച Pulsar NS160, NS200 എന്നിവ അടുത്തിടെ അവതരിപ്പിച്ചു. യുഎസ്ഡി ഫ്രണ്ട് ഫോർക്കുകൾ ലഭിക്കുന്ന ആദ്യത്തെ പൾസർ സീരീസ് മോട്ടോർസൈക്കിളുകളാണിവ. പുതിയ ബജാജ് പൾസർ NS160 1.35 ലക്ഷം എക്സ്ഷോറൂം വിലയിലാണ് അവതരിപ്പിച്ചത്. ഇത് പൾസർ N160 യ്‌ക്കൊപ്പം വിൽക്കും. ബജാജ് പൾസർ NS160 പൾസർ ശ്രേണിയിൽ നിന്നുള്ള മറ്റുള്ളവയെപ്പോലെ ഒരു സ്ട്രീറ്റ് ബൈക്കാണ്, 2020-ലാണ് ഇന്ത്യൻ വിപണിയിൽ ലോഞ്ച് ചെയ്തത്.

16.9 bhp കരുത്തും 14.6 Nm torque ഉം വികസിപ്പിക്കുന്ന 160.3 സിസി, സിംഗിൾ സിലിണ്ടർ, ഓയിൽ കൂൾഡ്, ഫ്യൂവൽ ഇഞ്ചക്‌റ്റഡ് എഞ്ചിനാണ് ബജാജ് പൾസർ NS160 ന് കരുത്ത് പകരുന്നത്. ബജാജ് പൾസർ NS160 151 കിലോഗ്രാം ഭാരവും 12 ലിറ്റർ ഇന്ധന ടാങ്ക് വലുപ്പവും നഗരത്തിൽ ലിറ്ററിന് 40-41 കിലോമീറ്ററും (kmpl) ഹൈവേകളിൽ 45-46 kmpl എന്ന തരക്കേടില്ലാത്ത ഇന്ധനക്ഷമതയുമുള്ള സ്റ്റൈലിഷ്, സ്‌പോർട്ടി മോട്ടോർസൈക്കിളാണ്.

ഫ്യുവൽ വാണിംഗ് ഇൻഡിക്കേറ്റർ, ലോ ഓയിൽ ഇൻഡിക്കേറ്റർ, ഫ്യുവൽ ഗേജ്, ലോ ബാറ്ററി ഇൻഡിക്കേറ്റർ, പാസ് ലൈറ്റ്, ക്ലിയർ ലെൻസ് ഇൻഡിക്കേറ്റർ ലെൻസുകൾ, AHO (Automatic Headlamps On), ബാക്ക്-ലൈറ്റ് സ്വിച്ച് ഗിയർ തുടങ്ങിയ സവിശേഷതകളുള്ള സെമി-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററാണ് ബൈക്കിനുള്ളത്. പൈലറ്റ് ലാമ്പുകളോട് കൂടിയ ഹാലൊജൻ ഹെഡ്‌ലാമ്പ് മസ്കുലർ ലുക്ക് നൽകുന്നു. സ്പീഡോമീറ്ററും ട്രിപ്പ്മീറ്ററും ഡിജിറ്റൽ ആണ്, എന്നാൽ ടാക്കോമീറ്റർ അനലോഗ് ആണ്. NS160-ൽ ഡേടൈം റണ്ണിംഗ് ലൈറ്റുകളും (DRLs) ഉണ്ട്. ഈ ബൈക്കിൽ മൊബൈൽ കണക്റ്റിവിറ്റി ലഭ്യമല്ല. ഉയരമുള്ള ക്ലിപ്പ്-ഓൺ ഹാൻഡിൽബാറുകളും സ്പ്ലിറ്റ് സീറ്റുകളും സ്പോർട്ടി റൈഡിംഗ് വാഗ്ദാനം ചെയ്യുന്നു.

മുന്നിലും പിന്നിലും ചക്രങ്ങളിൽ ഡിസ്‌ക് ബ്രേക്കുകളും സിംഗിൾ-ചാനൽ എബിഎസും (ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം) ഉണ്ട്. 5 സ്പീഡ് മാന്വൽ ട്രാൻസ്മിഷനും ഘടിപ്പിച്ചിരിക്കുന്നു. മുൻവശത്ത് പരമ്പരാഗത ടെലിസ്‌കോപിക് ഫോർക്കുകളും പിന്നിൽ ഗ്യാസ് ചാർജ്ജ് ചെയ്ത മോണോഷോക്കും ഉൾപ്പെടുന്നതാണ് സസ്പെൻഷൻ ക്രമീകരണം. പുതിയ പൾസർ NS160 രണ്ട് നിറങ്ങളിൽ മാത്രമാണ് ബജാജ് വാഗ്ദാനം ചെയ്യുന്നത്. എബോണി ബ്ലാക്ക്, പേൾ മെറ്റാലിക് വൈറ്റ് എന്നിവയാണ് അവ.

Bajaj Auto has upgraded the Pulsar NS series with new hardware and released the 2023 Pulsar NS200 and Pulsar NS160 in India. Two substantial improvements are made to the Pulsar NS160 in 2023. The first change is to the suspension system, with the 2023 Pulsar NS160 getting upside-down front forks instead of the previous motorcycle’s telescopic components. Meanwhile, the rear suspension is handled by a preload-adjustable mono-shock.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version