അതിവേഗം ബഹുദൂരം സ്റ്റാലിൻ, മഹാരാഷ്ട്ര മോഡലിൽ എഥനോൾ നയം
പഞ്ചസാരയുടെ ഉപോൽപ്പന്നമായ മൊളാസസിൽ നിന്ന് ഉത്പാദിപ്പിക്കുന്ന എഥനോൾ ഒരു കാർഷിക അധിഷ്ഠിത ഉൽപ്പന്നമാണ്. കേന്ദ്ര സർക്കാരിന്റെ എഥനോൾ ബ്ലെൻഡഡ് പെട്രോൾ പ്രോഗ്രാം (Ethanol Blended Petrol Programme -EBP Programme) ലക്ഷ്യം എന്താണെന്നോ? മോട്ടോർ സ്പിരിറ്റുമായി എഥനോൾ സംയോജിപ്പിച്ച് മലിനീകരണം കുറയ്ക്കുക, എണ്ണ ഇറക്കുമതിയിലെ വിദേശ നാണ്യ വിനിമയത്തിൽ മിതത്വം കൊണ്ടുവരുക, കർഷകർക്ക് കരിമ്പിന് വില ഉറപ്പു നൽകി പഞ്ചസാര വ്യവസായത്തിലെ മൂല്യവർദ്ധനവ് ഉറപ്പാക്കുക എന്നിവയാണ്.
ഇന്ത്യയിലിപ്പോൾ ആരാണിത് പിന്തുടരുന്നത് ?
അതിവേഗം ബഹുദൂരം എന്ന കേരളത്തിന്റെ വാക്ക് കടമെടുത്തു അയൽ സംസ്ഥാനമായ തമിഴ്നാട് മുന്നോട്ടു
കുതിക്കുന്നതുമിപ്പോൾ ഈ ഒരു ലക്ഷ്യം മുൻനിർത്തിയാണ്. തമിഴ്നാട്ടിലെ കരിമ്പ് കർഷകരുടെ മനസ്സിൽ കുളിരു കോരിയിട്ടു കൊണ്ട്, ഈ ഇനത്തിൽ 5,000 കോടി രൂപയുടെ നിക്ഷേപം ആകർഷിക്കുന്നത് ലക്ഷ്യമിട്ട തമിഴ്നാട് അവതരിപ്പിച്ചത് എഥനോൾ ബ്ലെൻഡിംഗ് പോളിസി 2023 ” TN Ethanol Blending Policy 2023t”.
എഥനോൾ നയത്തിന്റെ ലക്ഷ്യങ്ങൾ
- എഥനോൾ ഉത്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കുക
130 കോടി ലിറ്ററിന്റെ എഥനോൾ മിശ്രിതത്തിന്റെ ആവശ്യകത നിറവേറ്റുക - സംസ്ഥാനത്ത് മൊളാസസ്/ധാന്യം അടിസ്ഥാനമാക്കിയുള്ള എഥനോൾ ഉൽപാദന ശേഷിയിൽ 5,000 കോടി രൂപയുടെ നിക്ഷേപം ആകർഷിക്കുക.
കരിമ്പ്കർഷകരുടെ വരുമാനം മെച്ചപ്പെടുത്തുക. - സംസ്ഥാനത്തെ പഞ്ചസാര ഉല്പാദന വ്യവസായത്തെ മഹാരാഷ്ട്ര മോഡലിൽ പുനരുജ്ജീവിപ്പിക്കുക
- EBP-” TN Ethanol Blending Policy 2023″ പ്രോഗ്രാമിന് കീഴിലുള്ള ഇന്ധന ഗ്രേഡ് എഥനോൾ തദ്ദേശീയമായി ഉൽപ്പാദിപ്പിക്കുക
എന്നിവയാണ്.
ഇന്ത്യ ഇറക്കുമതി ചെയ്യുന്ന അസംസ്കൃത എണ്ണയുടെ വിലയിലെ ഏറ്റക്കുറച്ചിലുകൾ കണക്കിലെടുക്കുമ്പോൾ, ഇറക്കുമതി വിലത്തകർച്ചയെ ഭാഗികമായി തടയാനും മലിനീകരണ ആശങ്കകൾ പരിഹരിക്കാനും ഇതിനേക്കാൾ മറ്റൊരു പ്രായോഗിക പദ്ധതിയില്ല എന്നതാണ് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ M K Stalin പുറത്തിറക്കിയ നയത്തിന്റെ കാഴ്ചപ്പാട്.
തദ്ദേശീയ സ്രോതസ്സുകൾ ഉപയോഗിച്ച് സംസ്ഥാനത്തിനുള്ളിൽ കാർഷിക ഉൽപാദനവും അതിന്റെ ഉപയോഗവും ,ജൈവ ഇന്ധന ഉത്പാദനം വർദ്ധിപ്പിക്കുന്നതും തമിഴ്നാടിനു കാലത്തിന്റെ ആവശ്യകതയാണ്.
തമിഴ്നാടിനെ ഹരിത സമ്പദ്വ്യവസ്ഥയായി ഉയർത്തുകയും ചെലവ് കുറഞ്ഞ ഹരിത ഇന്ധനത്തിനുള്ള നിക്ഷേപ കേന്ദ്രമായി ഉയർത്തുകയും ചെയ്യുക എന്നതാണ് EBP പ്രോഗ്രാമിന്റെ ലക്ഷ്യം. .
പുതിയ ധാന്യം അടിസ്ഥാനമാക്കിയുള്ള ഡിസ്റ്റിലറികൾ , നിലവിലുള്ള ധാന്യം അടിസ്ഥാനമാക്കിയുള്ള ഡിസ്റ്റിലറികളുടെ വിപുലീകരണം, പുതിയ മൊളാസസ്, പഞ്ചസാര/പഞ്ചസാര സിറപ്പ് അടിസ്ഥാനമാക്കിയുള്ള ഡിസ്റ്റിലറികൾ , നിലവിലുള്ള ഡിസ്റ്റിലറികളുടെ വിപുലീകരണം, പഞ്ചസാര മില്ലുകളോ അല്ലെങ്കിൽ ഒറ്റപ്പെട്ട ഡിസ്റ്റിലറികളോ എല്ലാം EBP പോളിസിയുടെ സംരക്ഷണയിൽ വരും. അതും നോട്ടിഫിക്കേഷൻ ഇറങ്ങി വരുന്ന 5 വർഷത്തേക്ക്.
The Tamil Nadu government presented ‘TN Ethanol Blending Policy 2023’ on Saturday, with the goal of increasing farmer income, revitalizing the sugar sector, and attracting investments worth Rs 5000 crore in molasses/grain-based Ethanol manufacturing capacity. The aim of the policy term is “to achieve self-sufficiency and meet the expected ethanol blending requirement of 130 crore litres.”