രാജ്യത്തെ 11 വിമാനത്താവളങ്ങളിൽ കണ്ണ് വച്ച് അദാനി

വിവാദമുണ്ടാകുന്നവരോട് ഗൗതം അദാനിക്ക് ഒറ്റ മറുപടിയെ അന്നും ഇന്നുമുള്ളൂ.

“ഈ പ്രതിസന്ധിയും തരണം ചെയ്യും, ഒന്നാമനായെത്തും”

അതെ ഇനിയും വില്പനക്ക് വയ്ക്കാൻ കേന്ദ്രസർക്കാർ പദ്ധതിയിടുന്ന വിമാനത്താവളങ്ങളിൽ കണ്ണ് വച്ചിരിക്കുകയാണ് അദാനി ഗ്രൂപ്പ്. സ്വകാര്യവത്കരിക്കാനിരിക്കുന്ന രാജ്യത്തെ കൂടുതൽ വിമാനത്താവളങ്ങൾ ഏറ്റെടുക്കാൻ അദാനി ഗ്രൂപ്പ് ഈ പ്രതിസന്ധികൾക്കിടയിലും കരുക്കൾ നീക്കുകയാണ്. .

രാജ്യത്തു സ്വകാര്യ വത്കരിക്കുന്ന കൂടുതൽ വിമാനത്താവളങ്ങൾ ഏറ്റെടുക്കാൻ ലക്ഷ്യമിടുന്നതായി അദാനി ഗ്രൂപ്പ് സി ഇ ഓ അരുൺ ബൻസാൽ വ്യക്തമാക്കിക്കഴിഞ്ഞു.

വ്യോമയാന മേഖലയിലെ പ്രവർത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി വ്യോമയാന പഠന കേന്ദ്രം തുടങ്ങുമെന്നും അരുൺ ബൻസാൽ സൂചന നൽകി.
1 വിമാനത്താവളങ്ങളാണ് ഇനിയും സ്വകാര്യവൽക്കരിക്കാൻ കേന്ദ്രസർക്കാർ ശ്രമിക്കുന്നത്. അവയ്ക്കായുള്ള ലേല നടപടികളിൽ അദാനി ഗ്രൂപ്പും പങ്കാളികളാകും. രാജ്യത്തെ പ്രധാന വിമാനത്താവള നടത്തിപ്പുകാരായി മാറുകയെന്നതാണ് ലക്‌ഷ്യം.

രാജ്യത്തെ വിമാനാത്താവളങ്ങളുടെ വികസനത്തിനായി അടുത്ത രണ്ടു വർഷം കൊണ്ട് 98000 കോടിയുടെ നിക്ഷേപമാണ് കേന്ദ്രം പ്രതീക്ഷിക്കുന്നത്. ഇന്ത്യയിലെ നിലവിലെ വിമാനത്താവളങ്ങളുടെ എണ്ണം നിലവിലെ 148 എന്നത് ഈ രണ്ടു വർഷം കൊണ്ട് 220 ആയി വർധിപ്പിക്കുകയാണ് കേന്ദ്രത്തിന്റെ ലക്‌ഷ്യം.
.
അടുത്ത സാമ്പത്തിക വർഷം ഇന്ത്യൻ വ്യോമയാന മേഖലയിൽ നിന്നുള്ള വരുമാനം 32390 കോടിയിലെത്തുമെന്നാണ്‌ കണക്കുകൂട്ടൽ. അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണം 5.8 കോടിയിൽ നിന്നും 7.5 കോടിയായും ആഭ്യന്തിര യാത്രക്കാരുടെ എണ്ണം നിലവിലെ 27.5 കോടിയിൽ നിന്ന് 32 കോടിയായും ഉയരുമെന്നാണ് കണക്കുകൂട്ടൽ. ഇത് മുന്നിൽ കണ്ടു രാജ്യത്തെ എല്ലാ വിമാനക്കമ്പനികളും പുതിയ വിമാനങ്ങൾ വാങ്ങിക്കൂട്ടുകയും യാത്രാ സംവിധാനങ്ങൾ മെച്ചപ്പെടുത്തുകയും ചെയ്തു വരികയാണ്.

അദാനി ഗ്രൂപ്പിന് കീഴിലുള്ള 7 വിമാനത്താവളങ്ങൾ ഉപയോഗിച്ച ആഭ്യന്തിര യാത്രക്കാരുടെ എണ്ണം 92% വും അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണം 133 % വുമാണ് വർധിച്ചത്. 2030 ൽ 9 കോടി യാത്രക്കാരെ ഉൾകൊള്ളാൻ കഴിവുള്ള നവി മുംബൈ വിമാനത്താവള നിർമാണം അദാനി ഗ്രൂപ്പ് തുടരുകയാണ്.

As part of its goal to become India’s top airport operator, Adani Airports, a division of billionaire Gautam Adani’s conglomerate, would submit bids for other airports across the country, according to Chief Executive Arun Bansal on Wednesday. Adani Airports won the bids to run six airports in the government’s most recent round of airport privatisation. Over the following few years, India is anticipated to privatise approximately a dozen more airports, and Bansal announced that the group would take part in the auction.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version