നിക്ഷേപത്തിലൂടെ പണം സ്വരൂപിക്കാൻ സഹായിക്കുന്നതിനായി യുഎഇ നാഷണൽ ബോണ്ട് സെക്കന്റ് സാലറി സേവിംഗ്സ് സ്കീം ആരംഭിച്ചു.
യുഎഇയിലെ പ്രവാസികൾക്കും പൗരന്മാർക്കും റിട്ടയർമെന്റിന് ശേഷം പണം സമ്പാദിക്കുന്നതിന് സഹായകമാകുകയാണ് പുതിയ സേവിംഗ്സ് സ്കീം. മികച്ച റിട്ടയർമെന്റ് പ്ലാനുകൾ നൽകുന്നതിന് ലക്ഷ്യമിട്ടുള്ള ദീർഘകാല പ്രോഗ്രാമിന്റെ ആദ്യ ഭാഗമാണ് ഈ പ്ലാൻ.
UAE നാഷണൽ ബോണ്ട്സ് സെക്കൻഡ് സാലറി സേവിംഗ്സ് സ്കീം വ്യക്തിഗതമായ അധിക വരുമാനം സൃഷ്ടിക്കുന്നതിലൂടെ വ്യക്തികൾക്ക് അവരുടെ ഇഷ്ടാനുസൃതമായ ജീവിതശൈലി തുടർന്നും ആസ്വദിക്കാനാകുമെന്ന് ഉറപ്പുവരുത്തുന്നതിനായാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.
പദ്ധതി രണ്ട് പ്രധാന ഘട്ടങ്ങൾ ഉൾക്കൊള്ളുന്നു:
- മൂന്ന് മുതൽ 10 വർഷം വരെയുള്ള കാലയളവിൽ ഉപഭോക്താക്കൾക്ക് എല്ലാ മാസവും നാഷണൽ ബോണ്ടുകളിലേക്ക് പണം നിക്ഷേപിക്കാവുന്ന സേവിംഗ്സ് ഫേസാണ് ആദ്യത്തേത്.
- ഇൻകം ഫേസീൽ, ഉപഭോക്താക്കൾ എല്ലാ മാസവും വരുമാനം നേടാൻ തുടങ്ങുന്നു, അവരുടെ അടിസ്ഥാന നിക്ഷേപ തുകയും പ്രതിമാസം അവരുടെ സഞ്ചിത ലാഭവും ലഭിക്കുന്നു.
ഉദാഹരണത്തിന്, ഉപഭോക്താക്കൾ 10 വർഷത്തേക്ക് പ്രതിമാസം 5,000 ദിർഹം സേവ് ചെയ്താൽ, തുടർന്നുള്ള 10 വർഷത്തേക്ക് അവർക്ക് പ്രതിമാസം 7,500 ദിർഹം ലഭിക്കുമെന്ന് പ്രതീക്ഷിക്കാം. അതുപോലെ, ഉപഭോക്താക്കൾക്ക് അഞ്ച് വർഷത്തേക്ക് പ്രതിമാസം 5,000 ദിർഹം സേവ് ചെയ്യാം. എന്നാൽ അടുത്ത 3 വർഷത്തിനുള്ളിൽ തിരികെ എടുക്കാനുളള ഓപ്ഷനാണ് സ്വീകരിക്കുന്നതെങ്കിൽ അവർക്ക് മൂന്ന് വർഷത്തേക്ക് പ്രതിമാസം 10,020 ദിർഹം വീട്ടിലേക്ക് കൊണ്ടുപോകാം. ഇത് പ്രതിമാസ സമ്പാദ്യത്തിന്റെ ഇരട്ടിയിലധികമാണ്.
സെക്കന്റ് സാലറി തിരഞ്ഞെടുക്കുന്ന ഉപഭോക്താക്കൾ കുറഞ്ഞത് മൂന്ന് വർഷത്തേക്ക് 1,000 ദിർഹത്തിന്റെ പ്രതിമാസ നിക്ഷേപം നടത്തേണ്ടതുണ്ട്. ഉപഭോക്താക്കൾക്ക് അവരുടെ സമ്പാദ്യം ഒറ്റത്തവണയായി റിഡീം ചെയ്യാനും തിരഞ്ഞെടുക്കാം. വിദ്യാഭ്യാസ ഫീസ് അടയ്ക്കൽ, വീടിനുള്ള ഡൗൺ പേയ്മെന്റ് അല്ലെങ്കിൽ നിക്ഷേപങ്ങൾ എന്നിവ പോലുള്ള അവരുടെ സാമ്പത്തിക ലക്ഷ്യങ്ങൾ നിറവേറ്റുന്നതിനുള്ള പ്രതിമാസ പേയ്മെന്റുകൾക്ക് ഇത് സഹായകമാകും.
സാമ്പത്തിക ശാക്തീകരണത്തിന് പുറമേ, ദേശീയ ബോണ്ടുകളിൽ നിന്നുള്ള ആവേശകരമായ റിവാർഡുകളും ക്യാഷ് പ്രൈസുകളും സെക്കന്റ് സാലറിയിലൂടെ ഉപഭോക്താക്കൾക്ക് നേടാം.
After retirement, UAE residents and expats can make money owing to the introduction of a new savings programme. Second Salary, a customised savings solution designed for the national and expat populations of the UAE to produce additional income, has been launched, according to National Bonds.