പ്രമുഖ ഇലക്ട്രിക് ഇരുചക്ര വാഹന നിർമ്മാതാക്കളായ ആതർ എനർജി Ather Energy Company 11 മാസ കാലയളവിൽ വിറ്റഴിച്ചത് 70,392 വാഹനങ്ങൾ.
ഈ വർഷം 30 സ്റ്റോറുകളിൽ നിന്ന് 130 സ്റ്റോറുകളിലേക്കാണ് ആതർ വികസിച്ചത്. പോയ സാമ്പത്തികവർഷം 851 പൊതു ഫാസ്റ്റ് ചാർജിംഗ് പോയിന്റുകൾ കൂടി സ്ഥാപിച്ചു, ഇപ്പോൾ ആതറിന് രാജ്യത്ത് 1,164 ഗ്രിഡുകൾ ഉണ്ട്.
മുൻനിര ത്രീ വീലർ നിർമാതാക്കളായ മഹീന്ദ്രയുടെ_ Mahindra Electric Mobility Limited- EV വിൽപ്പന അവസാനിച്ച സാമ്പത്തിക വർഷം 2.5 മടങ്ങ് വർദ്ധിച്ചു. പുതിയ സാമ്പത്തിക വർഷം ഈ കുതിപ്പ് തുടരാനാണ് മഹീന്ദ്രയുടെ തീരുമാനം.
ഇലക്ട്രിക് വാഹനങ്ങളുടെ പ്രധാന റീട്ടെയ്ലറായ ടാറ്റ മോട്ടോഴ്സ് 24 സാമ്പത്തിക വർഷത്തിൽ ഇലക്ട്രിക് പാസഞ്ചർ വാഹന വിൽപ്പന 100,000-110,000 ആയി ഇരട്ടിയാക്കാനാണ് ലക്ഷ്യമിടുന്നത്. നിലവിലുള്ള, രണ്ടാം തലമുറ മോഡലുകളുടെ ഇലക്ട്രിഫൈഡ് പതിപ്പുകൾ കൂടുതലായി ടാറ്റ രംഗത്തിറക്കും.
മറ്റു EV നിർമാതാക്കളുടെയും കുതിപ്പ് തുടരുകയാണ് 2023 ൽ
രാജ്യത്ത് നിരത്തിലിറങ്ങുന്ന വൈദ്യുതവാഹനങ്ങളുടെ എണ്ണം കുത്തനെ കൂടുന്നു; രണ്ടര മാസത്തിൽ 2.5 ലക്ഷം EV രജിസ്ട്രേഷൻ ആണ് നടന്നത്. ഇങ്ങനെ പോയാൽ 2023 -2024 സാമ്പത്തിക വർഷം ഇലക്ട്രിക് വാഹന വിൽപ്പന 2 ദശലക്ഷം കടക്കുമെന്ന് പ്രതീക്ഷിക്കുന്നു.
രാജ്യത്ത് ഇന്ധനവില കുതിക്കുന്നതാണ് വൈദ്യുതവാഹനങ്ങളിലേക്ക് കൂടുമാറുന്നവരുടെ എണ്ണവും കുത്തനെകൂടാൻ പ്രധാന കാരണം. പെട്രോള്‍-ഡീസല്‍ വിലയ്ക്കനുസൃതമായി വില കൂടുന്നതിനാല്‍ സി.എന്‍.ജി. വാഹനങ്ങളോടുള്ള പ്രിയവും കുറയുന്നു. വൈദ്യുതി വാഹനങ്ങൾ വാങ്ങുന്നവർക്കായി ഒരുക്കിയിരിക്കുന്ന രാജ്യത്തെ ചാര്‍ജിങ് സ്റ്റേഷനുകളുടെ എണ്ണത്തിലും പോയ വർഷം വര്‍ധനയുണ്ട്.
2023 രണ്ടരമാസം പിന്നിടുമ്പോള്‍ പുതുതായി 2,56,980 വൈദ്യുതവാഹനങ്ങള് രജിസ്റ്റര്‍ ചെയ്തതായാണ് ഇ-വാഹന്‍ പോര്‍ട്ടല്‍ കണക്ക്. മൊത്തം വാഹന വിൽപ്പനയുടെ 5% ത്തിലധികം വരും, സർക്കാരിന്റെ വാഹൻ വെബ്സൈറ്റിലെ കണക്കുകൾ പ്രകാരം ഈ സാമ്പത്തിക വർഷം ഏകദേശം 1.1 ദശലക്ഷം ഇവികൾ റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസുകളിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
വൈദ്യുതവാഹനങ്ങള് പ്രോത്സാഹിപ്പിക്കാന്‍ 2019 ഏപ്രില്‍ ഒന്നിന് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ഫെയിം ഇന്ത്യ (ഫാസ്റ്റര്‍ അഡോപ്ഷന്‍ ആന്‍ഡ് മാനുഫാക്ചറിങ് ഓഫ് ഇലക്ട്രിക് വെഹിക്കിള്‍സ് ഇന്‍ ഇന്ത്യ) രണ്ടാം ഘട്ട പ്രകാരം 10,000 കോടി രൂപ അനുവദിച്ചിരുന്നു. ഇതില്‍ പരസ്യത്തിനായി 38 കോടിയും ചാര്‍ജിങ് സൗകര്യങ്ങള്‍ക്ക് 1000 കോടിയും കഴിച്ച് ബാക്കിതുക വൈദ്യുതവാഹനങ്ങള് വാങ്ങുന്നവര്‍ക്ക് സബ്സിഡിയാണ്. ബാറ്ററി വലുപ്പത്തിനനുസൃതമായാണിത്.
വൈദ്യുതവാഹനങ്ങള് നിര്‍മിക്കാൻ ആഭ്യന്തര ഓട്ടോ മൊബൈല്‍ മേഖലയ്ക്ക് ഉത്തേജനം നല്കാന് 2021 സെപ്റ്റംബര്‍ 15-ന് ബജറ്റുവിഹിതമായി 25,938 കോടിയും അനുവദിച്ചു. ബാറ്ററി നിര്‍മാണമേഖലയ്ക്കായി 18,100 കോടിയുടെ പദ്ധതി വേറെയും. ഇതിന്റെ ഗുണഫലങ്ങള്‍ വാഹനമേഖലയില്‍ കണ്ടുതുടങ്ങിയെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
രാജ്യത്ത് 6,586 വൈദ്യുതി ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിച്ചുകഴിഞ്ഞു. ഇതില്‍ 419 എണ്ണം ദേശീയപാതയിലാണ്. വായുമലിനീകരണം മൂര്‍ധന്യത്തിലുള്ള ഡല്‍ഹിയിലാണ് ഏറ്റവും കൂടുതല്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍-1845.
- ഗുജറാത്ത് പത്താം സ്ഥാനത്തും (195) കേരളം 11-ാം സ്ഥാനത്തുമാണ് (192).
- കര്‍ണാടകയാണ് എണ്ണത്തില്‍ രണ്ടാമത്- 704.
- ദക്ഷിണേന്ത്യയില്‍ തമിഴ്നാട്-441, തെലങ്കാന-365, ആന്ധ്ര-222 എന്നിവയും ആദ്യ പത്തിലുണ്ട്.
- യു.പി.യില്‍ 406-ഉം പശ്ചിമ ബംഗാളില്‍ 189-ഉം ചാര്‍ജിങ് സ്റ്റേഷനുകളുണ്ട്.
- സി.എന്‍.ജി. വാഹനങ്ങളുടെ എണ്ണത്തിലും കുറവ് രേഖപ്പെടുത്തിത്തുടങ്ങി. സി.എന്‍.ജി. വാഹനങ്ങളുടെ കേന്ദ്രമായ ഡല്‍ഹിയില്‍ സി.എന്‍.ജി. വാഹനങ്ങളുടെ രജിസ്ട്രേഷന് കഴിഞ്ഞവര്‍ഷം ഒക്ടോബറില്‍ 5210 ആയിരുന്നെങ്കില്‍ ഡിസംബറില്‍ 4363 ആയി.
സി.എന്‍.ജി. വാഹനങ്ങളുടെ രജിസ്ട്രേഷന് രാജ്യത്താകെ കഴിഞ്ഞ ഒക്ടോബറില്‍ 92,658 ആയിരുന്നെങ്കില്‍ ഡിസംബറില്‍ 85,837 ആയി. ഇന്ധനവില കൂടുന്നത് തുടരുകയും ആധുനികമായ വൈദ്യുതവാഹനങ്ങള് വിപണിയിലിറങ്ങുകയും ചെയ്യുന്നതോടെ വൈദ്യുതവാഹനങ്ങള് കൂടുമെന്നാണ് വിലയിരുത്തൽ.
ഇ-സ്കൂട്ടർ വ്യവസായം 2024 സാമ്പത്തിക വർഷത്തിൽ 25% കടന്നുകയറുമെന്ന് പ്രതീക്ഷിക്കുന്നു. 2022 ഏപ്രിലിൽ ഇ-സ്കൂട്ടറുകളുടെ വില്പന 12.2% ആയിരുന്നത് 2023 ഫെബ്രുവരിയിൽ 15.1% ആയി വർദ്ധിച്ചു.
2025 സാമ്പത്തിക വർഷത്തോടെ ഇലക്ട്രിക് ത്രീ-വീലർ സ്വാധീനം വിപണിയുടെ ഏകദേശം 30% ആകുമെന്ന് വ്യവസായ വിദഗ്ധർ അഭിപ്രായപ്പെടുന്നു.