കേരളത്തിൽ ലാഭം കൊയ്ത് വന്ദേഭാരത്, വരുന്നു ട്രെയിൻ ഹോസ്റ്റസ്സ് 

വന്ദേഭാരത് എക്സ്പ്രസിന്റെ സംസ്ഥാനത്തെ ആദ്യയാത്രയ്ക്ക് മികച്ച പ്രതികരണം. ആദ്യയാത്രയില്‍ 20 ലക്ഷത്തോളം രൂപയാണ് വന്ദേഭാരതിന് വരുമാനമായി കിട്ടിയത്. റെയിൽവേക്ക്  മികച്ച വരുമാനം നേടി നൽകുന്ന കേരളത്തിലെ വന്ദേഭാരതിന്   വരുന്നുണ്ട് ട്രെയിൻ ഹോസ്റ്റസ്സ്മാരും. , ഇതിനുള്ള അപേക്ഷ ഭക്ഷണ കരാർ ഏറ്റെടുത്ത കേറ്ററിംഗ് കമ്പനി ക്ഷണിച്ചുകഴിഞ്ഞു. പശ്ചിമ ബംഗാളിലും ഉടൻ തന്നെ വന്ദേഭാരത് ട്രെയിനുകൾ ഓടിത്തുടങ്ങും.

  • 26 നു കാസര്‍ഗോഡ് നിന്നും തിരുവനന്തപുരത്ത് എത്തിയ ആദ്യ സര്‍വീസില്‍ 19.50 ലക്ഷം രൂപ റിസര്‍വേഷന്‍ ടിക്കറ്റ് വരുമാനം ലഭിച്ചതായാണ് പ്രാഥമിക കണക്ക്.
  • കൃത്യമായ കണക്ക് ലഭ്യമായിട്ടില്ലെന്ന് റെയില്‍വേ അധികൃതര്‍ സൂചിപ്പിച്ചു. വന്ദേഭാരതിന്റെ പൂര്‍ണ തോതിലുള്ള സര്‍വീസ് ഇന്നു മുതല്‍ ആരംഭിച്ചിരുന്നു. 
  • രാവിലെ 5.20 ന് തിരുവനന്തപുരത്ത് നിന്നും തിരിച്ച സർവീസ് 30 മിനിറ്റ് വൈകിയാണ് കാസർഗോഡെത്തിയത്. 
  • ഉച്ചയ്ക്ക് 2.30 ന് തിരിച്ച്‌ കാസര്‍ഗോഡ് നിന്നും തിരുവനന്തപുരത്തേക്കുമാണ് സര്‍വീസ്.

വന്ദേഭാരത് ട്രെയിനില്‍ വൈകാതെ ട്രെയിന്‍ ഹോസ്റ്റസ് നിയമനവും നടക്കും. വിമാനത്തിലെ മാതൃകയിലാവും ട്രെയിന്‍ ഹോസ്റ്റസിനെ നിയമിക്കുക. എക്‌സിക്യൂട്ടീവ് ക്ലാസില്‍ യാത്രക്കാരെ സ്വീകരിക്കുന്നതിനും ഭക്ഷണം നല്‍കുന്നതിനുമാണ് ഇവരെ നിയോഗിക്കുക. ചെയര്‍ കാര്‍ കോച്ചുകളിലേക്കും കേറ്ററിംഗ് കമ്പനി  നിയോഗിക്കുന്നുണ്ട്. ഡല്‍ഹി-ഝാന്‍സി റൂട്ടിലോടുന്ന ഗതിമാന്‍ എക്‌സ്പ്രസില്‍ ട്രെയിന്‍ ഹോസ്റ്റസുണ്ട്.

ട്രെയിന്‍ ഹോസ്റ്റസുമാരുടെ ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികളെ ക്ഷണിച്ചുകൊണ്ട് കഴിഞ്ഞ ദിവസം പരസ്യം നല്‍കിയിരുന്നു. ഒട്ടേറെ അപേക്ഷകളാണ് ഇതിനോടകം തന്നെ ലഭിച്ചിരിക്കുന്നത്. മലയാളത്തിന് പുറമെ ഇംഗ്ലീഷിലും ഹിന്ദിയിലും സംസാരിക്കാനറിയുന്ന പത്ത് പേരെയാകും തിരഞ്ഞെടുക്കുക.

തിരുവനന്തപുരം-കാസര്‍കോട് വന്ദേഭാരതിലെ കേറ്ററിംഗ് കരാര്‍ ഡല്‍ഹിയിലെ കമ്പനി റെക്കോര്‍ഡ് തുകയ്‌ക്കാണ് നേടിയിരിക്കുന്നത്. 1.77 കോടി രൂപയ്‌ക്കാണ് കമ്പനി കരാര്‍ കരസ്ഥമാക്കിയിരിക്കുന്നത്. നിലവിലുള്ള വന്ദേഭാരത് ട്രെയിനുകളിലെ ഏറ്റവും വലിയ തുകയുടെ കരാറാണിത്. രാജ്യത്തെ 16 വന്ദേഭാരത് ട്രെയിനുകളില്‍ 12 എണ്ണത്തിലും ഇതേ കമ്പനിക്കാണ് കരാര്‍ നല്‍കിയിരിക്കുന്നത്. തിരുവനന്തപുരത്തും തൃശൂരിലുമുള്ള ബേസ് കിച്ചണില്‍ നിന്നാണ് ഭക്ഷണം എത്തിക്കുക. 

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version