ജാപ്പനീസ് ലക്ഷ്വറി കാർ നിർമാതാക്കളായ ലെക്സസ് പുതിയ Lexus RX ഹൈബ്രിഡ് SUV ഇന്ത്യയിൽ അവതരിപ്പിച്ചു. RX 350h ലക്ഷ്വറി, RX 500h F-Sport+ എന്നീ രണ്ട് പതിപ്പുകളിൽ Lexus RX ഹൈബ്രിഡ് SUV ലഭ്യമാണ്. RX 350h ലക്ഷ്വറി 95.80 ലക്ഷം രൂപയ്ക്കും RX 500h F-Sport+ 1.18 കോടി രൂപയ്ക്കും ലഭ്യമാകും. കംപ്ലീറ്റ്ലി ബിൽറ്റ് യൂണിറ്റ് (CBU) ആയാണ് പുതിയ ലെക്സസ് RX ഇന്ത്യൻ വിപണിയിൽ പ്രവേശിക്കുന്നത്.
എൻട്രി ലെവൽ, RX 350h ന് 2.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പവർട്രെയിൻ ആണ് കരുത്ത് പകരുന്നത്. ഒരു ഇലക്ട്രിക് മോട്ടോറിനൊപ്പം RX 350h ന് 248bhp-യും 242Nm ടോർക്കും ഔട്ട്പുട്ടും ഉണ്ട്. ഇതിന് 7.9 സെക്കൻഡിൽ പൂജ്യത്തിൽ നിന്ന്100 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയും, കൂടാതെ മണിക്കൂറിൽ 200 കിലോമീറ്റർ വേഗതയുമുണ്ട്. RX 350h ഒരു CVT ഓട്ടോമാറ്റിക് ഗിയർബോക്സുമായി ഘടിപ്പിച്ചിരിക്കുന്നു, കൂടാതെ 259.2V ബാറ്ററി വോൾട്ടേജുമുണ്ട്. RX 500h F-Sport+ ന്, 366bhp 2-.4-ലിറ്റർ ടർബോ-ചാർജ്ഡ് പെട്രോളും ഒരു ഹൈബ്രിഡ് ഇലക്ട്രിക് സിസ്റ്റവും ഉണ്ട്. 460Nm torque ഉള്ള RX 500h, 6-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ഘടിപ്പിച്ചിരിക്കുന്നു. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗതയിലേക്ക്, 6.2 സെക്കൻഡിൽ എത്തുന്നു, ഇതിന്റെ ബാറ്ററി പാക്കിന് 288V വോൾട്ടേജുണ്ട്.
രണ്ട് RX വേരിയന്റുകളിലും 14 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സംവിധാനമുള്ള ഡ്രൈവർ-ഓറിയന്റഡ് കോക്ക്പിറ്റ് ഉണ്ട്. RX-ന് ഒരു ഓൾ-വീൽ-ഡ്രൈവ് സംവിധാനമുണ്ട്, അതേസമയം RX 500h-ന് ഒരു റിയർ സ്റ്റിയറിംഗ് സിസ്റ്റം ലഭിക്കുന്നു. swooping roofline RX-ന്റെ സ്പോർട്ടി കൂപ്പെ പോലുള്ള സ്റ്റൈലിംഗ് കാണിക്കുന്നു. ഹൈബ്രിഡ് എസ്യുവിക്ക് 21 ഇഞ്ച് അലോയ് വീലുകളും ഉണ്ട്. അളവുകളുടെ കാര്യത്തിൽ, മൊത്തത്തിലുള്ള 4,890 എംഎം നീളവും 1,920 എംഎം വീതിയും 1,695 എംഎം ഉയരവും ഉള്ള ന്യൂ-ജെൻ ലെക്സസ് ആർഎക്സ് അതേപടി തുടരുന്നു. ലെക്സസ് ഹൈബ്രിഡ് എസ്യുവിയുടെ വീൽബേസ് 60 എംഎം വർദ്ധിപ്പിച്ചു. അതിനാൽ ഇത് 2,850 എംഎം ആണ്.
ഡാഷ്ബോർഡിലെ വുഡൻ പാനൽ രണ്ട് ഫിനിഷുകളിൽ ലഭ്യമാണ് – Medium Brown Bamboo, Sumi Woodgrain. പ്രതീക്ഷിച്ചതുപോലെ, വയർലെസ് ഫോൺ ചാർജർ, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, 3 USB ടൈപ്പ് C, ഫ്രണ്ട് സെന്റർ കൺസോളിൽ DC12 V സ്ലോട്ടുള്ള ഒരു USB ടൈപ്പ്-A പോർട്ട്, പിന്നിൽ രണ്ട് ടൈപ്പ് Cചാർജിംഗ് പോർട്ടുകൾ തുടങ്ങിയ സവിശേഷതകളുണ്ട്. ലഗേജ് സ്ഥലത്തിന് DC12V സോക്കറ്റ് ലഭിക്കുന്നു. ഇതുകൂടാതെ, RX-ന് 3-സോൺ ഇൻഡിപെൻഡന്റ് ടെമ്പറേച്ചർ കൺട്രോൾ, വെന്റിലേറ്റഡ് കൂൾ, വാം ഫ്രണ്ട് സീറ്റുകൾ, 9-സ്പീക്കർ മാർക്ക് ലെവിൻസൺ മ്യൂസിക് സിസ്റ്റം എന്നിവ ലഭിക്കുന്നു.
ട്രാഫിക് അപകടങ്ങളിൽ നിന്നുള്ള മരണങ്ങളും പരിക്കുകളും ഒഴിവാക്കാനായി അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റംസ് (ADAS) സജ്ജീകരിച്ചിരിക്കുന്നു. എമർജൻസി ബ്രേക്ക് അസിസ്റ്റ്, ലെയ്ൻ കീപ്പിംഗ്, ലെയ്ൻ ഡിപ്പാർച്ചർ അസിസ്റ്റ്, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ഓട്ടോമാറ്റിക്, അഡാപ്റ്റീവ് ഹൈ ബീം സിസ്റ്റം, ബ്ലൈൻഡ് സ്പോട്ട് മോണിറ്റർ, 360 ഡിഗ്രി ക്യാമറ തുടങ്ങിയ ഫീച്ചറുകൾ ഇതിൽ ഉൾപ്പെടുന്നു. എയർബാഗുകൾ, ട്രാക്ഷൻ കൺട്രോൾ സിസ്റ്റം, വെഹിക്കിൾ സ്റ്റെബിലിറ്റി കൺട്രോൾ, ഇലക്ട്രോണിക് ബ്രേക്ക് ഫോഴ്സ് ഡിസ്ട്രിബ്യൂഷനോടുകൂടിയ ആന്റി-ലോക്ക് ബ്രേക്ക് സിസ്റ്റം, ടയർ പ്രഷർ വാണിംഗ് സിസ്റ്റം എന്നിവയും RX-ന് ലഭിക്കുന്നു.