iPhone, iPad, Mac എന്നിവയ്ക്ക് ആപ്പിളിൽ നിന്ന് ആദ്യമായി റാപ്പിഡ് സെക്യൂരിറ്റി റെസ്‌പോൺസ് അപ്‌ഡേറ്റ് ലഭിക്കുന്നു. iOS 16.4.1, iPadOS 16.4.1 എന്നിവയിൽ പ്രവർത്തിക്കുന്ന iPhone, iPad, Macs എന്നിവയ്‌ക്കായുള്ള ആദ്യത്തെ റാപ്പിഡ് സെക്യൂരിറ്റി റെസ്‌പോൺസ് അപ്‌ഡേറ്റ് ആപ്പിൾ പുറത്തിറക്കി.

സാധാരണ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റുകൾക്കിടയിൽ പ്രധാനപ്പെട്ട സുരക്ഷാ അപ്ഡേറ്റ് നൽകുന്ന പുതിയ തരം സോഫ്‌റ്റ്‌വെയറാണിത്.

ഈ അപ്‌ഡേറ്റുകൾക്ക് നിങ്ങളുടെ വെബ് ബ്രൗസറിന്റെയും മറ്റ് നിർണായക സിസ്റ്റം കംപോണന്റ്സിന്റെയും സുരക്ഷ മെച്ചപ്പെടുത്താൻ കഴിയും.
അറ്റാക്കേഴ്സ് നിരന്തരമായി ചൂഷണം ചെയ്യുന്ന സെക്യുരിറ്റി പ്രശ്നങ്ങൾ വളരെ വേഗം ഫിക്സ് ചെയ്യാൻ ഇത് സഹായിക്കും. ഡിഫോൾട്ടായി, ഈ സുരക്ഷാ അപ്‌ഡേറ്റുകൾ ലഭിക്കുമെന്നും ആവശ്യമെങ്കിൽ നിങ്ങളുടെ ഡിവൈസ് റീസ്റ്റാർട്ട് ചെയ്യാൻ ആവശ്യപ്പെടുമെന്നും ആപ്പിൾ അറിയിക്കുന്നു.

ഈ ഫീച്ചർ ഓണാണെന്ന് ഉറപ്പാക്കാൻ, നിങ്ങളുടെ ഡിവൈസ് സെറ്റിംഗ്സ് പരിശോധിക്കാം.

iPhone-ലോ iPad-ലോ നിങ്ങളുടെ ഡിവൈസ് സെറ്റിംഗ്സ് പരിശോധിക്കാൻ, Settings > General > Software Update > Automatic Updatesഎന്നതിലേക്ക് പോകുക, തുടർന്ന് “Security Responses & System Files” ഓണാക്കിയിട്ടുണ്ടെന്ന് ഉറപ്പാക്കുക. Mac ഉപയോക്താക്കൾ Apple menu> System Settings തിരഞ്ഞെടുക്കേണ്ടതുണ്ട്.

സൈഡ്‌ബാറിലെ General ക്ലിക്കുചെയ്യുക, തുടർന്ന് വലതുവശത്തുള്ള സോഫ്റ്റ്‌വെയർ അപ്‌ഡേറ്റ് ക്ലിക്കുചെയ്യുക. ഓട്ടോമാറ്റിക് അപ്‌ഡേറ്റുകൾക്ക് Show Details button ബട്ടൺ ക്ലിക്കുചെയ്യുക, തുടർന്ന് Install Security Responses and system files  ഓണാക്കിയിട്ടുണ്ടെന്ന് ഉറപ്പാക്കുക.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version