തൊഴിലിടങ്ങളിലെ ഇന്നത്തെ താരം. ഭാവനാ സമ്പന്നതയുടെ പുതിയ അവതാരം തന്നെയാണ്  ജനറേറ്റീവ് AI. സൃഷ്ടിയും ക്രിയാത്മകതയും അടക്കം പ്രധാന ജോലികളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ AI ചാറ്റ്ബോട്ട് ആളുകളെ സഹായിക്കുന്നു. എന്നാൽ ChatGPT ഉപയോഗിക്കുന്നത് പലപ്പോഴും ഡാറ്റാ ചോർത്തലിലേക്കു വഴിയൊരുക്കുന്നു എന്ന പുതിയൊരാരോപണവും വന്നിട്ടുണ്ട്.

AI ചാറ്റ്ബോട്ട് അതിൽ ടൈപ്പ് ചെയ്ത ഡാറ്റ സംഭരിച്ചേക്കാം. ഇക്കാര്യം ഒന്ന് കൊണ്ട് തന്നെ AI ക്കെതിരെ ശബ്ദമുയർത്തിത്തുടങ്ങിയിരിക്കുന്നു  ഇലക്ട്രോണിക്സ് ഗാഡ്ജറ്റ് ഭീമനായ  Samsung.

സാംസങ് ഇലക്‌ട്രോണിക്‌സ്  ലെ ചില ജീവനക്കാർ ചാറ്റ്ജിപിടിയിലേക്ക് സെൻസിറ്റീവ് കോഡ് അപ്‌ലോഡ് ചെയ്‌തതായി കണ്ടെത്തിയതിന് ശേഷം, സാംസങ് ഇലക്‌ട്രോണിക്‌സ് കമ്പനി ജീവനക്കാരെ AI ചാറ്റ്‌ബോട്ടും മറ്റ് ജനറേറ്റീവ് AI ടൂളുകളും ഉപയോഗിക്കുന്നതിൽ നിന്ന് വിലക്കിയിരിക്കുന്നു.  പുതിയ തീരുമാനം ദക്ഷിണ കൊറിയ ആസ്ഥാനമായുള്ള സാംസങ് ഇലക്‌ട്രോണിക്‌സ് കമ്പനി ജീവനക്കാരെ അറിയിച്ചു.

“ChatGPT പോലുള്ള ജനറേറ്റീവ് AI പ്ലാറ്റ്‌ഫോമുകളോടുള്ള താൽപര്യം ആന്തരികമായും ബാഹ്യമായും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്, ഈ താൽപ്പര്യം ഈ പ്ലാറ്റ്‌ഫോമുകളുടെ ഉപയോഗക്ഷമതയിലും കാര്യക്ഷമതയിലും ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ തന്നെ  ജനറേറ്റീവ് AI അവതരിപ്പിക്കുന്ന സുരക്ഷാ അപകടങ്ങളെക്കുറിച്ച് വർദ്ധിച്ചുവരുന്ന ആശങ്കകളും ഉണ്ട്.” സാംസങ് അധികൃതർ വ്യക്തമാക്കുന്നു.

ഇതായിരുന്നു സാംസങിന്റെ മെമ്മോ

“ഞങ്ങളുടെ സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ നിങ്ങൾ ശ്രദ്ധാപൂർവം പാലിക്കണമെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നു, അങ്ങനെ ചെയ്യുന്നതിൽ പരാജയപ്പെടുന്നത് കമ്പനിയുടെ വിവരങ്ങളുടെ ലംഘനത്തിനോ വിട്ടുവീഴ്ചയ്‌ക്കോ കാരണമായേക്കാം, അതിന്റെ ഫലമായി തൊഴിൽ പിരിച്ചുവിടൽ ഉൾപ്പെടെയുള്ള അച്ചടക്കനടപടികൾ ഉണ്ടാകാം,”  

കഴിഞ്ഞ മാസം ചാറ്റ്‌ജിപിടിയിലേക്ക് അപ്‌ലോഡ് ചെയ്‌ത് സാംസങ് എഞ്ചിനീയർമാർ ആന്തരിക സോഴ്‌സ് കോഡ് അബദ്ധവശാൽ ചോർത്തിയതായും മെമ്മോ രേഖപ്പെടുത്തിയിട്ടുണ്ട്. അങ്ങനെ ഐ യുടെ ഉപയോഗം കൃത്യമായിട്ടല്ലെങ്കിൽ അതുണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ മുന്നിൽ കണ്ടു തന്നെയാണ് സാംസങ് ഇങ്ങനൊരു വിലക്ക് കൊണ്ട് വന്നിരിക്കുന്നത്. 

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version