വെടിക്കെട്ടിൽ തൃശൂർ പൂരം തകർത്തെങ്കിൽ അതിനൊപ്പം തകർപ്പൻ കളക്‌ഷനാണ് ഇന്ത്യൻ റെയിൽവേ തൃശൂർ സ്റ്റേഷൻ പൂരസമയത്തു വാരികൂട്ടിയത്. ഒടുവിൽ ദേവതമാർ ഉപചാരം ചൊല്ലിപ്പിരിഞ്ഞു കരക്കാരും ആരാധകരും തിരികെ മടങ്ങിയപ്പോൾ ബംപർ അടിച്ചത് റെയിൽവേയ്ക്കായിരുന്നു. മുൻവർഷത്തേക്കാൾ 25%ലേറെ പൂരപ്രേമികൾ തൃശ്ശൂരിലേക്കെത്തിയതോടെ തൃശൂർ റെയിൽവേ സ്റ്റേഷനും കോളടിച്ചു.

കണക്കുകൾ പ്രകാരം പ്രതിദിനം ശരാശരി ഏഴുലക്ഷം രൂപ വരുമാനമുള്ള തൃശൂർ സ്റ്റേഷനിൽ പൂരം ദിവസമായ ഏപ്രിൽ 30ന് 17,000 യാത്രക്കാരിൽ നിന്നായി കിട്ടിയത് 16.75 ലക്ഷം രൂപ. മേയ് ഒന്നിന് 28,500 യാത്രക്കാരിൽ നിന്നായി 28.7 ലക്ഷം രൂപയും വരുമാനം ലഭിച്ചു. സാധാരണ ടിക്കറ്റ് കൗണ്ടറിൽ നിന്നും ഓട്ടോമാറ്റിക് ടിക്കറ്റ് വെൻഡിംഗ് മെഷീനിൽ നിന്നുമുള്ള വരുമാനമാണിത്. യു.ടി.എസ് ഓൺ മൊബൈൽ എന്ന ടിക്കറ്റിംഗ് ആപ്പ് വഴിയുള്ള വരുമാനം ഇതിൽപെടില്ല. കഴിഞ്ഞവർഷം പൂരത്തിന്റെ ഈ അവസാന രണ്ടുദിവസം യഥാക്രമം 8.5 ലക്ഷവും 13 ലക്ഷവുമായിരുന്നു യാത്രക്കാരിൽ നിന്ന് ലഭിച്ച വരുമാനം.

പ്രതിദിനം ശരാശരി 400 സാധാരണ ടിക്കറ്റുകൾ വിൽക്കുന്ന പൂങ്കുന്നത്ത് ഏപ്രിൽ 30ന് 505 ടിക്കറ്റും മേയ് ഒന്നിന് 1450 ടിക്കറ്റും കൗണ്ടറുകളിലൂടെ നൽകി. പൂരത്തോടനുബന്ധിച്ച് തൃശൂരിലും പൂങ്കുന്നത്തും അധിക ടിക്കറ്റ് കൗണ്ടറുകൾ ഏർപ്പെടുത്തിയിരുന്നു. പൂരംകണ്ട് മടങ്ങുന്നവർക്കായി തൃശൂരിലെ ബുക്കിംഗ് ഓഫീസിൽ അഞ്ചും റിസർവേഷൻ കേന്ദ്രത്തിൽ മൂന്നും ടിക്കറ്റ് വിതരണ കൗണ്ടറുകളും മൂന്ന് ഓട്ടോമാറ്റിക് ടിക്കറ്റ് വെൻഡിംഗ് മെഷീനുകളും ഏർപ്പെടുത്തിയിരുന്നു. പൂങ്കുന്നത്തു് രണ്ട് കൗണ്ടറുകളും മേയ് ഒന്നിന് പുലർച്ചെ മൂന്ന് മുതൽ രാവിലെ 11 വരെ പ്രവർത്തിച്ചു.

തൃശൂർ റെയിൽവേ സ്റ്റേഷനിലെ ടിക്കറ്റ് വരുമാനത്തിന്റെ വിശദമായ കണക്കുകളെടുത്താൽ, കൊവിഡ് കാലത്തെ പ്രതിസന്ധിയിൽ നിന്ന് വരുമാനത്തിൽ വര്ധനവുണ്ടായതായി വ്യക്തമാകും.

തൃശൂർ സ്റ്റേഷന്റെ മൊത്തവരുമാനം 2021- 22 സാമ്പത്തികവർഷം 62.8 കോടി രൂപ. 2022- 23ൽ വരുമാനം 132.6 കോടിയായി ഇരട്ടിച്ചു. ദക്ഷിണ റെയിൽവേയിൽ കഴിഞ്ഞവർഷം തിരുനെൽവേലിക്ക് പിന്നിൽ പന്ത്രണ്ടാം സ്ഥാനത്തായിരുന്ന തൃശൂർ, ഈ വർഷം തിരുനെൽവേലിയെ മറികടന്ന് പതിനൊന്നിലേക്കെത്തി.

കൊവിഡിന് മുമ്പ് 2019- 20ൽ സാധാരണ ടിക്കറ്റിൽനിന്നും 35 കോടി വരുമാനമുണ്ടായിരുന്നത് 2022- 23ൽ 26 കോടിയായി കുറഞ്ഞിരുന്നു. അതേസമയം റിസർവേഷൻ ടിക്കറ്റിന്റെ കൗണ്ടർ വിൽപ്പന 2019 – 20ൽ 15.75 കോടിയായിരുന്നത് 2022- 23ൽ 18.26 കോടിയായി. ഓൺലൈൻ ടിക്കറ്റ് വിൽപ്പനയും ചരക്ക്, പാഴ്സൽ തുടങ്ങിയ നോൺ ഫെയർ വരുമാനവും ഇതിൽ ഉൾപ്പെട്ടിട്ടില്ല.

കൊവിഡാനന്തരം പാസഞ്ചർ വണ്ടികളെല്ലാം എക്‌സ്‌പ്രസ് ടിക്കറ്റ് നിരക്കിലാണ് ഓടുന്നത്. കൂടുതൽപേർ ട്രെയിനുകളെ ആശ്രയിക്കാനും തുടങ്ങി. വിനോദസഞ്ചാരികളുടെ എണ്ണത്തിലും വർദ്ധനയുണ്ടായി . ഇക്കാരണങ്ങൾ കൊണ്ടാണ് വരുമാനവർദ്ധന ഉണ്ടായതെന്നാണ് റെയിൽവേ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്.

ഭൂരിഭാഗം യാത്രക്കാരും ക്യൂ ഒഴിവാക്കാൻ ‘യു.ടി.എസ് ഓൺ മൊബൈൽ’ ആപ്പ് ഉപയോഗിച്ചാണ് ടിക്കറ്റുകൾ എടുക്കുന്നത്. വേഗത്തിൽ ടിക്കറ്റെടുക്കാം എന്നതിനാൽ യാത്രക്കാരുടെ എണ്ണത്തിലും വർദ്ധനയുണ്ടായി.

The Thrissur Pooram festival brought a lot of visitors to the city, and the Indian Railways Thrissur Station benefited greatly from this surge in tourism. Despite the potential danger of fireworks causing damage to the festival, the railways saw a 25% increase in passengers compared to the previous year. When the festival ended and people began to return home, the railways continued to experience high levels of traffic due to the festival’s success.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version