മൂന്നാമത് സെമിക്കോൺ ഇന്ത്യ ഫ്യൂച്ചർ ഡിസൈൻ റോഡ്‌ഷോയ്ക്ക് ( SemiconIndia Future Design Roadshow ) ഡൽഹി ഐഐടിയിൽ തുടക്കം കുറിച്ചു. കേന്ദ്ര ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്തു.

ലോകമെമ്പാടുമുള്ള നിക്ഷേപങ്ങൾ ആകർഷിക്കുകയും ഊർജ്ജസ്വലമായ അർദ്ധചാലക രൂപകല്പനയും ഉൽപ്പാദന ആവാസവ്യവസ്ഥയും നിർമ്മിക്കാൻ സഹായിക്കുകയും ചെയ്യുക എന്നതാണ് ഈ സംരംഭത്തിന്റെ പ്രാഥമിക ലക്ഷ്യം എന്ന് ചടങ്ങിൽ സംസാരിച്ച മന്ത്രി പറഞ്ഞു.

ഇന്നവേഷൻ പ്രോത്സാഹിപ്പിക്കുന്നതിനും നിക്ഷേപം സുഗമമാക്കുന്നതിനും അർദ്ധചാലക രൂപകൽപ്പനയിലും നിർമ്മാണ മേഖലയിലും സ്റ്റാർട്ടപ്പുകളെ ഉത്തേജിപ്പിക്കുന്നതിനും ലക്ഷ്യമിടുന്നു. ഇതിനകം രാജ്യത്ത് 27-28 സെമികോൺ സ്റ്റാർട്ടപ്പുകൾ ഉണ്ട്,  ഇത് ഉടൻ 100 ആയി ഉയരുമെന്ന് മന്ത്രി പറഞ്ഞു. ഓട്ടോമോട്ടീവ്, മൊബിലിറ്റി, കമ്പ്യൂട്ടിംഗ് മേഖലകളിൽ നൂതനമായ സിലിക്കൺ ഡിസൈനുകൾ സൃഷ്ടിക്കുന്നതിനായി ഈ സ്റ്റാർട്ടപ്പുകൾ പ്രവർത്തിക്കും.

സെമിക്കോൺ ഇന്ത്യ ഫ്യൂച്ചർ ഡിസൈൻ പ്രോഗ്രാം പോലുള്ളവ നെക്സ്റ്റ്ജെൻ ഉപകരണങ്ങളും ഇലക്ട്രോണിക്സ് ഉൽപ്പന്നങ്ങളും ഇന്ത്യയിൽ രൂപകൽപ്പന ചെയ്യുകയും നിർമിക്കുകയും ചെയ്യുമെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ഈ മേഖലയിൽ നിക്ഷേപം ആകർഷിക്കുന്നതിനായി  2021 ഡിസംബറിൽ  കേന്ദ്രം 76,000 കോടി രൂപയുടെ ഇൻസെന്റീവ് അടങ്കലോടെ ഇന്ത്യ സെമി കണ്ടക്ടർ മിഷൻ ആരംഭിച്ചിരുന്നു. അർദ്ധചാലക മേഖലയ്ക്കായി കേന്ദ്രസർക്കാർ നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. അത്യാധുനിക അർദ്ധചാലക ഗവേഷണം നടത്തുന്നതിനായി ഐഐടികൾ പോലുള്ള സ്ഥാപനങ്ങളുമായി സഹകരിച്ച് പ്രവർത്തിക്കാൻ ഒരു ഇന്ത്യൻ അർദ്ധചാലക ഗവേഷണ കേന്ദ്രം സ്ഥാപിക്കൽ അടക്കമുളളവ ഇതിന് ഉദാഹരണമാണ്.

ഈ പരമ്പരയിലെ ആദ്യ റോഡ്‌ഷോ 2022 ഒക്ടോബറിൽ ഗാന്ധിനഗറിലെ കർണാവതി സർവകലാശാലയിലും തുടർന്ന് 2023 ഫെബ്രുവരിയിൽ ഐഐഎസ്‌സി ബാംഗ്ലൂരിലും സംഘടിപ്പിച്ചിരുന്നു. 

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version