കാൻ ഫിലിം ഫെസ്റ്റിവലിൽ റെഡ് കാർപെറ്റിൽ തിളങ്ങിയ ഐശ്വര്യ റായ് ബച്ചന്റെ ‘ഹുഡഡ് ഗൗൺ’ നിർമ്മിച്ചത് ദുബായ് ഡിസൈനർ.
ഫാഷൻ പ്രേമികൾക്കിടയിൽ ഐശ്വര്യയെ സംസാരവിഷയമാക്കിയ വസ്ത്രം രൂപകൽപ്പന ചെയ്തത് സോഫി കൗട്ട്യൂർ (Sophie Couture) എന്ന ലേബലാണ്. യുഎഇ കേന്ദ്രമായ ഫാഷൻ ഹൗസിന്റെ ഫൗണ്ടറായ ഡിസൈനർ ഗുനെൽ ബാബയേവ (Gunel Babayeva) അസർബൈജാൻ സ്വദേശിയാണ്.
അലുമിനിയം ആക്സന്റുകളുള്ള ബീഡഡ് ഫാബ്രിക്കിൽ സോഫി കൗട്ട്യൂറിന്റെ എക്സ്ക്ലൂസീവ് കാൻ ക്യാപ്സ്യൂൾ ശേഖരത്തിൽ നിന്ന് തിരഞ്ഞെടുത്ത ക്രിസ്റ്റലുകൾ കൊണ്ടാണ് ഗൗൺ ഡിസൈൻ ചെയ്തിരിക്കുന്നത്. ഏകദേശം രണ്ട് മാസമെടുത്ത് മനോഹരമായ ഗൗൺ ബാക്കുവിലാണ് നിർമ്മിച്ചത്.
എന്നാൽ ഐശ്വര്യയുടെ ലുക്ക് സോഷ്യൽ മീഡിയയിൽ ഹിറ്റായതോടെ അനുകൂലിച്ചും വിമർശിച്ചും കമന്റുകളുടെ പെരുമഴയാണ്. അലുമിനിയം ഫോയിലിൽ പൊതിഞ്ഞ ചിക്കൻ ഷവർമ പോലെയുണ്ടെന്നുളള കമന്റുകളും ഐശ്വര്യയുടെ കാൻ ലുക്കിന് ലഭിച്ചിരുന്നു.
അതേസമയം കാനിലെ ഐശ്വര്യയുടെ ലുക്കിന് ശേഷം ലഭിച്ച മികച്ച പ്രതികരണത്തിൽ സന്തുഷ്ടയാണ് ഡിസൈനർ,ഗുനെൽ ബാബയേവ.
ഐശ്വര്യ റായ് ബച്ചൻ ഒരു ഇതിഹാസമായതിനാൽ പ്രത്യേകിച്ചും ഫാഷൻ ലോകത്ത് ഇത്തരമൊരു താരത്തെ അണിയിച്ചൊരുക്കാൻ സാധിച്ചത് Sophie Coutureനെ സംബന്ധിച്ച് അഭിമാനമാണെന്ന് ഗുനെൽ പറയുന്നു. ഐശ്വര്യക്കായി ലളിതവും മനോഹരവും ആധുനികവും എന്നാൽ വേറിട്ടുനിൽക്കുന്നതുമായ ഈ ഗൗൺ സൃഷ്ടിക്കാൻ കഴിഞ്ഞതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്.100 ഓളം ആളുകളുടെ പ്രയത്നമാണ് ഫാഷൻ ഹൗസിന്റെ നിർമിതികൾക്ക് പിന്നിലുളളത്.