നമ്മളൊരു യാത്ര പോകുമ്പോൾ ആദ്യം അന്വേഷിക്കുന്നത് ആ സ്ഥലത്തെ വൈബിനെ കുറിച്ചാണ്. ആ ഒരു ഫീലും പേരും ഒത്തുചേർന്ന മൂന്നാറിലെ വൈബ് റിസോർട്ട് ഇന്ത്യയിലെ തന്നെ പ്രീമിയം പ്രോപ്പർട്ടികളിൽ ഒന്നാണ്. ഒരു വശത്ത് മലനിരകളുടെ അഭൗമ ഭംഗിയും മറുവശത്ത് താഴ്വരയുടെ മനോഹാരിതയുമാണ് ഈ റിസോർട്ടിനെ വ്യത്യസ്തമാക്കുന്നതും പ്രകൃതിയുടെ വൈബ് നൽകുന്നത്.
സാധാരണ ആളുകൾ പറയും എക്സ്പീരിയൻസ് ആണ് വിൽക്കുകയെന്ന് പക്ഷേ വൈബ് വിൽക്കുന്നത് മെമ്മറീസ് ആണെന്ന് സിഇഒയും ഫൗണ്ടറുമായ ജോളി ആന്റണി പറയുന്നു. വൈബ് സ്ഥിതി ചെയ്യുന്നത് മലയുടെ മുകളിലായത് കൊണ്ട് തന്നെ മൂന്നാറിന്റെ മൊത്തം ഭംഗി ആസ്വദിക്കാനാകും. ചുറ്റും മലകളും പച്ചപ്പിന്റെ പട്ടുപുതച്ച എസ്റ്റേറ്റുകളും ആ ഭംഗി കൂട്ടുന്നു.
വൈബ് എന്ന പ്രോജക്ട് അനൗൺസ് ചെയ്തപ്പോൾ തന്നെ മൂന്നാറിനെ ഒരു ഡെസ്റ്റിനേഷനായി മാറ്റുന്നതിനാണ് ലക്ഷ്യമിട്ടത്. ഡെസ്റ്റിനേഷൻ മൂന്ന് ടൈപ്പിലാണ് പ്ലാൻ ചെയ്തത്. ഒന്നാമത് ഒരു ത്രീ-ടു ഫോർ ഡേയ്സ് ഡെസ്റ്റിനേഷനായിട്ട് മൂന്നാറിനെ വളർത്തുകയെന്നതാണ്. അതിന് മൂന്നാറിൽ ഇല്ലാതിരുന്ന ഒരു കാര്യം, അട്രാക്ഷൻസ് ആവശ്യം പോലെയുണ്ടെങ്കിലും ആക്ടിവിറ്റീസ് ഉണ്ടായിരുന്നില്ല. വൈബിൽ പ്ലാൻ ചെയ്തിട്ടുളളത് 18-ഓളം അഡ്വഞ്ചറസ് ആക്ടിവിറ്റീസ് ആണ്.
വൈബ് റിസോർട്ടിൽ തന്നെ പച്ചക്കറികളും പഴവർഗങ്ങളും വളർത്തുന്ന ഒരു ഓർഗാനിക് ഫാമും ഉണ്ട്.
പൂളോട് കൂടിയ ഇൻഡിപെൻഡന്റ് കോട്ടേജുകളും ലക്ഷ്വറി സൗകര്യങ്ങളോടെ വൈബിലുണ്ട്.
84 ഓളം രാജ്യങ്ങളിൽ യാത്ര ചെയ്തിട്ടുളള ജോളി ആന്റണി ആ സ്ഥലങ്ങൾ കാണുന്നതിനൊപ്പം പ്രോപ്പർട്ടീസ് കാണുകയും അവിടെയുളള അട്രാക്ഷൻസും വിലയിരുത്താറുമുണ്ട്. അതിൽ നിന്ന് കുറെ കാര്യങ്ങൾ വൈബിലേക്ക് അഡോപ്റ്റ് ചെയ്തിട്ടുണ്ട്. അതിലൊന്നാണ് റൂം സൈസ്. കേരളത്തിൽ ഏറ്റവും വലിയ റൂം സൈസുളള മൂന്ന് റിസോർട്ടിലൊന്നാണ് വൈബെന്ന് ജോളി ആന്റണി പറയുന്നു. അത് വലിയൊരു അട്രാക്ഷനാണ്. റൂം തുറന്ന് കഴിഞ്ഞാൽ എൻട്രൻസ് മുതൽ വിസ്താരമേറിയ മുറിയുടെ ഭംഗി ഇവിടെയുളള പോലെ കേരളത്തിൽ ഒരു സ്ഥലത്തും കാണാൻ കഴിയില്ലെന്നാണ് ജോളി ആന്റണി പറയുന്നത്.
മൂന്നാറിനെ ഒരു വെഡ്ഡിംഗ് ഡെസ്റ്റിനേഷനാക്കുകയെന്നതാണ് തങ്ങളുടെ പ്ലാനെന്ന് ജോളി ആന്റണി പറയുന്നു. ഏറ്റവും കൂടുതൽ വിവാഹങ്ങൾ നടത്തുന്ന ട്രാവൽ ഏജന്റുമാരും ഓപ്പറേറ്റർമാരുമായി എഗ്രിമെന്റിലേർപ്പെട്ടിട്ടുണ്ട്. അടുത്ത വർഷം 25-ഓണം ഉത്തരേന്ത്യൻ വിവാഹങ്ങൾ അതും 5-മുതൽ 7 ദിവസം വരെ പ്രോപ്പർട്ടി പൂർണമായി എടുത്ത് നടത്തുന്ന വലിയ വിവാഹങ്ങളാണ് പ്ലാൻ ചെയ്യുന്നത്. അതാണ് വൈബിന്റെ ഫ്യൂച്ചർ പ്ലാനുകളിൽ ഒന്ന്
കൂടുതൽ ആഭ്യന്തര- വിദേശ ടൂറിസ്റ്റുകൾ എത്തുന്നതോടെ മൂന്നാറിനെ മികച്ച ടൂറിസം ഡെസ്റ്റിനേഷനുകളിൽ ഒന്നാക്കി മാറ്റാമെന്ന് ഉറപ്പാണ്, അതിലൂടെ നമ്മുടെ നാട് കൂടി വളരട്ടെ..