- ഇന്ത്യയിൽ ഒരു ലക്ഷം നിക്ഷേപിക്കാൻ Amazon
- ഇന്ത്യയിൽ ഇരട്ടി വില്പന വളര്‍ച്ച രേഖപ്പെടുത്തി ഇ-കൊമേഴ്സ് ഭീമനായ Flipkart
- ഇന്ത്യയിൽ നഷ്ടം കുറച്ചു പ്രമുഖ ഭക്ഷണ വിതരണ കമ്പനിയായ Zomato
2023 ൽ ഇന്ത്യയിൽ റീറ്റെയ്ൽ ഉത്പന്ന- ഭക്ഷ്യ സെഗ്മെന്റിൽ ഉയർന്ന നിക്ഷേപങ്ങളുടെയും ലാഭകണക്കുകളുടേയും, കൂടിയ വില്പനയുടെയും കണക്കുകളാണ് കേൾക്കാനുള്ളത്.
ആമസോണിന്റെ ക്ലൗഡ് കമ്പ്യൂട്ടിംഗ് യൂണിറ്റായ ആമസോൺ വെബ് സർവീസസ് (AWS) ഇന്ത്യയിലെ മുൻകാല നിക്ഷേപങ്ങൾ ഇരട്ടിയാക്കാൻ പദ്ധതിയിടുന്നു.
2030-ഓടെ രാജ്യത്ത് 1.06 ലക്ഷം കോടി രൂപ നിക്ഷേപിക്കുമെന്ന് കമ്പനിയുടെ ക്ലൗഡ് യൂണിറ്റ് അറിയിച്ചു കഴിഞ്ഞു.
ഇന്ത്യയിൽ ക്ലൗഡ് ഇൻഫ്രാസ്ട്രക്ചർ നിർമ്മിക്കുന്നതിനും പ്രതിവർഷം 1,00,000 മുഴുവൻ സമയ ജോലികൾക്ക് പിന്തുണ നൽകുന്നതിനും പുതിയ നിക്ഷേപം ഉപയോഗിക്കുമെന്ന് എഡബ്ല്യുഎസ് പറഞ്ഞു. നിലവിൽ, കമ്പനി ഇന്ത്യയിൽ മുംബൈയിലും, ഹൈദരാബാദിലും ഡാറ്റാ സെന്ററുകൾ നടത്തുന്നു.
തടസ്സമില്ലാത്ത കണക്റ്റിവിറ്റി നൽകുന്നതിനായി ആമസോണിന്റെ ക്ലൗഡ് യൂണിറ്റ് ലോകമെമ്പാടും വലിയ തോതിൽ നിക്ഷേപം നടത്തുകയാണ്.
എഡബ്ല്യുഎസ് ക്ലൗഡ് പ്ലാറ്റ്ഫോം സ്റ്റോറേജ് മുതൽ റോബോട്ടിക്സ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വരെ 200ലധികം സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നു.
ആമസോൺ വെബ് സർവീസസിന്റെ ഇന്ത്യയിലെ മൊത്തം ആസൂത്രിത നിക്ഷേപം 2030 ആകുമ്പോഴേക്കും ഏകദേശം 16.4 ബില്യൺ ഡോളറായി ഉയരുമെന്ന് കമ്പനി ചൂണ്ടിക്കാട്ടുന്നു.
ഇ-കൊമേഴ്സ് ഭീമനായ ഫ്ലിപ്കാര്‍ട്ട്, ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള പാദത്തില്‍ ലാഭം മെച്ചപ്പെടുത്തുകയും, ഇരട്ടി വില്പന വളര്‍ച്ച രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
Flipkart Travel അതിന്റെ ക്ലിയര്‍ട്രിപ്പ് പ്ലാറ്റ്ഫോം വഴി ബസ് റിസര്‍വേഷന്‍ സേവനങ്ങള്‍ ആരംഭിച്ചിരുന്നു. Phonepe ഇന്ത്യയിൽ 1 ട്രില്യണ്‍ ഡോളറിന്റെ ഇടപാടുകള്‍ പൂര്‍ത്തിയാക്കി.
ഫോണ്‍പേയുടെ ടിപിവി 950 ബില്യണ്‍ ഡോളറായി. ഫ്ലിപ്കാർട്ടിന്റെ 77 ശതമാനം ഓഹരികളും ഫോണ്‍പേയുടെ ഭൂരിഭാഗം ഓഹരികളും കൈയ്യാളുന്നത് അമേരിക്കന്‍ ചില്ലറ വ്യവസായ ഭീമനായ വാള്‍മാര്‍ട്ടാണ്
പ്രമുഖ ഭക്ഷണ വിതരണ കമ്പനിയായ സൊമാറ്റോക്ക് മുന്‍വര്‍ഷത്തെ സമാന പാദത്തെയും മുന്‍ പാദത്തേയും അപേക്ഷിച്ച് നഷ്ടം കുറയ്ക്കാനായി. 188 കോടി രൂപയാണ് രേഖപ്പെടുത്തിയ നഷ്ടം.
2023 സാമ്പത്തികവര്‍ഷത്തില്‍ നഷ്ടം 971 കോടി രൂപയായി ചുരുങ്ങി. 1209 കോടി രൂപയായിരുന്നു മുന്‍ സാമ്പത്തികവര്‍ഷത്തിലേത്. വരുമാനം 69 ശതമാനം കൂടി 7079 കോടി രൂപയുടേതായി.
മുന്‍വര്‍ഷത്തെ സമാന പാദത്തില്‍ ഇത് 360 കോടി രൂപയും ഡിസംബര്‍ പാദത്തില്‍ 345 കോടി രൂപയുമായിരുന്നു. വരുമാനം 70 ശതമാനം ഉയര്‍ന്ന് 2056 കോടി രൂപയിലെത്തി. അറ്റ നഷ്ടം പ്രതീക്ഷിച്ചതിലും വളരെ താഴെയാണ്.
356 കോടി രൂപയായിരുന്നു പ്രതീക്ഷിച്ചിരുന്ന നഷ്ടം. അതേസമയം വരുമാനം പ്രതീക്ഷിച്ച 2122 കോടി രൂപ എന്ന തോതിലെത്തിയില്ല.