കേരളം ഇലക്ട്രിക് വാഹനങ്ങളുടെ പറുദീസ!

വൈദ്യുത വാഹന വിപണിയിലെ കേരളത്തിന്റെ താല്പര്യങ്ങൾ വാഹന നിർമാതാക്കൾ മനസ്സിലാക്കിക്കഴിഞ്ഞു. അതുകൊണ്ടുതന്നെ മിക്ക വാഹന നിർമാതാക്കളും പുതിയ മോഡലുകൾ ഇറക്കുമ്പോൾ ആദ്യം പരിഗണിക്കുന്ന സംസ്ഥാനങ്ങളിൽ കേരളവുമുണ്ട്. കേരളത്തിൽ വിറ്റഴിക്കുന്ന ഡീസൽ വാഹനങ്ങളെക്കാൾ ഇപ്പോൾ മുന്നിലെത്തിയിരിക്കുന്നതു വൈദ്യുത വാഹനങ്ങളാണ്.

ജനുവരി മുതൽ ഏപ്രിൽ വരെയുള്ള നാലുമാസ കാലയളവിൽ 18,295 ഡീസൽ വാഹനങ്ങളാണ് കേരളത്തിൽ വിറ്റത്. ഇതിനെക്കാൾ, 34 % കൂടുതലാണ് വൈദ്യുത വാഹനങ്ങളുടെ വിൽപ്പന. സമീപകാലത്തെ വരെ മലയാളികൾ ഇന്ധനക്ഷമതയും ഇന്ധന വിലക്കുറവും കാരണം ഏറെ ഇഷ്ടപ്പെട്ടു വാങ്ങിയിരുന്നത് പെട്രോളിനേക്കാൾ ഡീസൽ വാഹനങ്ങളായിരുന്നു.  

വാഹനത്തിന്റെ കുതിപ്പും പെർഫോമൻസും മുൻഗണനയാക്കുന്ന വാഹനപ്രേമികളായിരുന്നു പെട്രടോൾ വേർഷന്റെ പിന്നാലെ പോയിരുന്നത് ഇപ്പോളതുമാറി.

എല്ലാകാറ്റും വീശുന്നതിപ്പോൾ EV യിലേക്കാണെന്ന് കണക്കുകളും പർച്ചേസ് ട്രെൻഡും പറയുന്നു.

കേരളത്തിന്റെ കുതിപ്പ്! അമ്പമ്പോ…

2024  കേരളത്തിൽ വൈദ്യുത വാഹന കൊയ്ത്തിനു വേദിയാകുമെന്ന് ഉറപ്പാണ്. കഴിഞ്ഞ  നാലുമാസം കൊണ്ട് കേരളത്തിൽ വിറ്റഴിച്ചത് 24,903 വൈദ്യുത വാഹനങ്ങൾ. കേരളത്തിൽ രജിസ്റ്റർ ചെയ്യുന്ന ഇ.വി.കളുടെ എണ്ണത്തിൽ 134.11 % വർധനയുണ്ടായി.

കഴിഞ്ഞ വർഷം ഇതേ കാലയളവിൽ വിറ്റഴിച്ചത് 10,637 ഇ വി വാഹനങ്ങൾ മാത്രമാണെന്ന് ഓർക്കണം. 2022-23 സാമ്പത്തിക വർഷം മൊത്തം 52,220 വൈദ്യുത വാഹനങ്ങളാണ് കേരളത്തിൽ വിൽപ്പന നടത്തിയത്. രാജ്യത്ത് മൊത്തം 11.81 ലക്ഷം വാഹനങ്ങൾ വിറ്റു. തൊട്ടു മുൻ സാമ്പത്തിക വർഷവുമായി താരതമ്യം ചെയ്യുമ്പോൾ 251% ആണ് സംസ്ഥാനത്ത് വൈദ്യുത വാഹനങ്ങളിലുണ്ടായ വർധന.

aluminium air technology

രാജ്യത്തെ മൊത്തം വൈദ്യുത വാഹന വിൽപ്പനയിൽ കേരളത്തിന്റെ 4 മാസത്തെ വിഹിതം 5.51%മാണ്. കഴിഞ്ഞ വർഷത്തെ വിൽപ്പന വിഹിതം 4% മായിരുന്നു. രാജ്യത്തെ വൈദ്യുത വാഹന വില്പന കഴിഞ്ഞ നാലു മാസം കൊണ്ട്  2,70,062-ൽനിന്ന്‌ 4,51,525-ലേക്ക് ഉയർന്നു എന്നതാണ് ഏറ്റവും ശ്രദ്ധേയും. ഇനി ഇലക്ട്രിക് വാഹന യുഗമാണെന്ന് ഓർത്ത് വേണം വെഹിക്കിൾ പർച്ചേസ് ചിന്തിക്കാൻ!

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version