സൗദി അറേബ്യയുടെ ആദ്യ ബഹിരാകാശയാത്രികരെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് അയച്ച് ഇലോൺ മസ്‌കിന്റെ സ്‌പേസ് എക്‌സ്.  സ്തനാർബുദ ഗവേഷകയായ റയ്യാന ബർനാവിയാണ് ബഹിരാകാശ യാത്ര നടത്തുന്ന ആദ്യ സൗദി വനിത. ക്യാപ്റ്റനും ഫൈറ്റർ പൈലറ്റുമായ അലി അൽഖർനിയും സൗദി അറേബ്യയിൽ നിന്നുളള  ബഹിരാകാശ യാത്രികനാണ്.

സൗദി അറേബ്യൻ ഗവൺമെന്റ് സ്‌പോൺസർ ചെയ്യുന്ന ആദ്യത്തെ ബഹിരാകാശയാത്രികരാണ്  അലി അൽഖർനിയും റയ്യാന ബർനാവിയും. നാല് ബഹിരാകാശയാത്രികരുടെ സംഘത്തിൽ,  മുൻ നാസ ബഹിരാകാശ സഞ്ചാരിയായ പെഗ്ഗി വിറ്റ്‌സണും പൈലറ്റും ടെന്നസിയിൽ നിന്നുള്ള ബിസിനസുകാരനുമായ ജോൺ ഷോഫ്‌നറും ഉൾപ്പെടുന്നു.

ഫ്ലോറിഡയിലെ കേപ് കനാവറലിലുള്ള കെന്നഡി സ്‌പേസ് സെന്ററിൽ നിന്ന് സ്‌പേസ് എക്‌സ് ഫാൽക്കൺ 9 റോക്കറ്റിലാണ് Axiom മിഷൻ 2  സംഘം പറന്നുയർന്നത്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ സംഘം 10 ദിവസം ചിലവഴിക്കും, 20 പരീക്ഷണങ്ങൾ നടത്താനാണ് നാലംഗ സംഘം തയ്യാറെടുക്കുന്നത്. സീറോ ഗ്രാവിറ്റിയിൽ സ്റ്റെം സെല്ലുകളുടെ സ്വഭാവം പഠിക്കുന്നത് അതിലൊന്നാണ്.

ഹൂസ്റ്റൺ ആസ്ഥാനമായുള്ള സ്വകാര്യ ബഹിരാകാശ കമ്പനിയായ Axiom Space ആണ് സ്വകാര്യ ദൗത്യം സംഘടിപ്പിച്ചത്. 10 ദിവസത്തെ ദൗത്യത്തിനായി ഷോഫ്‌നറും സൗദി അറേബ്യൻ ഗവൺമെന്റും എത്ര പണം നൽകുന്നുവെന്ന് ആക്‌സിയം സ്‌പേസ് പുറത്തുവിട്ടിട്ടില്ല. എന്നാൽ കമ്പനി മുമ്പ് ടിക്കറ്റ് നിരക്ക് 55 മില്യൺ ഡോളർ വീതമെന്ന് പുറത്ത് വിട്ടിരുന്നു. നാസയുടെ ഏറ്റവും പുതിയ വില പട്ടിക ഒരാൾക്ക് ഭക്ഷണത്തിന് $2,000-ഉം സ്ലീപ്പിംഗ് ബാഗുകൾക്കും മറ്റ് ഗിയറുകൾക്കും $1,500-ഉം വരെ പ്രതിദിന നിരക്ക് കാണിക്കുന്നു.

Saudi Arabia successfully sent its first astronauts, including the first Saudi woman, to the International Space Station (ISS) in a mission organised by Elon Musk’s spacecraft manufacturing company. Rayyanah Barnawi, a breast cancer researcher, became the first Saudi woman to venture into space, expressing her pleasure and honour in representing the region.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version