ടാറ്റ മോട്ടോഴ്‌സ് പ്രീമിയം ഹാച്ച്ബാക്ക് ആൾട്രോസിന്റെ CNG പതിപ്പ് അവതരിപ്പിച്ചു. Altroz iCNG 7.55 ലക്ഷം മുതൽ 10.55 ലക്ഷം രൂപ വരെ എക്സ്ഷോറൂം വിലയിൽ ആറ് വേരിയന്റുകളിൽ വരുന്നു.

ഡ്യുവൽ സിലിണ്ടർ CNG സാങ്കേതികവിദ്യയിൽ എത്തുന്ന ആൾട്രോസിൽ  വോയ്‌സ്-അസിസ്റ്റഡ് ഇലക്ട്രിക് സൺറൂഫ്, വയർലെസ് ചാർജർ, എയർ പ്യൂരിഫയർ തുടങ്ങിയ സവിശേഷതകളുമുണ്ട്.

ഡ്യുവൽ  CNG  സിലിണ്ടർ  ലഗേജ് ഏരിയയ്ക്ക് താഴെയായി വാൽവുകളും പൈപ്പുകളും ഉപയോഗിച്ച് ലോഡ് ഫ്ലോറിനു കീഴിൽ സംരക്ഷിച്ചിരിക്കുന്നതിനാൽ അപകടസാധ്യത കുറയ്ക്കുമെന്ന് കമ്പനി പറഞ്ഞു.

ഇന്ധനം നിറയ്ക്കുന്ന സമയത്ത് കാർ സ്വിച്ച് ഓഫ് ചെയ്യുന്ന മൈക്രോ-സ്വിച്ച് പോലെയുള്ള മെച്ചപ്പെടുത്തിയ സുരക്ഷാ സവിശേഷതകളുമായാണ് Altroz iCNG വരുന്നത്. പ്രൊജക്ടർ ഹെഡ്‌ലാമ്പ്,  LED DRL, R16 diamond cut അലോയ് വീലുകൾ, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ കണക്റ്റിവിറ്റിയുള്ള 8 സ്പീക്കർ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം തുടങ്ങിയ പ്രീമിയം ഫീച്ചറുകളും ഉൾപ്പെടുത്തിയിട്ടുണ്ട്.

ലാഭകരവും പരിസ്ഥിതി സൗഹൃദവുമായ ഡ്രൈവ് എന്ന ഉദ്ദേശത്തോടെ ഇതര ഇന്ധന ഓപ്ഷനുകൾ തിരഞ്ഞെടുക്കുന്നതു വർദ്ധിച്ചതിനാൽ CNG  വളരെയധികം സ്വീകാര്യത നേടിയിട്ടുണ്ട്. കഴിഞ്ഞ വർഷം ജനുവരിയിൽ മറ്റ് മോഡലുകളായ ടിയാഗോയിലും ടിഗോറിലും നൂതന ഐസിഎൻജി സാങ്കേതികവിദ്യ അവതരിപ്പിച്ചുകൊണ്ട് ടാറ്റ മോട്ടോഴ്സിന് വിപണി പിടിക്കാൻ കഴിഞ്ഞതായി ടാറ്റ മോട്ടോഴ്‌സ് പാസഞ്ചർ വെഹിക്കിൾസ് ലിമിറ്റഡിന്റെയും ടാറ്റ പാസഞ്ചർ ഇലക്ട്രിക് മൊബിലിറ്റി ലിമിറ്റഡിന്റെയും മാനേജിംഗ് ഡയറക്ടർ ശൈലേഷ് ചന്ദ്ര പറഞ്ഞു.

ഡ്യുവൽ-സിലിണ്ടർ CNG സാങ്കേതികവിദ്യയുടെയും നൂതന സവിശേഷതകളുടെയും സാന്നിധ്യമുളളതിനാൽ കൂടുതൽ വ്യക്തിഗത സെഗ്‌മെന്റ് വാങ്ങുന്നവർ ഈ ഓപ്ഷൻ പരിഗണിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ശൈലേഷ് ചന്ദ്ര പറഞ്ഞു. ആൾട്രോസ് പോർട്ട്‌ഫോളിയോയിലെ ഞങ്ങളുടെ മൾട്ടി-പവർട്രെയിൻ സ്ട്രാറ്റജി ഇന്ന് പെട്രോൾ, ഡീസൽ, iturbo, iCNG എന്നിവ വാഗ്ദാനം ചെയ്യുന്നു. ഇത് ഉപഭോക്താക്കൾക്ക് തിരഞ്ഞെടുക്കാൻ നിരവധി ഓപ്ഷനുകൾ നൽകുന്നു,ശൈലേഷ് ചന്ദ്ര പറഞ്ഞു. Altroz iCNG ടാറ്റ മോട്ടോഴ്‌സിന്റെ ‘ന്യൂ ഫോർ എവർ’ ശ്രേണിയെ ശക്തിപ്പെടുത്തുമെന്നും പാസഞ്ചർ കാറുകളുടെ വളർച്ചാ വേഗത നിലനിർത്തുന്നത് തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version