ഒരു ലക്ഷം കോടി നിറവിൽ എത്തിയിരിക്കുന്നു Make in India

2022-23 സാമ്പത്തിക വർഷത്തിലെ ഇന്ത്യയുടെ ഇൻഡ്യക്കകത്തെ പ്രതിരോധ ഉത്പാദനത്തിന്റെ മൂല്യം ആദ്യമായി ഒരു ലക്ഷം കോടി രൂപ കവിഞ്ഞു. വ്യക്തമായി പറഞ്ഞാൽ നിലവിലെ മൂല്യം 1,06,800 കോടി രൂപയാണ്.

  • നന്ദി Make in India-ക്ക്
  • നന്ദി ആത്മനിർബർ ഭാരതിന്
  • നന്ദി പ്രതിരോധ വകുപ്പിനും, രാജ്യത്തെ സ്റ്റാർട്ടപ്പ് ശൃംഖലയടങ്ങുന്ന പൊതു സ്വകാര്യ നിർമാണ മേഖലയുടെ ഒത്തൊരുമക്കും.

ലോകശക്തിയാകാനുള്ള മുന്നേറ്റത്തിൽ ഇന്ത്യയുടെ നീക്കങ്ങൾക്കു തദ്ദേശീയമായി ശക്തി പകരാൻ, ഇന്ത്യൻ വ്യവസായത്തിൽ സ്വാശ്രയത്വത്തിന്റെ ആത്മവിശ്വാസവും വിപണിസാധ്യതകളും വാനോളം ഉയർത്താൻ, മെയ്ക് ഇൻ ഇന്ത്യ സംരംഭം 2014 സെപ്തംബറിൽ ആരംഭിച്ചതാണ്. പിനീട് ഇന്ത്യക്കു തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ഇന്ത്യയെ ആഗോള രൂപകല്പന, നിർമ്മാണ ഹബ്ബാക്കി മാറ്റാൻ വിഭാവനം ചെയ്ത മേക്ക് ഇൻ ഇന്ത്യ ഒരു നിർണായക സാഹചര്യത്തോടുള്ള ഇന്ത്യയെന്ന ലോക ശക്തിയുടെ  സമയോചിതമായ പ്രതികരണമായിരുന്നു.

ലോകം അത് അറിഞ്ഞു തുടങ്ങി എന്നിടത്താണ് പദ്ധതിയുടെ തുടക്കത്തിൽ തന്നെ ഇന്ത്യ കണ്ട വിജയ മൂല്യവും. ഇന്ന് പത്തരമാറ്റാണ് ഇന്ത്യ തദ്ദേശീയമായി നിർമിക്കുന്ന പ്രതിരോധ ഉത്പന്നങ്ങൾക്ക്.

കേന്ദ്ര സർക്കാരിന്റെ മെയ്ക് ഇൻ ഇന്ത്യ പദ്ധതികൾ വൻ വിജയത്തിലായതിനു   പിന്നാലെയാണീ നേട്ടവും. സ്മാർട്ട് ഫോണുകൾക്കുള്ള പ്രൊഡക്ഷൻ-ലിങ്ക്ഡ് ഇൻസെന്റീവ് (പിഎൽഐ) സ്കീമുകൾ വിജയിച്ചതോടെ ഈ പദ്ധതികൾ കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കാനൊരുങ്ങുകയാണ് കേന്ദ്രം. ഇപ്പോൾ ഇന്ത്യയിൽ  ഐടി ഹാർഡ്‌വെയറിനായുള്ള 17,000 കോടി രൂപയുടെ ഉൽപ്പാദനാധിഷ്ഠിത  ആനുകൂല്യ  പദ്ധതിക്ക്-Production Linked Incentive Scheme PLI- 2.0  കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയത് വിരൽ ചൂണ്ടുന്നത്  ഇന്ത്യ ഒരു പ്രധാന ഇലക്ട്രോണിക്സ് നിർമ്മാണ രാജ്യമായി ഉയർന്നു വരുന്നു എന്നതിന്റെ സൂചനകളിലേക്കാണ് . ഒപ്പം ആഗോള ഇലക്ട്രോണിക്സ് നിർമ്മാണ ആവാസവ്യവസ്ഥ ഇന്ത്യയിലേക്ക് വരുന്നു എന്നതിന്റെ വ്യക്തമായ  സൂചനകളും നൽകുന്നുണ്ട് PLI- 2.0

മൊബൈൽ ഫോണുകളുടെ ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ നിർമ്മാതാവായി ഇന്ത്യ മാറികഴിഞ്ഞിരിക്കുകയാണ്. . മൊബൈൽ ഫോണുകളുടെ കയറ്റുമതി ഈ വർഷം 11 ബില്യൺ യുഎസ് ഡോളർ  എന്ന (ഏകദേശം 90,000 കോടി രൂപ)  പ്രധാന നാഴികക്കല്ല് പിന്നിട്ടു.

കേന്ദ്ര സർക്കാർ നേരത്തെ പ്രഖ്യാപിച്ച മൊബൈൽ ഫോണുകൾക്കായുള്ള പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റീവ് സ്‌കീമിന്റെ (പിഎൽഐ) വിജയത്തിന്റെ പശ്ചാത്തലത്തിലാണ്  ഐടി ഹാർഡ്‌വെയറിനായുള്ള പിഎൽഐ സ്കീം 2.0 ന് കേന്ദ്ര മന്ത്രിസഭ  അംഗീകാരം നൽകിയത്.

ഒരു ലക്ഷം കോടി കവിഞ്ഞു പ്രതിരോധ നിർമാണം

ഇൻഡ്യക്കകത്തെ പ്രതിരോധ ഉത്പാദനത്തിന്റെ മൂല്യം ആദ്യമായി ഒരു ലക്ഷം കോടി രൂപ കവിഞ്ഞു. ശേഷിക്കുന്ന സ്വകാര്യ പ്രതിരോധ വ്യവസായങ്ങളിൽ നിന്നുള്ള ഡാറ്റ ലഭിച്ചാൽ ഈ തുക ഇനിയും ഉയരും. 2021-22 സാമ്പത്തിക വർഷത്തെ അപേക്ഷിച്, 2022-23 സാമ്പത്തിക വർഷത്തിൽ പ്രതിരോധ ഉത്പാദനത്തിന്റെ നിലവിലെ മൂല്യത്തിൽ 12 ശതമാനത്തിലധികം വർദ്ധനയാണ് രേഖപെടുത്തിയിരിക്കുന്നത്. 2021-22ൽ പ്രതിരോധ ഉത്പാദനം 95,000 കോടി രൂപയായിരുന്നു.

പ്രതിരോധ വ്യവസായങ്ങളുമായും അവരുടെ സംഘടനകളുമായും അവർ നേരിടുന്ന വെല്ലുവിളികൾക്ക് പരിഹാരം കണ്ടെത്തുന്നതിനും രാജ്യത്തെ പ്രതിരോധ ഉത്പാദനം പ്രോത്സാഹിപ്പിക്കുന്നതിനും നിരവധി വഴികളാണ് സർക്കാർ തുറന്നു നല്കിയിരിക്കുന്നത്.

വിതരണ ശൃംഖലയിലേക്ക് MSME കളുടെയും സ്റ്റാർട്ടപ്പുകളുടെയും സംയോജനം ഉൾപ്പെടെ, ബിസിനസ് ചെയ്യുന്നത് എളുപ്പമാക്കുക എന്ന ലക്ഷ്യം കൈവരിക്കുന്നതിന് നിരവധി നയ പരിഷ്കാരങ്ങൾ കൈക്കൊണ്ടിട്ടുണ്ട്.

ഈ നയങ്ങളുടെ ഫലമായി, എം എസ് എം ഇ കളും സ്റ്റാർട്ടപ്പുകളും ഉൾപ്പെടെയുള്ള വ്യവസായങ്ങൾ പ്രതിരോധ രൂപകൽപ്പന, വികസനം, ഉൽപാദനം എന്നീ മേഖലകളിൽ ഉയർന്നുവരുന്നു. വ്യവസായങ്ങൾക്ക് നൽകിയ പ്രതിരോധ ലൈസെൻസുകളുടെ എണ്ണത്തിൽ ഏകദേശം 200 %വർധനയുണ്ടായിട്ടുണ്ട്.

Make in India boom

കേന്ദ്ര സർക്കാരിന്റെ മെയ്ക് ഇൻ ഇന്ത്യ പദ്ധതികൾ വൻ വിജയത്തിലെത്തിയിരിക്കുന്നു. സ്മാർട്ട് ഫോണുകൾക്കുള്ള പ്രൊഡക്ഷൻ-ലിങ്ക്ഡ് ഇൻസെന്റീവ് (പിഎൽഐ) സ്കീമുകൾ വിജയിച്ചതോടെ ഈ പദ്ധതികൾ കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കാനൊരുങ്ങുകയാണ് കേന്ദ്രം.

ഇതിന്റെ ഭാഗമായി മറ്റു ഐടി ഉൽപന്നങ്ങളുടെ നിർമാണത്തിനും കൂടുതൽ ഇളവുകൾ (പിഎൽഐ) നൽകാൻ 17,000 കോടി രൂപയാണ് സർക്കാർ നീക്കിവച്ചിരിക്കുന്നത്.

പിഎൽഐ പദ്ധതിയുടെ രണ്ടാംഘട്ടത്തിന് ബുധനാഴ്ചയാണ് കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നൽകിയത്. ലാപ്‌ടോപ്, ടാബ്‍ലെറ്റ്, ഓൾ-ഇൻ-വൺ പഴ്സണൽ കംപ്യൂട്ടർ, സെർവർ, ഹോംതിയേറ്റർ, ചെറിയ ഉപകരണങ്ങൾ തുടങ്ങിയവയുടെ പ്രാദേശിക നിർമാണം പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ടുള്ളതാണ് പദ്ധതി.

ആറ് വർഷം കൊണ്ട് 3.35 ലക്ഷം കോടിയുടെ ഉൽപാദനമാണ് ഈ പദ്ധതിയിലൂടെ സർക്കാർ പ്രതീക്ഷിക്കുന്നത്.

മുൻനിര കമ്പനികൾക്കെല്ലാം ഇന്ത്യയിൽ നിർമാണം തുടങ്ങാൻ താൽപര്യമുണ്ടെന്നും ഐപാഡ് നിർമാതാക്കളായ ആപ്പിൾ ഈ പദ്ധതി ഗൗരവമായി വിലയിരുത്തുന്നുണ്ടെന്നും ഐടി, ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.

ഐടി പിഎൽഐയുടെ ബജറ്റ് വിഹിതം 17,000 കോടി രൂപയാണ്. പദ്ധതിയുടെ കാലാവധി ആറ് വർഷമാണ്. ഒക്ടോബറിൽ ആദ്യഘട്ട അപേക്ഷകൾ സ്വീകരിക്കുമെന്നും മന്ത്രിസഭാ യോഗത്തിന് ശേഷം കേന്ദ്ര മന്ത്രി പറഞ്ഞു.

പുതിയ സ്കീം വരുന്നതോടെ ആറു വർഷത്തിനുള്ളിൽ ഐടി ഉപകരണങ്ങളുടെ ഉൽപാദനത്തിൽ 3.35 ലക്ഷം കോടി രൂപയുടെ വർധനയാണ് പ്രതീക്ഷിക്കുന്നത്. ഈ കാലയളവിൽ 2,430 കോടി രൂപയുടെ നിക്ഷേപ വർധനയും 75,000 പേർക്ക് നേരിട്ടുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കുനിന്നാണ് പ്രതീക്ഷ.  
എച്ച്പി, ഡെൽ, എയ്സർ, അസുസ് തുടങ്ങി കമ്പനികളെല്ലാം പ്ലാന്റ് തുടങ്ങാൻ ആഗ്രഹിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. ഈ ലിസ്റ്റിൽ മുന്നിലുള്ളത് Apple ആണ്.

2021 ഫെബ്രുവരിയിൽ ലാപ്‌ടോപ്പുകൾ, ടാബ്‌ലെറ്റുകൾ, ഓൾ-ഇൻ-വൺ പിസികൾ, സെർവറുകൾ എന്നിവയുടെ ഉത്പാദനം ഉൾക്കൊള്ളുന്ന ഐടി ഹാർഡ്‌വെയറിനായുള്ള 7350 കോടിയുടെ പിഎൽഐ പദ്ധതിക്കും സർക്കാർ അംഗീകാരം നൽകിയിരുന്നു.

മൊബൈൽ ഫോണുകളുടെ കയറ്റുമതി മാർച്ചിൽ 1100 കോടി ഡോളർ കടന്നു.

ഇന്ത്യ നിർമിക്കുന്നത് 2736 ഇനങ്ങൾ, മൂല്യം 2,570 കോടി രൂപ

പ്രതിരോധ മേഖലയിൽ ഇന്ത്യ സ്വാശ്രയത്വത്തിലേക്കുള്ള യാത്ര തുടരുകയാണ്. പ്രതിരോധ സാമഗ്രികളുടെ ഇറക്കുമതി പരമാവധി കുറച്ചു പരമാവധി ഉത്പന്നങ്ങൾ മെയ്ക് ഇൻ ഇന്ത്യ പ്രകാരം ഇന്ത്യയിൽ നിർമ്മിക്കുകയെന്ന ദൗത്യം- “positive-indigenisation list” (PIL)- വിജയിപ്പിച്ചിരിക്കുകയാണ് രാജ്യത്തെ പൊതുമേഖലാ, സ്വകാര്യ, MSME സ്ഥാപനങ്ങൾ.

positive-indigenisation list (PIL) പ്രകാരം 814 കോടി രൂപയുടെ ഇറക്കുമതി മൂല്യമുള്ള 164 ഉത്പന്നങ്ങൾ സ്വദേശിവത്കരണത്തിലൂടെ സമയപരിധിക്കുള്ളിൽ നിർമിച്ചു ലക്ഷ്യം നേടിയതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു.

2021 ഡിസംബർ, 2022 മാർച്ച്, 2022 ഓഗസ്റ്റ് മാസങ്ങളിൽ പുറത്തിറക്കിയ മൂന്ന് ലിസ്റ്റുകൾക്ക് ശേഷം മന്ത്രാലയം പുറത്തിറക്കിയ പ്രതിരോധ ഇനങ്ങളുടെ നാലാമത്തെ ഏറ്റവും വലിയ പട്ടികയാണിത്. 1,756 കോടി രൂപയുടെ ഇറക്കുമതി സബ്സ്റ്റിറ്റ്യൂഷൻ മൂല്യമുള്ള 2,572 ഇനങ്ങളുടെ ഇന്ത്യയിലെ വിജയകരമായ സ്വദേശിവൽക്കരണം നേരത്തെ അധികൃതർ അറിയിച്ചിരുന്നു.

ഇപ്പോൾ, ഈ 164 അധിക ഇനങ്ങളുടെ വിജ്ഞാപനത്തോടെ, ഡിഡിപിയുടെ   2022 ഡിസംബർ വരെയുള്ള മൊത്തം  2736  സ്വദേശി ഉത്പന്ന ഇനങ്ങൾക്ക്  2,570 കോടി രൂപയുടെ ഇറക്കുമതി സബ്‌സ്റ്റിറ്റ്യൂഷൻ മൂല്യമാണ് ഉള്ളത്. ഈ ഉത്പന്നങ്ങൾ പ്രതിരോധ വകുപ്പ് ഇനി ഇറക്കുമതി ചെയ്യില്ല. പകരം ഇന്ത്യയിലെ പൊതുമേഖലാ, സ്വകാര്യ, MSME  യൂണിറ്റുകളിൽ നിന്നും പൂർണമായും വാങ്ങി സംഭരിയ്ക്കും.

“Positive-Indigenisation list” (PIL)

ലൈൻ റീപ്ലേസ്‌മെന്റ് യൂണിറ്റുകളും (എൽആർയു) ഉപസിസ്റ്റങ്ങളും മുതൽ ആയുധങ്ങളുടെ   ഘടകങ്ങൾ, ഉയർന്ന നിലവാരമുള്ള മെറ്റീരിയലുകൾ, സ്പെയറുകൾ എന്നിവ വരെ “positive-indigenisation list” (PIL) പട്ടികയിൽ ഉൾപ്പെടുന്നു.

PIL  പട്ടികയിൽ പെട്ട ഈ 928 ഇനങ്ങൾക്ക് 2024 ഡിസംബർ മുതൽ 2029 ഡിസംബർ വരെ ഇറക്കുമതി ടൈംലൈനുകൾ ഉണ്ട്, അതിനപ്പുറം ഈ ഇനങ്ങൾ ഇറക്കുമതി ചെയ്യാൻ കഴിയില്ല. ഇവയെല്ലാം ഇന്ത്യ തന്നെ നിർമ്മിച്ചിറക്കും.

സുഖോയ്-30 എംകെഐക്കുള്ള ഡിജിറ്റൽ മാപ്പ് ജനറേറ്റർ, നാവിക കപ്പലുകൾക്കായുള്ള വോയേജ് ഡാറ്റാ റെക്കോർഡർ, ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്ററിനുള്ള ഫ്ലെക്സിബിൾ ഇന്ധന ടാങ്കുകൾ (എൽസിഎച്ച്), എച്ച്ടിടി-40 മൾട്ടിഫങ്ഷൻ ഡിസ്പ്ലേ, ഗിയർബോക്സ്, ടയറുകൾ, വാൽവുകൾ തുടങ്ങിയ നിർണായക ഘടകങ്ങൾ നാലാമത്തെ PIL പട്ടികയിൽ ഉൾപ്പെടുന്നു.

യുദ്ധമുണ്ടായാൽ വിദേശ ആയുധ വിതരണക്കാരെ ആശ്രയിക്കുന്നത് കുറയ്ക്കാനും ഇത് ഇന്ത്യയെ സഹായിക്കും. 5 ബില്യൺ ഡോളറിന്റെ ആയുധങ്ങൾ വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാനും സർക്കാർ ലക്ഷ്യമിടുന്നു.

ഇന്ത്യ make in ഇന്ത്യയിലേക്ക് നീങ്ങിയതിങ്ങനെ

2013 ആയപ്പോഴേക്കും ഇന്ത്യയിലെ വിപണികൾ തകർച്ചയിലേക്ക് നീങ്ങി.  ഇന്ത്യയുടെ വളർച്ചാ നിരക്ക് ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് വീണു. ബ്രിക്‌സ് രാഷ്ട്രങ്ങളുടെ (ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക) വാഗ്ദാനങ്ങൾ മരവിച്ചു.,  ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യം ഇപ്പോൾ നേരിടുന്നത്  അപകടമാണോ അതോ വളരാനുള്ള ഒരു അവസരമാണോ എന്ന് ആഗോള നിക്ഷേപകർ ചർച്ച ചെയ്തു തുടങ്ങി.

ഇന്ത്യയിലെ 1.2 ബില്യൺ പൗരന്മാർ ഇന്ത്യ വിജയിക്കാൻ പോകുകയാണോ അതോ പരാജയപ്പെടാൻ തയാറെടുക്കുകയാണോ എന്ന്  ചോദ്യം ചെയ്തു തുടങ്ങി.  ഇന്ത്യ കടുത്ത സാമ്പത്തിക തകർച്ചയുടെ വക്കിലായിരുന്നു. ഇന്ത്യക്ക്  ഒരു വലിയ മുന്നേറ്റം ആവശ്യമായിരുന്നു. ഈ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ രാജ്യം ആരംഭിച്ച Make in India, പെട്ടെന്നുതന്നെ ഇന്ത്യയുടെ അസംഖ്യം പങ്കാളികൾക്കു വേണ്ടിയുള്ള ഒരു പ്രതീക്ഷയായി മാറി. ഇന്ത്യയിലെ പൗരന്മാർക്കും ബിസിനസ്സ് നേതാക്കൾക്കുമുള്ള ശക്തമായ, ആവേശകരമായ ആഹ്വാനവും ലോകമെമ്പാടുമുള്ള സാധ്യതയുള്ള പങ്കാളികൾക്കും നിക്ഷേപകർക്കും ഒരു ക്ഷണവുമായിരുന്നു മെയ്ക്ഇൻ ഇന്ത്യ എന്നത്.    

Make In India Plan

ഒരു പ്രസ്ഥാനം ആരംഭിക്കുന്നതിന് വളർച്ചയിലേക്കുയരാൻ കാത്തു  നിൽക്കുന്ന  ഒരു വ്യവസായ  വ്യാപാര സമൂഹത്തെ  ഒരേ അളവിൽ പ്രചോദിപ്പിക്കുകയും ശാക്തീകരിക്കുകയും പ്രാപ്തമാക്കുകയും ചെയ്യുന്ന ഒരു തന്ത്രം  ആവശ്യമാണ്. മെയ്ക്ക് ഇൻ ഇന്ത്യയ്ക്ക് വ്യത്യസ്തമായ ഒരു കാമ്പെയ്‌ൻ ആവശ്യമായിരുന്നു.  സാധാരണ സ്ഥിതിവിവരക്കണക്കുകൾ നിറഞ്ഞ പത്ര പരസ്യങ്ങൾക്ക് പകരം വിജ്ഞാനപ്രദവും നന്നായി പാക്കേജുചെയ്‌തതും ഏറ്റവും പ്രധാനമായി വിശ്വസനീയവുമായ ഒരു കാമ്പയിൻ ആണ് നടപ്പാക്കിയത് .

തുടക്കത്തിലെ ലക്ഷ്യം ഇതായിരുന്നു

  • വിദേശത്ത് സാധ്യതയുള്ള പങ്കാളികൾ, ഇന്ത്യൻ ബിസിനസ്സ് സമൂഹം, പൗരന്മാർ എന്നിവരിൽ ഇന്ത്യയുടെ കഴിവുകളിൽ ആത്മവിശ്വാസം പ്രചോദിപ്പിക്കേണ്ടതുണ്ട്
  •  25 വ്യവസായ മേഖലകളിൽ വിപുലമായ സാങ്കേതിക വിവരങ്ങൾക്ക് ഒരു ചട്ടക്കൂട് നൽകുക.
  •  സോഷ്യൽ മീഡിയ വഴി പ്രാദേശികവും ആഗോളവുമായ ഒരു വലിയ പ്രേക്ഷകരിലേക്ക് എത്തിച്ചേരുകയും അവസരങ്ങൾ, പരിഷ്‌കാരങ്ങൾ മുതലായവയെക്കുറിച്ച് അവരെ നിരന്തരം അപ്‌ഡേറ്റ് ചെയ്യുകയും ചെയ്യുന്നു.

Make In India തുടക്കം ഇങ്ങനെ

 Make In India ക്കായി ഡിപ്പാർട്ട്‌മെന്റ് ഫോർ പ്രൊമോഷൻ ഓഫ് ഇൻഡസ്ട്രി ആൻഡ് ഇന്റേണൽ ട്രേഡ് (DPIIT) ഒരു പ്രത്യേക ഹെൽപ്പ് ഡെസ്‌കും മൊബൈൽ-ഫസ്റ്റ് വെബ്‌സൈറ്റും ഉൾപ്പെടെയുള്ള പുതിയ അടിസ്ഥാന സൗകര്യങ്ങൾ നിർമ്മിക്കുന്നതിനായി ഒരു കൂട്ടം സ്പെഷ്യലൈസ്ഡ് ഏജൻസികളുമായി ചേർന്ന് പ്രവർത്തിച്ചു.  പദ്ധതിയുടെ പ്രധാന വസ്തുതകളും കണക്കുകളും നയങ്ങളും സംരംഭങ്ങളും സെക്ടർ-നിർദ്ദിഷ്ട കോൺടാക്റ്റ് വിശദാംശങ്ങളും എല്ലാം രാജ്യത്തെ പ്രതിരോധ വ്യവസായ നിർമാണ മേഖലയിലുള്ള പൊതുമേഖലാ, സ്വകാര്യ, MSME  പ്രതിനിധികൾക്ക് എത്തിച്ചു കൊടുത്തു, ഇവരിൽ പ്രാദേശിക നിർമാണത്തിന്റെ അവബോധവും ആവശ്യകതയും വ്യാപാര വിപണന സാധ്യതകളും ഉണ്ടാക്കിയെടുക്കുകയായിരുന്നു പ്രാഥമിക ലക്‌ഷ്യം

പങ്കാളിത്തങ്ങൾ

മെയ്ക്ക് ഇൻ ഇന്ത്യ സംരംഭം ഒരു കൂട്ടായ പ്രവർത്തനത്തിന്റെ പാളികളിലാണ് നിർമ്മിച്ചിരിക്കുന്നത്. കേന്ദ്രമന്ത്രിമാർ, ഇന്ത്യാ ഗവൺമെന്റിന്റെ സെക്രട്ടറിമാർ, സംസ്ഥാന സർക്കാരുകൾ, വ്യവസായ പ്രമുഖർ, വിവിധ വിജ്ഞാന പങ്കാളികൾ എന്നിവർ പദ്ധതിയുടെ ഭാഗവും പങ്കാളികളുമായി മാറി.   തദ്ദേശീയ ഉത്പന്നങ്ങൾ പുറത്തിറക്കാൻ  നിർമ്മാണ മേഖലയുടെ സംഭാവന 2020-ഓടെ ജിഡിപി യുടെ 25% ആയി ഉയർത്തുക എന്ന ദീർഘ വീക്ഷണത്തോടെ ആരംഭിച്ച പദ്ധതി  സമീപകാല ചരിത്രത്തിൽ ഒരു രാഷ്ട്രം ഏറ്റെടുത്ത ഏറ്റവും വലിയ നിർമ്മാണ സംരംഭത്തിനുള്ള ഒരു റോഡ് മാപ്പിൽ കലാശിച്ചു. പൊതു-സ്വകാര്യ പങ്കാളിത്തത്തിന്റെ പരിവർത്തന ശക്തി അവർ പ്രകടമാക്കുകയും മേക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ മുഖമുദ്രയായി മാറുകയും ചെയ്തു. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള സമീപകാല  ഇടപെടലുകളുടെ പിന്നിലും മെയ്ക് ഇൻ ഇന്ത്യ ശ്രമങ്ങൾ ആണ്. പ്രതിരോധ ഉല്പാദന രംഗത്തും കയറ്റുമതിയിലും  ഇന്ത്യയുടെ ആഗോള പങ്കാളികളെ ഉൾപ്പെടുത്തുന്നതിനായി ഈ സഹകരണ മാതൃക വിജയകരമായി വിപുലീകരിച്ചു.

Launched in September 2014, the Make in India initiative aimed to boost India’s industry and global standing. It has led to dramatic changes in India’s domestically manufactured defense products.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version