ശരിക്കും ഗൂഗ്‌ളിപ്പട്ടം അണിയുവാനൊരുങ്ങുകയാണോ മെറ്റാ?

യന്ത്ര പറഞ്ഞാലും ആരൊക്കെ പറഞ്ഞാലും കേൾക്കില്ല, സ്വകാര്യത തങ്ങളുടെ വിഷയമേ അല്ല എന്ന നിലപാടെടുക്കുന്ന മെറ്റക്ക് ഇതെന്തു പറ്റി?

ഒരു വശത്തു മുന്നും പിന്നും നോക്കാതെ ജീവനക്കാരെ ഫയർ ചെയ്യുന്നു. മറു ഭാഗത്തു വിവിധ രാജ്യങ്ങൾ കോടികളുടെ പിഴ ചുമത്തുന്നു. ആരെക്കൊണ്ടും നല്ലതു പറയിപ്പിക്കില്ലാ എന്ന് വാശി പിടിക്കുന്ന, ഫെയ്സ്ബുക്ക്, ഇന്സ്റ്റാഗ്രാം, വാട്സാപ്പ് ഉൾപ്പെടെ ജനപ്രിയ സേവനങ്ങളുടെ മാതൃസ്ഥാപനമായ മെറ്റയ്ക്ക് വന് തുക പിഴ വിധിച്ച് അയർലണ്ട് ഡാറ്റാ പ്രൊട്ടക്ഷന് കമ്മീഷണർ. 130 കോടി ഡോളർ  (10000 കോടി രൂപയിലേറെ) ആണ് ഇപ്പോളത്തെ പിഴ.

എന്നിട്ടും മെറ്റ വിട്ടു കൊടുക്കാൻ ഭാവത്തിലാണ്.  കൂട്ടപിരിച്ചുവിടലുകൾ തുടർകഥയാകുകയാണ് മെറ്റയിൽ. മൂന്നാം റൗണ്ട് പിരിച്ചുവിടൽ അടുത്തയാഴ്ച തുടങ്ങുമെന്നാണ് റിപ്പോർട്ട്.  ഇത്തവണ കമ്പനി ഏകദേശം 6,000 ജീവനക്കാരെ പിരിച്ചുവിടുമെന്നാണ് സൂചന.

സ്വകാര്യത കാറ്റിൽ പരത്തുന്ന മെറ്റാ, പ്രതികൂട്ടിൽ Facebook

യൂറോപ്യന് ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങള് കൈകാര്യം ചെയ്യുന്നതുമായും അവ യുഎസിലേക്ക് കൊണ്ടുപോവുന്നതുമായും ബന്ധപ്പെട്ട് നൽകിയ നിർദേശങ്ങൾ   തുടര്ന്നാണ് അയർലണ്ട് ഡാറ്റാ പ്രൊട്ടക്ഷൻ കമ്മീഷണർ മെറ്റക്ക്  130 കോടി ഡോളർ  പിഴയിട്ടത്.  സ്വകാര്യതയുമായി ബന്ധപ്പെട്ട് യൂറോപ്പ് ചുമത്തിയ ഏറ്റവും വലിയ തുകയാണിത്.

2018 ൽ  നിലവിൽ വന്ന GDPR  നിയമങ്ങൾ  മെറ്റ ലംഘിച്ചുവെന്ന് ഡിപിസി പറയുന്നു. ഫെയ്സ്ബുക്കിനെ ലക്ഷ്യമിട്ടാണ് ഡിപിസിയുടെ നടപടി.

അപ്പീൽ നല്കാൻ Meta

വിധിയ്ക്കെതിരെ അപ്പീല് നൽകും . നീതീകരിക്കാനാവാത്തതും അനാവശ്യവുമാണ് ഈ പിഴയെന്നും കോടതി വഴി ശിക്ഷ സ്റ്റേ ചെയ്യാനുള്ള ശ്രമം നടത്തുമെന്നും മെറ്റ അറിയിച്ചു.

യൂറോപ്യന് യൂണിയന്റെ കടുത്ത നിയന്ത്രണങ്ങളെ തുടർന്ന് യൂറോപ്പിൽ  സേവനം അവസാനിപ്പിക്കേണ്ടി വരുമെന്ന് മെറ്റാ ചൂണ്ടിക്കാട്ടിയിരുന്നു.  അതിർത്തി  കടന്നുള്ള വിവര കൈമാറ്റം സാധ്യമാവാതെ വന്നാൽ പിന്നെ തങ്ങൾക്കു സേവനങ്ങൾ അവസാനിപ്പിക്കുകയല്ലാതെ മറ്റു മാര്ഗങ്ങളില്ലെന്നാണ് മെറ്റാ അധികൃതരുടെ വാദം.

ഡാറ്റാ പ്രൊട്ടക്ഷൻ ഫ്രെയിം വർക്ക് എന്തെ വൈകുന്നു?

യൂറോപ്യന് യൂണിയന് പൗരന്മാരുടെ സ്വകാര്യ വിവരങ്ങൾ സുരക്ഷിതമായി അമേരിക്കയിലേക്ക് കൈമാറാൻ പറ്റിയ ഒരു പദ്ധതിയുടെ പിന്നിലാണ് മെറ്റ. ഇതിനു തങ്ങളെ സഹായിക്കുന്ന ഒരു പുതിയ ഉടമ്പടി യൂറോപ്പുമായി  പ്രതീക്ഷിക്കുന്നതായി മെറ്റ കഴിഞ്ഞ മാസം പറയുകയുണ്ടായി. യൂറോപ്യന് യൂണിയനും യുഎസ് ഭരണകൂടവും കഴിഞ്ഞ വർഷം മാർച്ചിൽ  അംഗീകാരം നല്കിയ ഡാറ്റാ പ്രൊട്ടക്ഷൻ ഫ്രെയിം വർക്ക്  ജൂലായോടെ തയ്യാറായേക്കും.

എന്നിട്ടും മാറാതെ മെറ്റ

കൂട്ടപിരിച്ചുവിടലുകൾ തുടരുകയാണ് ഈ പ്രതിസന്ധികൾക്കിടയിലും മെറ്റ. മൂന്നാം റൗണ്ട് പിരിച്ചുവിടൽ അടുത്തയാഴ്ച തുടങ്ങുമെന്നാണ് റിപ്പോർട്ട്.  എന്നിരുന്നാലും, പുറത്തുപോകുന്ന ജീവനക്കാരുടെ കൃത്യമായ എണ്ണം സ്ഥിരീകരിച്ചിട്ടില്ല, ഇത്തവണ കമ്പനി ഏകദേശം 6,000 ജീവനക്കാരെ പിരിച്ചുവിടുമെന്നാണ് സൂചന.

കഴിഞ്ഞ വർഷം നവംബറിൽ 11,000 തൊഴിലവസരങ്ങൾ വെട്ടിക്കുറച്ചിരുന്നു മെറ്റ. പിന്നാലെ നിയങ്ങളും മരവിപ്പിച്ചു. മെയ് അവസാനത്തോടെ 10,000 ജോലികൾ വെട്ടിക്കുറയ്ക്കാൻ കമ്പനി പദ്ധതിയിടുന്നതായി മെറ്റാ സിഇഒ മാർക്ക് സക്കർബർഗ് മാർച്ചിൽ പ്രഖ്യാപിച്ചിരുന്നു. പിന്നാലെ ഏകദേശം 4000 ത്തോളം ജീവനക്കാരെ മെറ്റ പിരിച്ചുവിട്ടു.

 മെറ്റയുടെ ഓഹരികൾ ഈ വർഷം ഏകദേശം 80% ഉയർന്നു.  
പരസ്യ വരുമാനത്തിൽ ഇടിവ് നേരിട്ട കമ്പനി 2022-ൽ വാർഷിക വിൽപ്പനയിൽ ഇടിവ് നേരിട്ടു. സക്കർബർഗ് കമ്പനിയുടെ ശ്രദ്ധയും നിക്ഷേപവും വെർച്വൽ റിയാലിറ്റി സാങ്കേതികവിദ്യയിലേക്കും മെറ്റാവേർസിലേക്കും മാറ്റി.

The Data Protection Commissioner of Ireland has imposed a huge fine on Meta, the parent company of popular services including Facebook, Instagram, and WhatsApp, which insists that no one can say good things. The current fine is $130 crore (more than 10,000 crore rupees).

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version