ഇത്ര റിട്ടേണുള്ള വേറെ ഏത് ബിസിനസ്സ് ഉണ്ട്?
ചെന്നെ സൂപ്പർ കിംഗ്സ് കപ്പടിച്ച IPL എത്ര കോടിയുടെ ബിസിനസ്സാണെന്നറിയാമോ?
87000 കോടിക്ക് മുകളിൽ ബ്രാൻഡ് മൂല്യമുള്ള ലോകത്തെ ഏറ്റവും സമ്പന്നമായ സ്പോർ്ട്ട് ഇവന്റ് ആയിരിക്കുന്നു. ഇന്ന് ഇന്ത്യൻ കമ്പനികൾക്കും ആഗോള ബ്രാൻഡുകൾക്കും പ്രിയപ്പെട്ട നിക്ഷേപ ഇടമാണ് IPL. ഇന്ത്യയിൽ ഒരു സ്റ്റാർട്ടപ്പിലോ വ്യവസായ സംരംഭത്തിലോ നിക്ഷേപിക്കുന്നതിനേക്കാൾ മൂല്യവും ലാഭ പ്രതീക്ഷയും ഐ പി എല്ലിൽ നിക്ഷേപിച്ചാൽ ലഭിക്കുമെന്ന തിരിച്ചറിവ് സഹസ്ര കോടികൾ കിലുങ്ങുന്ന ബിസിനസ്സായി ഐ പി എല്ലിനെ മാറ്റിയിരിക്കുന്നു.
അതോടെ BCCI കോടികൾ വരുമാനമുള്ള, ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് ബോർഡ് ആയി തുടരുന്നു.
റിപ്പോർട്ടനുസരിച്ച് ഒഫീഷ്യൽ സ്ട്രീമിംഗ് പാർട്ണറായ ജിയോ സിനിമ 2.5 കോടിയിലേറെ പുതിയ ഡൗൺലോഡാണ് IPL കൊണ്ട് നേടിയത്. ഫൈനൽ ഓൺലൈൻ ആയി കണ്ടത് 12 കോടിയിലധികം ആളുകൾ. ഒരേ സമയത്തുള്ള ഏറ്റവും ഉയർന്ന വ്യൂവർഷിപ്പ് 3.21 കോടിയിലെത്തി. 1700 കോടി വീഡിയോ വ്യൂവർഷിപ്പാണ് ഐപിഎൽ പതിനാറാം സീസണിൽ ജിയോസിനിമ നേടിയത്. ലഭ്യമായ വിവരങ്ങൾ അനുസരിച്ച് 2,300 മുതൽ 2,500 കോടിയുടെ പരസ്യ വരുമാനവും അവർ നേടി. ടെലിവിഷൻ അഡ്വർട്ടൈസ്മെന്റ് നേടിയാതാകട്ടെ 2000 കോടിക്കടുത്തും.
ടൈഗർ ഗ്ലോബൽ എന്ന യുഎസ് വെഞ്ചർ കാപിറ്റൽ കമ്പനി ഫ്ലിപ്കാർട്, ഓല , സൊമാറ്റോ തുടങ്ങിയ ആഗോള ബ്രാന്ഡുകളിലെ നിക്ഷേപകരാണ്. അവർ ഐ പി എല്ലിൽ രാജസ്ഥാൻ റോയൽസ് ടീമിൽ നടത്തിയ നിക്ഷേപം 330 കോടിയുടേതാണ്. ആ ടീമിന് അവർ നൽകിയ മൊത്തം മൂല്യം 5400 കോടി രൂപയുടേതായിരുന്നു. സ്റ്റാർട്ടപ്പുകൾ നൽകുന്നതിനേക്കാൾ ലാഭം ഇന്ത്യയിൽ നിന്നും ഐ പി എൽ നേടി നൽകും എന്നവർക്ക് നിശ്ചയമായിരുന്നു. ഇത് തന്നെയാണ് പ്രമുഖ ഇന്ത്യൻ ബ്രാൻഡുകളും, അന്താരാഷ്ട്ര കമ്പനികളും ഇക്കുറിയും തുടർന്നത്.
2022 ൽ ടാറ്റ ഐപിഎല്ലിന്റെ ഔദ്യോഗിക ടൈറ്റിൽ സ്പോൺസറായി. ടാറ്റയും ബോർഡ് ഓഫ് കൺട്രോൾ ഫോർ ക്രിക്കറ്റ് ഇൻ ഇന്ത്യയും തമ്മിലുള്ള ഐപിഎൽ ടൈറ്റിൽ സ്പോൺസർഷിപ്പ് കരാർ രണ്ട് വർഷത്തേക്കാണ്.മ40.5 മില്യൺ ഡോളർ അഥവാ 670 കോടി രൂപയുടേതാണ് ഇടപാടെന്നാണ് റിപ്പോർട്ട്.
1.15 ബില്യൺ ഡോളർ മൂല്യം കണക്കാക്കിയ ചെന്നൈ സൂപ്പർ കിങ്സിന്റെ മെയിൻ സ്പോൺസർ TVS Eurogrip ആണ്. India Cements, Gulf Oil, Nippon Paint, Jio, എന്നിവരും സ്പോണ്സര്മാരായി
ഒരു ബില്യൺ ഡോളർ അഥവാ 8200 കോടിയിലധികം മൂല്യം കണക്കാക്കിയ ഡൽഹി കാപിറ്റലിന്റെ പ്രധാന സ്പോൺസർ JSW പെയ്ൻറ്സ് ആണ്. ജി പി വേൾഡ്, റോയൽ സ്റ്റാഗ്, ജിയോ തുടങ്ങിയവും സ്പോണ്സർമാരായുണ്ട്
ഒരു ബില്യണിലധികം മൂല്യമുള്ള കൊൽക്കൊത്ത നൈറ്റ് റൈഡേഴ്സിന്റെ സ്പോൺസർമാർ മൈ ഫാബ് 11 , BKT എന്നിവരാണ്.
1.3 ബില്യൺ മൂല്യമുള്ള മുംബൈ ഇന്ത്യൻസിന്റെ ഉടമസ്ഥർ റിലയൻസ് ആണ്. സ്ലൈസ്, DHL എന്നിവർ പ്രധാന പാർട്ണർമാരും.
ഒരു ബില്യൺ മൂല്യമുള്ള രാജസ്ഥാൻ റോയൽസിന്റെ പാർട്ണർമാർ BKT, മാക് ഡൊണാൾഡ്സ്, ജിയോ തുടങ്ങിയവരും
ഇന്ത്യയിലെ പ്രമുഖ ഓൺലൈൻ ഫാന്റസി ഗെയിമിംഗ് പ്ലാറ്റ്ഫോമായ Dream11, 2019 മാർച്ചിൽ IPL-ന്റെ ഔദ്യോഗിക സ്പോൺസർമാരിൽ ഒരാളായി പ്രവർത്തിക്കാൻ ഒരു കരാറിൽ ഏർപ്പെട്ടു. നാല് വർഷത്തേക്ക് ഇരു പാർട്ടികളും ഒരു കരാറിൽ ഏർപ്പെട്ടു.
സൗദി ടൂറിസം അതോറിറ്റി
ഐപിഎല്ലും സൗദി ടൂറിസം അതോറിറ്റിയും (എസ്ടിഎ) 2023 ഫെബ്രുവരിയിൽ ഒരു പങ്കാളിത്തം അംഗീകരിച്ചു, അതിന്റെ ഫലമായി ഒരു വിദേശരാജ്യത്തെ സർക്കാരുമായി ആദ്യ സ്പോൺസർഷിപ്പ് കരാർ ഉറപ്പിച്ചു.
മുൻകാലങ്ങളിൽ എഡ്ടെക് സ്ഥാപനം ബൈജൂസ് നൽകിയതിന് സമാനമായ തുക നൽകി അൺകാഡമിയെ ഔദ്യോഗിക പങ്കാളിയായി മാറ്റിസ്ഥാപിക്കാൻ സൗദി ടൂറിസം അതോറിറ്റി തയ്യാറെടുക്കുന്നു. അക്കാഡമി ഓരോ സീസണിലും ശരാശരി ₹60 കോടി (7.24 ദശലക്ഷം യുഎസ് ഡോളർ) നൽകുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
CRED
ബാംഗ്ലൂർ ആസ്ഥാനമായുള്ള ക്രെഡിറ്റ് കാർഡ് പേയ്മെന്റ് കമ്പനി 2020 സെപ്റ്റംബറിൽ മൂന്ന് വർഷത്തെ കരാറിൽ ഐപിഎല്ലിന്റെ ഔദ്യോഗിക പങ്കാളികളിൽ ഒരാളായി ഒപ്പുവച്ചു. കരാർ പ്രകാരം, CRED ഐപിഎൽ കാഴ്ചക്കാർക്ക് എക്സ്ക്ലൂസീവ് ഓഫറുകൾ നൽകുകയും അവരുടെ കടങ്ങൾ തീർക്കാൻ പ്രോത്സാഹിപ്പിക്കുകയും അവരുടെ ക്രെഡിറ്റ് സ്കോറുകൾ മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ മുൻനിര ഉൽപ്പന്നമായ റുപേയെ 2022 മാർച്ചിൽ ഐപിഎല്ലിന്റെ ഔദ്യോഗിക പങ്കാളിയായി പ്രഖ്യാപിച്ചു. 2023 ഐപിഎൽ സീസണോടെ റുപേ രണ്ട് വർഷത്തിനുള്ളിൽ ഏകദേശം 9 മില്യൺ ഡോളർ നൽകുന്നുണ്ട്.
JioCinema:
ഔദ്യോഗിക ഡിജിറ്റൽ സ്ട്രീമിംഗ് പങ്കാളി. 2.7 ബില്യൺ യുഎസ് ഡോളർ നൽകി 2023–27 സൈക്കിളിലേക്കുള്ള ഐപിഎല്ലിനായുള്ള എക്സ്ക്ലൂസീവ് ഡിജിറ്റൽ അവകാശം Viacom18 നേടിയ ശേഷം, IPL 2023 മത്സരങ്ങൾ കമ്പനിയുടെ JioCinema പ്ലാറ്റ്ഫോമിൽ സൗജന്യമായി സ്ട്രീം ചെയ്തു. സ്റ്റാറിന്റെ OTT പ്ലാറ്റ്ഫോമായ Disney+ Hotstar നെ പിന്തള്ളി ഐപിഎൽ ഫൈനൽ ആഗോളതലത്തിൽ ഏറ്റവുമധികം ആളുകൾ കണ്ട ഡിജിറ്റൽ ഇവന്റ് എന്ന പുതിയ റെക്കോഡുമായി ജിയോസിനിമ മുന്നിലെത്തി.
നോയിഡ ആസ്ഥാനമായുള്ള ഇന്ത്യൻ ഫിൻടെക് കമ്പനി PayTM 2018 മാർച്ച് മുതൽ ഐപിഎല്ലിന്റെ ഔദ്യോഗിക അമ്പയർ പാർട്ണറാണ്. ഇത്തവണ ഐ പി എല്ലിന് മുടക്കിയിരിക്കുന്നത് 3.4 മില്യൺ ഡോളർ.
സിയറ്റ്:
സ്ട്രാറ്റജിക് ടൈംഔട്ട് പാർട്ണർ. 2018 മാർച്ചിൽ ഇന്ത്യൻ ടയർ നിർമ്മാതാക്കളായ സിയറ്റുമായുള്ള ബന്ധം ബിസിസിഐ അവസാനമായി പുതുക്കി, അത് ഐപിഎല്ലിന്റെ ഔദ്യോഗിക സ്ട്രാറ്റജിക് ടൈംഔട്ട് പാർട്ണറായി. ഇക്കൊല്ലം സിയറ്റ് ചെലവാക്കിയത് 3.4 മില്യൺ ഡോളർ.
അരാംകോ:
ഐപിഎൽ 2023 ലെ ഒഫീഷ്യൽ ഓറഞ്ച് ആൻഡ് പർപ്പിൾ ക്യാപ്സ് പാർട്ണറായി സൗദി അറേബ്യൻ ഓയിൽ കമ്പനി തിരിച്ചെത്തുന്നതായി പ്രഖ്യാപിച്ചു. 7.8 മില്യൺ ഇടപാടാണ് 2023ലെ ഐപിഎൽ സീസണിൽ അവർ നടത്തിയിരിക്കുന്നത്.
ഇങ്ങനെ ക്രിക്കറ്റ് ബിസിനസ്സിലെ സകല റെക്കോർഡുകളും തിരുത്തിക്കൊണ്ട്, കോടികൾ കൊണ്ടുള്ള കളിയായി IPL മാറുന്നു.