ടാറ്റ ഗ്രൂപ്പ് ഗുജറാത്തിൽ EV ബാറ്ററി പ്ലാന്റ് സ്ഥാപിക്കും. ടാറ്റ ഗ്രൂപ്പ് ഗുജറാത്ത് സർക്കാരുമായി ഏകദേശം 13,000 കോടി രൂപയുടെ EV ബാറ്ററി പ്ലാന്റ് കരാർ ഒപ്പിട്ടു.  സാനന്ദിൽ ലിഥിയം-അയൺ സെൽ ഫാക്ടറി സ്ഥാപിക്കാനുള്ള തീരുമാനം ഈ ആഴ്ച ആദ്യം നടന്ന ടാറ്റ സൺസ് ബോർഡ് യോഗത്തിലാണ് എടുത്തത്.

ഇന്ത്യ സ്വന്തമായി ഇലക്ട്രിക് വാഹന വിതരണ ശൃംഖല സൃഷ്ടിക്കാൻ ശ്രമിക്കുന്ന സാഹചര്യത്തിലാണ് ഈ നീക്കം.

ടാറ്റ മോട്ടോഴ്‌സിന് ഇതിനകം സാനന്ദിൽ ഒരു പ്ലാന്റ് പ്രവർത്തിക്കുന്നുണ്ട്, ഇതിന് പുറമേ ഫോർഡിന്റെ പ്ലാന്റും ഏറ്റെടുത്തിരുന്നു. രണ്ട് പ്ലാന്റുകളുടെയും സംയോജന പ്രക്രിയ ആരംഭിച്ചിട്ടുണ്ട്, പൂർത്തിയാകാൻ ഒരു വർഷം വരെ എടുത്തേക്കാം. പുതിയ പ്ലാന്റിന് 20 ഗിഗാവാട്ട് മണിക്കൂർ പ്രാരംഭ നിർമാണ ശേഷി ഉണ്ടായിരിക്കും, രണ്ടാം ഘട്ട വിപുലീകരണത്തിൽ നിർമാണ ശേഷി ഇരട്ടിയാക്കും.

ടാറ്റയുടെ യൂണിറ്റായ Agratas Energy Storage സൊല്യൂഷൻസും ഗുജറാത്ത് സർക്കാരും തമ്മിലുള്ള ധാരണാപത്രം സംബന്ധിച്ച സംയുക്ത പ്രസ്താവനയിൽ പറയുന്നതനുസരിച്ച് പ്ലാന്റിന്റെ പ്രവൃത്തി മൂന്ന് വർഷത്തിനുള്ളിൽ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഏപ്രിലിൽ, ടാറ്റ മോട്ടോഴ്‌സിന്റെ ഉപകമ്പനിയായ ജാഗ്വാർ ലാൻഡ് റോവർ (ജെഎൽആർ) അതിന്റെ വൈദ്യുതീകരണ പദ്ധതി പ്രഖ്യാപിച്ചിരുന്നു. വൈദ്യുതകാറുകളിൽ മുന്നിലെത്താൻ അഞ്ച് വർഷത്തിനുള്ളിൽ ഏകദേശം 19 ബില്യൺ ഡോളർ നിക്ഷേപിക്കുമെന്ന് ഏപ്രിലിൽ JLR പറഞ്ഞിരുന്നു.

ഈ തന്ത്രത്തിന്റെ ഭാഗമായി, നിലവിൽ വാഹനങ്ങൾക്കായി  ആന്തരിക ജ്വലന എഞ്ചിനുകൾ നിർമ്മിക്കുന്ന യുകെയിലെ വോൾവർഹാംപ്ടണിലുള്ള JLR പ്ലാന്റ്, അതിന്റെ നെക്സ്റ്റ് ജനറേഷൻ വാഹനങ്ങൾക്കായി ഇലക്ട്രിക് ഡ്രൈവ് യൂണിറ്റുകളും ബാറ്ററി പാക്കുകളും നിർമ്മിക്കും. ടാറ്റയുടെ മറ്റൊരു ബാറ്ററി പ്ലാന്റ് ഒന്നുകിൽ യുകെയിലോ മറ്റ് യൂറോപ്യൻ നഗരങ്ങളിലോ വരാൻ സാധ്യതയുണ്ടെന്ന് ടാറ്റ ഗ്രൂപ്പ് വൃത്തങ്ങൾ അറിയിച്ചു. കൃത്യമായ സ്ഥലം ഇതുവരെ തീരുമാനിച്ചിട്ടില്ല. അടുത്തിടെയുള്ള റിപ്പോർട്ടുകൾ പ്രകാരം ടാറ്റ ഗ്രൂപ്പ് ചെയർമാൻ എൻ ചന്ദ്രശേഖരൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്കുമായി ഉടൻ കൂടിക്കാഴ്ച നടത്തിയേക്കും.

ജനസംഖ്യയുടെ വലിപ്പവുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യൻ കാർ വിപണി വളരെ ചെറുതാണെങ്കിലും ടാറ്റ മോട്ടോഴ്‌സ് ആണ് ഇവി വിൽപ്പനയിൽ ആധിപത്യം പുലർത്തുന്നത്. ഇത് കഴിഞ്ഞ വർഷം ഇന്ത്യയുടെ മൊത്തം കാർ വിൽപ്പനയായ 3.8 ദശലക്ഷത്തിന്റെ 1 ശതമാനം മാത്രമാണ്.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version