ഷെയർ മാർക്കറ്റ് സാമ്പത്തിക ബുദ്ധിജീവികൾക്കും മാത്രം ഉപയോഗിക്കാൻ കഴിയുന്ന ഒരു വരുമാന സ്രോതസ്സായിരുന്നുവെങ്കിൽ ഏത് സാധാരണക്കാരനും വലിയ മാർക്കറ്റ് ഇന്റലിജൻസ് ഇല്ലാതെ തന്നെ ഓഹരി നിക്ഷേപം സാധ്യമാക്കുകയാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്.
ഷെയർ മാർക്കറ്റിൽ നിലവിൽ നിക്ഷേപം നടത്തുന്നവർക്കും ഓഹരിവിപണിയിൽ നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നവ തുടക്കക്കാർക്കും വൻ അവസരം നൽകുകയാണ്, smartbasket.ai. ഇത് നിർമ്മിതബുദ്ധി അധിഷ്ഠിതമായ നിയോ-ബ്രോക്കിംഗ് പ്ലാറ്റ്ഫോമാണ്. കേരള സ്റ്റാർട്ടപ്പ് മിഷനിൽ നടന്ന ചടങ്ങിൽ ഗൂഗിൾ പ്ലേ മുൻ ബിസിനസ് ഡവലപ്മെന്റ് ഹെഡും, Razorpay ഇന്ത്യ പാർട്ണർഷിപ്പ് ഹെഡുമായ Kanan Rai, smartbasket.ai ആപ്പ് ലോഞ്ച് ചെയ്തു.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് തങ്ങളുടെ നിക്ഷേപം ഓട്ടോമേറ്റ് ചെയ്യാനും ഒപ്റ്റിമൈസ് ചെയ്യാനും സഹായിക്കുകയാണ് സ്മാർട്ട്ബാസ്കറ്റിന്റെ ഈ ഷെയർ ഇൻവെസ്റ്റ്മെന്റ് പ്ലാറ്റ്ഫോം. ഇപ്പോൾ മനുഷ്യബുദ്ധിയിൽ നടത്തുന്ന നിക്ഷേപ ശുപാർശകൾ, മാർക്കറ്റിലെ ഊഹാപോഹങ്ങൾ, സാധ്യതാ വിശകലനങ്ങൾ എന്നിവയ്ക്ക് പകരം www.smartbasket.ai അൽഗോരിതങ്ങളും ആർട്ടിഫിഷ്യൽ ഇന്റലിജൻസും ഉപയോഗിച്ച് കൂടുതൽ ആക്യുറേറ്റായ നിക്ഷേപ മേഖല കണ്ടെത്തിത്തരുന്നു. ഇത് നിങ്ങളോട് അവതരിപ്പിക്കുന്ന ഞാൻ ആരെന്ന് അറിയുമോ?
കൂടാതെ, വെൽത്ത് മാനേജ്മെന്റ് അനലിസ്റ്റുകളുടെയും സ്റ്റോക്ക് ബ്രോക്കർമാരുടെയും അഗ്രഗേറ്ററായും സ്മാർട്ട്ബാസ്കറ്റ് പ്രവർത്തിക്കുന്നു. റീട്ടെയിൽ നിക്ഷേപകർക്ക് നിക്ഷേപം കൂടുതൽ ആക്സസ് ചെയ്യുന്നതിനും ലളിതവുമാക്കുന്നതിനും smartbasket സഹായിക്കും
ഊഹാപോഹങ്ങൾ, മാർക്കറ്റിലെ കേട്ടു കേൾവികൾ, മാനുഷിക പരിമിതികളുടെ ഫലമായുണ്ടാകുന്ന വൈകാരിക നിക്ഷേപ തീരുമാനങ്ങൾ തുടങ്ങിയവ ഒഴിവാക്കി അവിടെ ആർട്ടിഫിഷ്യൽ ഇന്റലിൻജൻസിന്റെ സഹായത്തോടെയുള്ള തീരുമാനങ്ങൾ കൈക്കൊള്ളാൻ ഈ നിയോ-ബ്രോക്കിംഗ് ആപ്ലിക്കേഷൻ നിക്ഷേപകരെ സഹായിക്കും. ഇത് ഓഹരി വിപണയിൽ നിന്ന് എക്സ്പോണൻഷ്യൽ ആയ ആദായം സൃഷ്ടിക്കാൻ
നിക്ഷേപകരെ സഹായിക്കും
നിയോബ്രോക്കിംഗ് എന്നത് ഡിജിറ്റലായി കൂടുതൽ ഓട്ടോമേറ്റഡായി ചെലവ് കുറഞ്ഞ രീതിയിൽ ബ്രോക്കറേജ് സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന സാങ്കേതികവിദ്യയാണ്. പരമ്പരാഗത ബ്രോക്കറേജ് സ്ഥാപനങ്ങൾക്ക് ക്ലയന്റുകളുടെ നിക്ഷേപങ്ങൾ കൈകാര്യം ചെയ്യുന്നതിനും ട്രേഡുകൾ നടപ്പിലാക്കുന്നതിനും സാമ്പത്തിക ഉപദേഷ്ടാക്കൾ, വിശകലന വിദഗ്ധർ, സപ്പോർട്ട് സ്റ്റാഫ് എന്നിവരടങ്ങിയ ഒരു വലിയ ടീം ആവശ്യമാണ്. ഇതിനു വിപരീതമായി, നിയോബ്രോക്കർമാർ വ്യക്തിഗത നിക്ഷേപ ശുപാർശകൾ നൽകുന്നതിനും ക്ലയന്റുകൾക്ക് വേണ്ടി ട്രേഡുകൾ നടപ്പിലാക്കുന്നതിനും അൽഗോരിതങ്ങളും ആർട്ടിഫിഷ്യൽ ഇന്റലിജൻസും (AI) ഉപയോഗിക്കുന്നു. നിയോബ്രോക്കിംഗിന്റെ പ്രധാന നേട്ടങ്ങളിലൊന്ന് നിക്ഷേപ മാനേജ്മെന്റിലെ കുറഞ്ഞ ചിലവാണ്.
നിഖിൽ ധർമ്മനും ടിആർ ഷംസുദ്ദീനുമാണ് smartbasket.ai എന്ന സംരംഭത്തിന് പിന്നിൽ. കേരള സ്റ്റാർട്ടപ്പ് മിഷനിൽ ഇൻകുബേറ്റ് ചെയ്ത സ്റ്റാർട്ടപ്പ് 2021ലാണ് തുടങ്ങിയത്. ഹെഡ്ജ് ഇക്വിറ്റീസ് സിഇഒ അലക്സ് കെ ബാബു, എയ്ഞ്ചൽ ഇൻവെസ്റ്റർ ജോസ് പട്ടാര തുടങ്ങിയവരും സ്മാർട്ട് ബാസ്ക്കറ്റിനെ പിന്തുണയ്ക്കുന്നുണ്ട്.