കെ ഫോൺ വഴി അതിവേഗ ഇൻറർനെറ്റ്:

പ്രതിമാസ നിരക്കുകൾ 299 മുതൽ 1249 വരെ:

കേരള സര്‍ക്കാര്‍ നടപ്പിലാക്കിയ കെ ഫോണ്‍ ഇന്റര്‍നെറ്റ് കണക്ഷന്റെ താരിഫ് റേറ്റുകള്‍  ജനകീയം.

ആദ്യ ഘട്ടത്തിൽ സൗജന്യ വരിക്കാർക്കൊഴികെ ഗാർഹിക വാണിജ്യ കണക്‌ഷനുകൾക്കുള്ള താരിഫാണ് പ്രാബല്യത്തിൽ വന്നത്. തുടക്കത്തിൽ  ആറ് മാസത്തേക്കുള്ള അഡ്വാൻസ് റെൻറ്റൽ പ്ലാനുകളാണ് അവതരിപ്പിച്ചിരിക്കുന്നത്. 

1794 രൂപക്ക് ആറ് മാസം 20 എംബിബിഎസ് സപീഡില്‍ കണക്ഷൻ ലഭ്യമാക്കുന്നതാണ് ചുരുങ്ങിയ നിരക്ക്. ഈ പ്ലാനില്‍ പ്രതിമാസം കെ ഫോൺ ഇന്റർനെറ്റ് നിരക്ക് ജി എസ് ടി ക്കു പുറമെ  299 രൂപയാണ്.

7494 രൂപയുടെ പ്ലാൻ ആണ് ഏറ്റവും ഉയർന്നത്. 5000 ജിബി ലിമിറ്റിൽ  250 സ്പീഡ് വേഗതയുള്ള ഇന്റര്‍നെറ്റ് ആറ് മാസത്തേക്ക് ലഭിക്കും.  പ്രതിമാസം 1249 രൂപയാണ് ഈ പ്ലാനില്‍ ഉപഭോക്താവിന് ചെലവാകുക.

എല്ലാ പ്ലാനുകളിലും അണ്‍ലിമിറ്റഡ് പരിധി കഴിഞ്ഞാല്‍ രണ്ട് എംബിബിഎസ് വേഗത്തില്‍ കണക്ഷൻ തുടരും, ഇന്റർനെറ്റ് കട്ടാക്കില്ല.

മറ്റു 6 മാസ പ്ലാനുകൾ

  • 2094 രൂപക്ക് 30 Mbps വേഗത്തില്‍ 3000 GB
  • 2394 രൂപക്ക് 40 Mbps   വേഗത്തില്‍ 4000  GB
  • 2694 രൂപക്ക് 50 Mbps   വേഗത്തില്‍ 5000  GB
  • 2994 രൂപക്ക് 75 Mbps   വേഗത്തില്‍ 4000  GB
  • 3594 രൂപക്ക് 100  Mbps   വേഗത്തില്‍ 5000  GB
  • 4794 രൂപക്ക് 150  Mbps   വേഗത്തില്‍ 4000  GB
  • 5994 രൂപക്ക് 200  Mbps   വേഗത്തില്‍ 5000  GB

എന്നിങ്ങനെയാണ് കെ ഫോണിന്റെ ഉയർന്ന പ്ലാനുകൾ.

വിപുലമായ അടിസ്ഥാന സംവിധാനങ്ങൾ

കേരളത്തിലുടനീളം 40 ലക്ഷത്തോളം ഇന്റർനെറ്റ് കണക്ഷനുകൾ നൽകാൻ പര്യാപ്തമായ ഐടി ഇൻഫ്രസ്ട്രക്ചർ ഇതിനോടകം കെഫോൺ സജ്ജീകരിച്ചിട്ടുണ്ട്. 20 എംബിപിഎസ് വേഗതയിൽ മുതൽ ഉപഭോക്താക്കൾക്ക് ഇന്റർനെറ്റ് സേവനങ്ങൾ ഉപയോഗിക്കാം. ആവശ്യാനുസരണം വേഗത വർധിപ്പിക്കാനും സാധിക്കും.

 ഈ ബൃഹദ് പദ്ധതി വഴി സംസ്ഥാനത്തു  ഒരുക്കിയിരിക്കുന്നത് 30,000 കിലോമീറ്റർ നീളമുള്ള വലിയ ഒപ്റ്റിക്കൽ ഫൈബർ ശൃംഖലയാണ്. സുശക്തമായ ഫൈബർ ശൃംഖല സംസ്ഥാനത്തുടനീളം സ്ഥാപിക്കുന്നതിലൂടെ അതിവേഗ ഇന്റർനെറ്റ് കണക്ഷൻ വീടുകളിലും സർക്കാർ സ്ഥാപനങ്ങളിലും വാണിജ്യ അടിസ്ഥാനത്തിലും കേരളത്തിലെങ്ങും ലഭ്യമാകും.

ജൂണ്‍ അവസാനത്തോടെ നിലവില്‍ ലഭിച്ചിരിക്കുന്ന പട്ടികയനുസരിച്ച് എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും കണക്ഷന്‍ എത്തിക്കുമെന്നും കെ ഫോണ്‍ അധികൃതര്‍ വ്യക്തമാക്കുന്നു.
ഏഴായിരത്തിലധികം വീടുകളിലേക്ക് കണക്ഷൻ നൽകാനാവശ്യമായ കേബിൾ വലിക്കുന്ന ജോലികൾ പൂർത്തിയാക്കിയപ്പോൾ ആയിരത്തിലധികം ഉപഭോക്താക്കൾ നിലവിൽ കെഫോണിനുണ്ട്.

 2023 ഓഗസ്റ്റോടുകൂടി ആദ്യഘട്ടം പൂർത്തീകരിച്ച് വാണിജ്യ കണക്ഷൻ നൽകുന്നതിനുള്ള നടപടികളിലേക്ക് കടക്കും.

 ആദ്യ വർഷം രണ്ടരലക്ഷം വാണിജ്യ കണക്ഷനുകൾ നൽകാമെന്നാണ് കണക്കുകൂട്ടൽ. ഇതുവഴി പദ്ധതി ലാഭത്തിലാക്കാൻ സാധിക്കുമെന്ന് കെഫോൺ അധികൃതർ വ്യക്തമാക്കുന്നു.

ബിഎസ്‌എൻഎൽ സ്‌പ്രെക്ടവും ടവറുകളും കെ ഫോണിന്റെ 5ജി സേവനത്തിന്‌ ഉപയോഗിക്കുന്ന പദ്ധതിക്കായുള്ള വിശദശാംശങ്ങൾ  ബിഎസ്‌എൻഎൽ  കെ ഫോണിന്‌ കൈമാറി. സർക്കാർതലത്തിൽ തീരുമാനമായശേഷം തുടർനടപടികളിലേക്ക് കടക്കും.

5ജി അതിവേഗ ഇന്റർനെറ്റ്‌ ഏറ്റവും അനിവാര്യമായ ടെക്‌നോപാർക്ക്‌, കേരള സ്‌റ്റാട്ടപ് മിഷൻ, ഇൻഫോപാർക്ക്‌ തുടങ്ങിയ മേഖലയ്‌ക്ക്‌ മുൻഗണന നൽകുന്ന പദ്ധതിയാണ്‌ പരിഗണിക്കുന്നത്‌. ബിഎസ്‌എൻഎല്ലിന്റെ നിലവിലെ ടവറുകൾ നവീകരിച്ചാൽ 5ജി സേവന സൗകര്യമൊരുക്കാനാകും.

ട്രായ്‌ നിർദേശിച്ചിട്ടുള്ള ഉയർന്ന തരംഗദൈർഘ്യത്തിലുള്ള 5ജി ഇന്റർനെറ്റ്‌ സേവനം ഉറപ്പാക്കാൻ ഒരോ നൂറുമീറ്ററിലും തൂണുകളിലും മറ്റും (സ്‌ട്രീറ്റ്‌ ഫർണിച്ചറുകൾ) 5ജി സെല്ലുകൾ സ്ഥാപിക്കാൻ ഒപ്‌റ്റിക്‌ ഫൈബർ ആവശ്യമാണ്‌. ഇതിന്റെ വലിയ ശേഖരമാണ്‌ സംസ്ഥാനത്താകെ കെ ഫോൺ ഒരുക്കിയിട്ടുള്ളത്‌.  വിദൂര മേഖലയിൽ ആദിവാസി ഊരുകളിൽവരെ 5ജി സേവനം ഉറപ്പാക്കാൻ കഴിയുന്ന ശൃംഖലയാണിത്‌. 48 ഒപ്‌റ്റിക്‌ ഫൈബറാണ്‌ കെ ഫോൺ ഇട്ടിട്ടുള്ളത്‌.

ഇതിൽ 20 എണ്ണം കമ്പനി ഉപയോഗിക്കും. ബാക്കി 28 ഡാർക്ക്‌ ഫൈബറുകൾ ഇന്റർനെറ്റ്‌ സേവനദാതാക്കളായ മറ്റു കമ്പനികൾക്ക്‌ വാടകയ്‌ക്ക്‌ നൽകാൻ കെ ഫോൺ തയ്യാറാണ്‌. ഈ അവസരമാണ്‌ ബിഎസ്‌എൻഎല്ലും പ്രയോജനപ്പെടുത്തുന്നത്‌.

Introducing High-Speed Internet through K Phone: Monthly rates range from 299 to 1249. Kerala Government’s Popular Tariff Rates for K Phone Internet Connection have been implemented, offering plans for domestic and commercial connections. Six-month advance rental plans are now available.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version