റീട്ടെയിൽ വ്യാപാരരംഗത്ത് ലോകമെമ്പാടുമുള്ള വൻകിട രാജ്യങ്ങളിൽ അഞ്ചാം സ്ഥാനമാണ് ഇന്ത്യയ്ക്കുള്ളത്.
അതുകൊണ്ടുതന്നെ ആഗോള ബ്രാൻഡുകളുടെ ഇഷ്ട ഡെസ്റ്റിനേഷനായി ഇന്ത്യ മാറുകയാണ്.
രാജ്യത്തെ നഗരങ്ങളിലെ ജനങ്ങളുടെ ചെലവഴിക്കൽ ശേഷി വൻ തോതിൽ വർധിക്കുന്നതാണ് ഇവർ മൊത്തത്തിൽ ഇന്ത്യയിലേക്ക് സ്ഥാനമുറപ്പാക്കാൻ എത്തുന്നതിനു പിന്നിലെ കാരണം.
വസ്ത്രം, സൗന്ദര്യവർധക ഇനങ്ങൾ, പാദരക്ഷ, വാച്ച്, ആഭരണം തുടങ്ങിയ മേഖലകളിൽ സമാനതകളില്ലാത്ത സാഹചര്യമാണ് ഇന്ത്യയിൽ ഒരുങ്ങുന്നത്. ഇതോടെ ഇന്ത്യയിൽ രണ്ട് ഡസനിലധികം അന്താരാഷ്ട്ര ബ്രാന്‍ഡുകൾ ആഗോള വിപണി മൂല്യം തേടി എത്തുമെന്നാണ് റിപോർട്ടുകൾ.
ഇറ്റാലിയൻ ആഡംബര ഫാഷൻ ബ്രാന്‍ഡായ റോബർട്ടോ കവല്ലി, ബ്രിട്ടീഷ് ആഡംബര ഉത്പന്ന ബ്രാൻഡായ ഡൺ ഹിൽ, അമേരിക്കൻ ഫുട് വെയർ ഭീമനായ ഫുട്ട് ലോക്കർ, എന്നിവർ ഇന്ത്യയിൽ വൈകാതെയെത്തും.
ഇറ്റലിയിലെ ലാവാസ, അർമാനി കഫേ, യുഎസിലെ ജാംബ, ഓസ്ട്രേലിയയിലെ കോഫി ക്ലബ് തുടങ്ങിയ ശൃംഖലകളും ഈ വർഷം തന്നെ ഇന്ത്യയിലേയ്ക്ക് എത്തിയേക്കുമെന്നാണ് റിപ്പോർട്ട്. .
വാലന്റീനോ, മക്ലാരൻ, ബലെന്സിയാഗ എന്നിവ അടക്കം നിരവധി ആഗോള ബ്രാൻഡുകൾ ഇതിനകം രാജ്യത്ത് സാന്നിധ്യമുറപ്പിച്ചു കഴിഞ്ഞു.
ആദിത്യ ബിർള, റിലയൻസ് എന്നീ ഇന്ത്യയിലെ വൻകിട കമ്പനികളാണ് ഈ ആഗോള ഫാഷിയോ ബ്രാൻഡുകളെ ഇന്ത്യയിലേക്ക് ആനയിക്കുക. ഇവരുടെ റീറ്റെയ്ൽ കുടകീഴിൽ തങ്ങളുടെ ഫാഷൻ ബ്രാൻഡുകൾ എത്തിക്കുകയോ, ഇവരുടെ സഹായത്തോടെ ഷോറൂം തുറക്കുകയോ ആകും ചെയ്യുക. ഇ കോമേഴ്സ്, ഓഫ് ലൈൻ വിപണിയും ഇവർ ശ്രമിക്കുന്നുണ്ട്.
ചൈനീസ് ഫാഷൻ ഭീമനായ ഷെയ്നെ ഇന്ത്യയിലേയ്ക്ക് തിരികെ കൊണ്ടുവരാനുള്ള ശ്രമത്തിലാണ് റിലയൻസ് റീറ്റെയ്ൽ. ഇന്ത്യയിലുടനീളമുള്ള വൻകിട മാളുകളിൽ എച്ച്ആന്ഡ്എം സാന്നിധ്യമുറപ്പിച്ചുകഴിഞ്ഞു. രാജ്യത്തെ വൻകിട കമ്പനികളുമായി സഹകരിച്ചാണ് ഇവരുടെ വരവെന്നതും ശ്രദ്ധേയമാണ്.