സാംസങ് ഇന്ത്യയുടെ ഏറ്റവും വലിയ പ്രീമിയം എക്സ്പീരിയൻസ് സ്റ്റോർ തെലങ്കാനയിൽ തുറന്നു. 3,500 ചതുരശ്ര അടിയിൽ വ്യാപിച്ചുകിടക്കുന്ന സ്റ്റോർ ഹൈദരാബാദിലെ ഇനോർബിറ്റ് മാളിലാണ് തുറന്നത്. സാംസങ്ങിന്റെ കണക്റ്റഡ് ഇക്കോസിസ്റ്റമായ SmartThings, സ്‌മാർട്ട്‌ഫോണുകൾ, ലാപ്‌ടോപ്പുകൾ, ഓഡിയോ, ഗെയിമിംഗ്, ലൈഫ്‌സ്‌റ്റൈൽ ടെലിവിഷനുകൾ എന്നിവയ്‌ക്ക് ചുറ്റുമുള്ള സോണുകളിലൂടെ പുതിയ സ്റ്റോർ സാംസങ്ങിന്റെ മുഴുവൻ ഉൽപ്പന്ന ഇക്കോസിസ്റ്റത്തെയും ഉയർത്തിക്കാട്ടുന്നു.

ഈ സ്റ്റോറിൽ ബെസ്‌പോക്ക് DIY കസ്റ്റമൈസേഷൻ സോണുമുണ്ട്.

തെലങ്കാനയിലെ സാംസങ് സ്റ്റോർ ‘ലേൺ @ Samsung’ എന്നതിന് കീഴിൽ വൈവിധ്യമാർന്ന ഗാലക്‌സി വർക്ക്‌ഷോപ്പുകൾ അവതരിപ്പിക്കും. ഡിജിറ്റൽ ആർട്ട്, ഡൂഡ്ലിംഗ്, ഫോട്ടോഗ്രാഫി, വീഡിയോഗ്രാഫി, ഫിറ്റ്‌നസ്, പാചകം, കോഡിംഗ്, സംഗീതം, നഗരത്തിന്റെ സംസ്‌കാരിക  ഇവന്റുകൾ തുടങ്ങിയ വർക്ക്‌ഷോപ്പുകൾ ഇതിൽ ഉൾപ്പെടും. പ്രാദേശിക സംസ്കാരം, സംഗീതം, കല എന്നിവയിൽ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ച് വിവിധ വിനോദ പരിപാടികളും സംഘടിപ്പിക്കും.

സ്റ്റോറിൽ വരുന്ന ഉപഭോക്താക്കൾക്ക് ഉറപ്പായ സമ്മാനങ്ങളും തിരഞ്ഞെടുത്ത സാംസങ് ഉൽപ്പന്നങ്ങൾ വാങ്ങുമ്പോൾ 2X ലോയൽറ്റി പോയിന്റുകളും തിരഞ്ഞെടുത്ത ഗാലക്‌സി ഉപകരണങ്ങൾക്കൊപ്പം ₹2,999-ന് ഗാലക്‌സി ബഡ്‌സ് 2-ഉം ലോഞ്ച് ചെയ്‌തതിന് ശേഷമുള്ള ആദ്യ ആഴ്‌ചയിൽ തന്നെ ലഭിക്കുമെന്ന് സാംസങ് പറയുന്നു. കൂടാതെ, സ്‌മാർട്ട്‌ഫോണുകൾ, ടാബുകൾ, ലാപ്‌ടോപ്പുകൾ, സ്‌മാർട്ട് വാച്ചുകൾ എന്നിവയിൽ 10% വരെ സ്റ്റുഡന്റ് ഡിസ്കൗണ്ട്, 22.5% വരെ ക്യാഷ്ബാക്ക്,  എന്നിങ്ങനെയുള്ള പ്രത്യേക ആനുകൂല്യങ്ങളും ഉപഭോക്താക്കൾക്ക് എപ്പോഴും ലഭിക്കും.

ഹൈദരാബാദിലെ ഉപഭോക്താക്കൾക്ക്  പ്രീമിയം എക്സ്പീരിയൻസ് സ്റ്റോർ നൽകുന്നതിൽ  സന്തുഷ്ടരാണെന്ന് സാംസങ് ഇന്ത്യയുടെ സീനിയർ ഡയറക്ടർ സുമിത് വാലിയ പറഞ്ഞു.  Gen Z ഉപഭോക്താക്കൾക്കായി പ്രത്യേകം രൂപകൽപ്പന ചെയ്ത Samsung SmartThings, Gaming, Bespoke DIY കസ്റ്റമൈസേഷൻ തുടങ്ങിയ സോണുകളിലൂടെ അതുല്യമായ അനുഭവങ്ങൾ ഒരുക്കിയിട്ടുണ്ട്, സുമിത് വാലിയപറഞ്ഞു. “കൂടാതെ,  യുവ ഉപഭോക്താക്കളെ അവരുടെ പാഷൻ പോയിന്റുകളിലൂടെ ഇടപഴകുന്നതിന്,  ‘Learn @ Samsung’ എന്ന പരിപാടിയും അവതരിപ്പിക്കും.

ഉപഭോക്താക്കൾക്ക് സാംസങ്ങിന്റെ ഡിജിറ്റൽ ലെൻഡിംഗ് പ്ലാറ്റ്‌ഫോമായ Samsung Finance+, ഗാലക്‌സി സ്‌മാർട്ട്‌ഫോണുകൾ, ടാബ്‌ലെറ്റുകൾ, സ്‌മാർട്ട് വാച്ചുകൾ എന്നിവയ്‌ക്കായി സാംസംഗിന്റെ ഡിവൈസ് കെയർ പ്ലാൻ Samsung Care+ എന്നിവയും സ്റ്റോറിൽ ആക്‌സസ് ചെയ്യാനാകും.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version