ലോകത്തിലെ ഏറ്റവും വില കൂടിയ മാമ്പഴം ‘മിയാസാക്കി’ ഇന്ത്യയിലും. ബംഗാളിലെ സിലിഗുരിയിൽ നടക്കുന്ന മാംഗോ ഫെസ്റ്റിവലിലാണ് മിയാസാക്കി മാമ്പഴം പ്രദർശിപ്പിച്ചത്.

ലോകമെമ്പാടുമുള്ള മാമ്പഴ പ്രേമികളുടെ ഹൃദയം കവർന്ന മിയാസാക്കി മാമ്പഴത്തിന് അന്താരാഷ്ട്ര വിപണിയിൽ കിലോഗ്രാമിന് ഏകദേശം 2.75 ലക്ഷം രൂപയാണ് വില.

1940 കളിൽ കാലിഫോർണിയയിൽ പിറവിയെടുത്ത മിയാസാക്കി മാമ്പഴം പിന്നീട് ജപ്പാനിലെ മിയാസാക്കി നഗരത്തിലേക്ക് കടന്ന് ആ പേര് സ്വന്തമാക്കുകയായിരുന്നു. അടുത്തിടെ, പശ്ചിമ ബംഗാളിൽ നിന്നുള്ള  കർഷകർ, അവിടെ മിയാസാക്കി കൃഷി ചെയ്യാൻ തുടങ്ങിയിരുന്നു.
അസാധാരണമായ രുചി, ഊർജ്ജസ്വലമായ നിറം, ഉയർന്ന പഞ്ചസാരയുടെ അളവ് എന്നിവയാണ് മിയാസാക്കി മാമ്പഴത്തിന്റെ പ്രത്യേകതകൾ.
ബംഗാളിയിൽ ” “സുർജ ഡിം” അഥവ റെഡ് സൺ” എന്നും മിയാസാക്കി അറിയപ്പെടുന്നു.

അസോസിയേഷൻ ഫോർ കൺസർവേഷൻ ആൻഡ് ടൂറിസത്തിന്റെ (ACT) സഹകരണത്തോടെ മോഡെല്ല കെയർടേക്കർ സെന്റർ & സ്കൂൾ (MCCS) സംഘടിപ്പിച്ച 262 ഇനം മാമ്പഴങ്ങളടങ്ങിയ മാമ്പഴ മഹോത്സവം മികച്ചതും വൈവിധ്യമാർന്നതുമായ മാമ്പഴ ഇനങ്ങൾ കൊണ്ടു ശ്രദ്ധേയമായി മാറി. പശ്ചിമ ബംഗാളിലെ ഒമ്പത് ജില്ലകളിൽ നിന്നുള്ള 55 കർഷകർ മാമ്പഴ ഉത്സവത്തിൽ പങ്കെടുത്തു. അൽഫോൻസോ, ലംഗ്ര, അമ്രപാലി, സൂര്യപുരി, റാണിപസന്ദ്, ലക്ഷ്മൺഭോഗ്, ഫജ്‌ലി, ബീര, സിന്ധു, ഹിംസാഗർ, കോഹിതൂർ തുടങ്ങിയവയാണ് പ്രദർശനത്തിലുള്ള ചില ഇനങ്ങൾ.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version