തുടക്കത്തിൽ 20000  തൊഴിലവസരങ്ങളെന്ന ഉറപ്പോടെ  സ്റ്റാര്‍ട്ടപ്പ്‌ ഇന്‍ഫിനിറ്റി ലോഞ്ച്പാഡ്‌ കേന്ദ്രങ്ങളില്‍ ആദ്യത്തേത്‌ ദുബായില്‍ പ്രവര്‍ത്തനമാരംഭിച്ചു.  പ്രവാസി സമൂഹത്തിന കേരള സ്റ്റാര്‍ട്ടപ്പ്‌ മിഷന്റെ കീഴില്‍ സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങാനും നിക്ഷേപം സ്വീകരിക്കാനും ഉദ്ദേശിച്ച്‌ ആരംഭിക്കുന്ന  ലോഞ്ച് പാഡ് കേന്ദ്രങ്ങൾക്കാണ് തുടക്കമായത്. ഈ വര്‍ഷം 20,000 തൊഴിലവസരം സ്റ്റാര്‍ട്ടപ്പുകളില്‍ ഉണ്ടാകുമെന്ന്‌ ഇന്‍ഫിനിറ്റി കേന്ദ്രം ഉദ്ഘാടനം ചെയ്ത്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

ആദ്യഘട്ടത്തില്‍ യുഎസ്‌എ, യുഎഇ, ആസ്‌ട്രേലിയ, യൂറോപ്പ്‌ എന്നിവിടങ്ങളിലാണ്‌ ഇന്‍ഫിനിറ്റി കേന്ദ്രങ്ങൾ തുറക്കുന്നത്‌. യുഎഇയിലെ സ്റ്റാര്‍ട്ടപ്പ്‌ ഇന്‍ഫിനിറ്റി സെന്ററിന്റെ പങ്കാളിയായി സ്റ്റാര്‍ട്ടപ്പ്  മിഡില്‍ ഈസ്റ്റിനെ തെരഞ്ഞെടുത്തു. KSUM സിഇഒ അനുപ്‌ അംബികയും സ്റ്റാര്‍ട്ടപ്പ്‌ മിഡില്‍ ഈസ്റ്റ്‌ സ്ഥാപകന്‍ സിബി സുധാകരനും ഇതു സംബന്ധിച്ച ധാരണാ പത്രം ഒപ്പിട്ടു.

സ്റ്റാര്‍ട്ടപ്പുകള്‍ വന്നതോടെ ഈ മേഖലയില്‍ മാതമല്ല, സമൂഹത്തിലെ യുവജനങ്ങളിലാകെ വലിയ മാറ്റം സൃഷ്ടിച്ചിരിക്കുകയാണെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു.

പഠിച്ചു കഴിഞ്ഞാല്‍ ഉടന്‍ തൊഴിലെന്നാണ്‌ നേരത്തെ ആലോചിക്കാറുള്ളത്‌.

തൊഴില്‍ദാതാക്കളാകുക എന്ന വിപ്ലവകരമായ മാറ്റം സ്റ്റാര്‍ട്ടപ്പ്‌ ആവാസവ്യവസ്ഥ സംസ്ഥാനത്ത്‌ ഉണ്ടാക്കി. ഈ മാറ്റം എങ്ങിനെ നമ്മുടെ നാട്ടില്‍ യുവജനങ്ങളില്‍ ഗുണകരമായ വിധത്തില്‍ നടപ്പാക്കാന്‍ കഴിയും എന്നതാണ്‌ ഐടി വകുപ്പ്‌ പരിശോധിക്കുന്നത്‌. സ്റ്റാര്‍ട്ടപ്പ്‌ ഇന്‍ഫിനിറ്റി ലോഞ്ച്പാഡ്‌ ലോകത്തെയാകെ കേരളവുമായി ബന്ധിപ്പിക്കുകയാണ്‌. ഇക്കാര്യത്തില്‍ വലിയ പിന്തുണയാണ്‌ യുഎഇയില്‍ നിന്ന്‌ ലഭിക്കുന്നത്‌. കേരളത്തിന്റെ ഐടി രംഗത്തെ ഏത്‌ ചുവടുവയ്പിനും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും പിന്തുണ ലഭിക്കുന്നുണ്ട്‌. അന്താരാഷ്ട  സ്ഥാപനങ്ങളിലെ മലയാളി മേധാവികളുമായി ബന്ധപ്പെട്ട ഈ കമ്പനികളുടെ സാന്നിദ്ധ്യം കേരള ത്തില്‍ ഉറപ്പിക്കാന്‍ ശ്രദ്ധിക്കുന്നുണ്ട്‌. ലോകത്തെ സ്റ്റാര്‍ട്ടപ്പ്‌ ആവാസവ്യവസ്ഥയില്‍ കേരളം നിരവധി അന്താരാഷ്ട്ര അംഗീകാരങ്ങള്‍ നേടിയിട്ടുണ്ട്‌. ഈ സൽപ്പേര് ഉപയോഗിച്ച്‌ വിവിധ രാജ്യങ്ങളില്‍ കഴിയുന്ന പ്രവാസികളുമായി സഹക രിച്ച്‌ സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങാനാണ്‌ പുതിയ ക്രേന്ദം ആരംഭിക്കുന്നത്‌. ഇതിലൂടെ ഇന്‍ഫിനിറ്റി ക്രേന്ദങ്ങളിലെ പ്ലഗ്‌ ആന്‍ഡ്‌ പ്ലേ സംവിധാനത്തിലൂടെ പ്രവാസികള്‍ക്കും കമ്പനി അവിടെത്തന്നെ പ്രവര്‍ത്തിക്കാനാകും. കേരളത്തില്‍ നിന്നുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്ക്‌ വിദേശത്ത്‌  നിക്ഷേപം സ്വീകരിക്കാൻ, പ്രവർത്തനം വിപുലീകരിക്കാൻ തുടങ്ങിയ കാര്യങ്ങൾക്ക് ഇൻഫിനിറ്റി കേന്ദ്രങ്ങളെ ഉപയോഗപെടുത്താ

ഐ ടി രംഗത്തെ വളർച്ചക്കായി സംസ്ഥാനത്തെ നിലവിലെ  സൗകര്യങ്ങൾ വർധിപ്പിക്കും. തിരുവനന്തപുരം – കൊല്ലം, ആലപ്പുഴ- എറണാകുളം, എറണാകുളം – കൊരട്ടി, കോഴിക്കോട്- കണ്ണൂർ എന്നിങ്ങനെ ഐ ടി ഇടനാഴികൾ സ്ഥാപിക്കും.  വലിയ കമ്പനികൾ സംസ്ഥാനത്തു പ്രവർത്തനം തുടങ്ങാൻ ക്യു നിൽക്കുന്ന അവസ്ഥയുണ്ടാകണം. ഐ ടി ക്ക് പുറമെ
കൃഷി, കല എന്നീ മേഖലകളിലും സ്റ്റാർട്ടപ്പുകളുണ്ടാകണം”

ചീഫ് സെക്രട്ടറി വി പി ജോയ്:

“UAE മലയാളിക്ക് രണ്ടാം വീട് പോലെയാണ്. കേരളത്തെ വൈജ്ഞാനിക പ്രദേശമാക്കി മറ്റും. കേരളത്തിലെ സ്റ്റാർട്ടപ്പ് ആവാസ വ്യവസ്ഥ  വളരെ മുന്നോട്ടു പോയിരിക്കുന്നു. സംസ്ഥാനത്തിന്റെ സാമ്പത്തികവ്യവസ്ഥ WAD1Oa4S} ത്തുന്നതില്‍ സ്റ്റാര്‍ട്ടപ്പുകള്‍ വലിയ പങ്ക്  വഹിക്കുന്നുണ്ട്‌.. മലയാളിയുടെ ലോകപ്രശസ്തമായ സംരംഭകത്വം പരമാവധി ഉപയോഗപ്പെടുത്തുകയെന്ന ലക്ഷ്യമാണ്‌ സ്റ്റാര്‍ട്ടപ്പ്‌ ഇന്‍ഫിനിറ്റി കേന്ദ്രങ്ങളിലൂടെയുള്ളത്”.  മുന്നു വര്‍ഷങ്ങള്‍ക്കുള്ളില്‍ 15,000 സ്റ്റാര്‍ട്ടപ്പുകളെന്നതാണ്‌ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദൂബായ്‌ താജില്‍ നടന്ന ചടങ്ങില്‍ സംസ്ഥാന ഐടി സെക്രട്ടറി രത്തന്‍ യു കേല്‍ക്കര്‍, യുഎഇ യിലെ ഇന്ത്യന്‍ അമ്പാസിഡര്‍ സുഞ്ജോയ്‌ സുധീര്‍, KSUM സിഇഒ അനൂപ്‌ അംബിക, ദു ബായ്‌ ഇന്ത്യന്‍ കോണ്‍സുലര്‍ ജനറല്‍ ഡോ. അമന്‍ പുരി, ലുലു ഗ്രുപ്പ്‌ ചെയര്‍മാന്‍ എം എ യുസഫ്‌ അലി, ആസ്റ്റര്‍ ഡിഎം എംഡി ആസാദ് മൂപ്പന്‍, ഐബിഎസ്‌ എക്സിക്യൂട്ടീവ്‌ ചെയര്‍മാന്‍ വി കെ മാത്യൂസ്,  നോര്‍ക്ക റൂട്ട്സ്‌ വൈസ്‌ ചെയര്‍മാന്‍ പി ശ്രീരാമകൃഷ്ണന്‍ തുടങ്ങിയവര്‍  
 സംസാരിച്ചു.

സ്റ്റാര്‍ട്ടപ്പ് ഇന്‍ഫിനിറ്റി

ഇന്ത്യയില്‍ നിന്ന് മാത്രം ഏകദേശം 32 ദശലക്ഷത്തിലധികം പ്രവാസികളാണ് വിവിധ വിദേശ രാജ്യങ്ങളിലായി കുടിയേറി താമസിച്ചുവരുന്നത്. പ്രതിവര്‍ഷം ഈ പ്രവാസി സമൂഹം 78 ബില്യണ്‍ ഡോളര്‍ നമ്മുടെ സമ്പത്ത് വ്യവസ്ഥയിലേക്ക് പ്രദാനം ചെയ്യുന്നു. ഇത് ഉപയോഗപ്പെടുത്തി കേരളത്തില്‍ ബിസിനസ് ആരംഭിക്കുന്നതിനും സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപിക്കുന്നതിനും പ്രവാസി സമൂഹത്തിന്‍റെ വിപുലമായ സംഭാവനകള്‍ ഉപയോഗപ്പെടുത്തുന്നതിനുമായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ ആരംഭിക്കുന്ന പുതിയ പദ്ധതിയാണ് സ്റ്റാര്‍ട്ടപ്പ് ഇന്‍ഫിനിറ്റി.

സ്റ്റാര്‍ട്ടപ്പ് ഇന്‍ഫിനിറ്റി ലോഞ്ച്പാഡ് തിരഞ്ഞെടുത്ത രാജ്യങ്ങളില്‍ ആഗോള ഡെസ്കായി പ്രവര്‍ത്തിക്കും, പ്രവാസി സമൂഹത്തിന് അവര്‍ പ്രതിനിധാനം ചെയ്യുന്ന രാജ്യത്തോ ഇന്ത്യയിലോ വിപണി വിപുലീകരിക്കാനും പുതിയ സ്റ്റാര്‍ട്ടപ്പുകള്‍ രജിസ്റ്റര്‍ ചെയ്ത് തുടങ്ങുന്നതിനും ആവശ്യമായ എല്ലാ സൗകര്യങ്ങളും ഇന്‍ഫിനിറ്റി കേന്ദ്രങ്ങളില്‍ ലഭ്യമാകും.

ആദ്യഘട്ടത്തില്‍ യുഎസ്എ, യുഎഇ, ആസ്ട്രേലിയ, യൂറോപ്പ് എന്നിവിടങ്ങളിലാണ് ഇന്‍ഫിനിറ്റി കേന്ദ്രങ്ങള്‍ തുറക്കുന്നത്

പരീക്ഷണാടിസ്ഥാനത്തില്‍ തുടങ്ങുന്ന ഇന്‍ഫിനിറ്റി കേന്ദ്രങ്ങള്‍ തുടര്‍ സാധ്യതകള്‍ മനസ്സിലാക്കി കൂടുതല്‍ രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കാനുമാണ് ഉദ്ദേശിച്ചിരിക്കുന്നത്. അതേസമയം വിദേശ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഇന്ത്യന്‍ വിപണിയെ അപഗ്രഥിക്കുന്നതിന്‍റെ കേന്ദ്രമായും  ഇന്‍ഫിനിറ്റി ലോഞ്ച് പാഡ് പ്രവര്‍ത്തിക്കും. കേരളം ആസ്ഥാനമായുള്ള സ്റ്റാര്‍ട്ടപ്പുകളുമായും സ്റ്റാര്‍ട്ടപ്പ് മിഷനുമായും സഹകരിച്ച് സംരംഭക മേഖയിലേക്ക് കടന്നുവരാന്‍ പ്രവാസി സമൂഹത്തിന്   ഇന്‍ഫിനിറ്റി കേന്ദ്രങ്ങള്‍ അവസരമൊരുക്കും.

വിദേശ രാജ്യത്ത് നിന്ന് തന്നെ കേരളത്തില്‍ കമ്പനി രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള എല്ലാ സഹായവും ഇന്‍ഫിനിറ്റി കേന്ദ്രങ്ങളിലൂടെ ലഭിക്കും. വിദേശത്തെ കേന്ദ്രങ്ങളില്‍ പ്ലഗ് ആന്‍ഡ് പ്ലേ സംവിധാനം ഏര്‍പ്പെടുത്തും. സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വിദേശത്ത് സ്വന്തം ഓഫീസില്ലാതെ ഇന്‍ഫിനിറ്റി കേന്ദ്രങ്ങള്‍ വഴി പ്രവര്‍ത്തിക്കാന്‍ സാധിക്കും.  ഉത്പന്ന രൂപീകരണം, വികസനം എന്നീ മേഖലകളില്‍ ഇന്‍കുബേഷന്‍ സഹായവും ലഭ്യമാക്കും. പ്രവാസി സമൂഹത്തിന് കെഎസ് യു എമ്മിന്‍റെ വിവിധ പദ്ധതികളില്‍ നിക്ഷേപകന്‍, സംരംഭകന്‍, സ്ഥാപകന്‍, വിദഗ്ധോപദേഷ്ടാവ് എന്നീ നിലകളില്‍ പങ്കെടുക്കാനും അവസരമൊരുക്കും. പ്രവാസികള്‍ക്ക് കേരളത്തിലെ എയ്ഞ്ചല്‍ നിക്ഷേപക ശൃംഖലയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതോടൊപ്പം കെഎസ് യുഎമ്മിന്‍റെ ഫണ്ട് ഓഫ് ഫണ്ട് പദ്ധതിയില്‍ പങ്കാളികളാകാനും സാധിക്കും.

നിരവധി വര്‍ഷങ്ങളായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സ്റ്റാര്‍ട്ടപ്പുകളെ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ അന്താരാഷ്ട്ര ഉച്ചകോടികളില്‍ പങ്കെടുപ്പിക്കുകയും വിപണി വിപുലീകരിക്കുന്നതിന്‍റെയും നിക്ഷേപ സമാഹരണത്തിന്‍റെയും ഭാഗമായി അവരുടെ ഉല്‍പ്പന്നങ്ങള്‍ അവിടെ പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്നു. സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ  ആഗോള വിപണിയിലേക്കുള്ള അവസരങ്ങള്‍ തുറന്ന് നല്‍കുന്ന ഇത്തരം പദ്ധതികള്‍ കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകളുടെ വളര്‍ച്ചയിലും വരുമാന വര്‍ധനയിലും വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version