മുഖം മിനുക്കിയെത്തുന്ന ഹ്യുണ്ടായ് i20യുടെ ഇന്ത്യയിലെ ടെസ്റ്റിംഗ് ആരംഭിച്ചു. ഹ്യൂണ്ടായ് ഐ20 ഫെയ്‌സ്‌ലിഫ്റ്റ് ഈ വർഷം മേയിലാണ് ആഗോളതലത്തിൽ അരങ്ങേറ്റം കുറിച്ചത്.  ഹാച്ച്ബാക്ക് ഒരു സ്പോർട്ടിയർ ലുക്കിലെത്തുന്നു. കൂടാതെ പുനർരൂപകൽപ്പന ചെയ്ത ബമ്പറുകളും ആകർഷകമായ പുതിയ ഗ്രില്ലും രൂപമാറ്റത്തിന് മാറ്റു കൂട്ടുന്നു.

ലൂസിഡ് ലൈം മെറ്റാലിക്, ല്യൂമെൻ ഗ്രേ പേൾ, മെറ്റാ ബ്ലൂ പേൾ എന്നിങ്ങനെ മൂന്ന് പുതിയ ഓപ്ഷനുകളും രണ്ട് ഡ്യുവൽ-ടോൺ ചോയിസുകളും ഉൾപ്പെടെ എട്ട് വ്യത്യസ്ത ബാഹ്യ നിറങ്ങളിൽ ഹ്യുണ്ടായ് i20 വാഗ്ദാനം ചെയ്യുന്നുണ്ട്. ഇവയ്‌ക്ക് പുറമേ, ഫാന്റം ബ്ലാക്ക് പേൾ, അറോറ ഗ്രേ പേൾ, ഡ്രാഗൺ റെഡ് പേൾ, മാംഗ്രോവ് ഗ്രീൻ പേൾ, അറ്റ്‌ലസ് വൈറ്റ് തുടങ്ങിയ പരിചിതമായ നിറങ്ങളിലും i20 ലഭിക്കുന്നു. അവയിൽ ചിലത് കോൺട്രാസ്റ്റിംഗ് ബ്ലാക്ക് റൂഫുമായി ജോടിയാക്കാം. ഇന്ത്യൻ മോഡലും സമാനമായ കളർ ഓപ്ഷനുകളുമായി വരാൻ സാധ്യതയുണ്ട്.

അപ്‌ഡേറ്റ് ചെയ്ത i20 ഹാച്ച്‌ബാക്കിന് അടിസ്ഥാന മോഡലുകളിൽ 4.2 ഇഞ്ച് സ്‌ക്രീൻ ഉൾപ്പെടുന്ന മെച്ചപ്പെടുത്തിയ ഇൻസ്ട്രുമെന്റ് പാനൽ ഉണ്ടായിരിക്കും. ഉപഭോക്താക്കൾക്ക്  കുറച്ച് കൂടി വലുതും പൂർണമായും ഡിജിറ്റലുമായ 10.25 ഇഞ്ച് ഡ്രൈവർ ഡിസ്പ്ലേയും തിരഞ്ഞെടുക്കാം. അൽകാസർ പോലുള്ള മറ്റ് ഹ്യുണ്ടായ് വാഹനങ്ങളിൽ നിന്ന് കടമെടുത്ത അപ്‌ഡേറ്റ് ചെയ്ത ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും ഉൾപ്പെടുത്തിയിട്ടുണ്ട്.

പ്രതീക്ഷിക്കുന്ന സവിശേഷതകൾ

പുതിയ ഹ്യുണ്ടായ് i20 ഹാച്ച്ബാക്കിൽ ആന്റി-കൊളിഷൻ സിസ്റ്റവും ലെയ്ൻ കീപ്പ് അസിസ്റ്റും പോലെയുള്ള അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം (ADAS) ഉണ്ടായിരിക്കും. ഫോർവേഡ് കൊളിഷൻ-അവോയ്‌ഡൻസ് അസിസ്റ്റ്, ലെയ്ൻ ഫോളോവിംഗ് അസിസ്റ്റ്, ബ്ലൈൻഡ് സ്‌പോട്ട് കൊളിഷൻ-അവോയ്ഡൻസ് അസിസ്റ്റ്, സ്മാർട്ട് ക്രൂയിസ് കൺട്രോൾ എന്നിവയുൾപ്പെടെ ഓപ്ഷണൽ ADAS സവിശേഷതകളും വാഹനം നൽകും.

പ്രതീക്ഷിച്ച പ്രകടനം

പുതിയ 1.0 ലിറ്റർ മൂന്ന് സിലിണ്ടർ T-GDi പെട്രോൾ എഞ്ചിനാണ് ഹ്യുണ്ടായ് i20 ഫേസ്‌ലിഫ്റ്റിന് കരുത്തേകുന്നത്. ഇത് 100 അല്ലെങ്കിൽ 120 എച്ച്പി പവർ വാഗ്ദാനം ചെയ്യുമെന്ന് അവകാശപ്പെടുന്നു. കാറിലെ എഞ്ചിൻ 6-സ്പീഡ് iMT മാനുവൽ ഗിയർബോക്‌സ് അല്ലെങ്കിൽ 7-സ്പീഡ് DCT ഡ്യുവൽ-ക്ലച്ച് ട്രാൻസ്മിഷനുമായി ജോടിയാക്കും.

പ്രതീക്ഷിക്കുന്ന വില

ജൂലൈ 10ന് വരാനിരിക്കുന്ന മൈക്രോ SUV Exterന് ശേഷം ഹ്യൂണ്ടായ് ഐ20 ഫേസ്‌ലിഫ്റ്റ് മോഡൽ ലോഞ്ച് ചെയ്‌തേക്കുമെന്നാണ് റിപ്പോർട്ട്. പ്രീമിയം ഹാച്ച്ബാക്ക് വിപണിയിൽ രാജ്യത്ത് മാരുതി സുസുക്കി ബലേനോ, ടാറ്റ ആൾട്രോസ് എന്നിവയ്‌ക്കെതിരെയാകും ഹ്യൂണ്ടായ് ഐ20 മത്സരിക്കുക. നിലവിലെ ജെനറേഷൻ i20 യുടെ വില 7.46 ലക്ഷം രൂപയിൽ തുടങ്ങി 11.88 ലക്ഷം രൂപ വരെയാണ്. അതേസമയം i20 N ലൈൻ ശ്രേണി 12.31 ലക്ഷം രൂപ വരെ നീളുന്നു.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version