ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ എഴുത്തുകാരൻ എന്ന റെക്കോർഡിട്ട സയീദ് അൽമീരി വീണ്ടും ഒരു റെക്കോർഡിനുടമയായി.

ഒന്നല്ല രണ്ട് ലോക റെക്കോർഡുകളാണ് ചുരുങ്ങിയ കാലയളവിൽ ഈ എമിറാത്തി പയ്യൻ നേടിയത്. ഈ മാർച്ചിൽ, 4 വർഷവും 218 ദിവസവും പ്രായമുള്ളപ്പോളാണ് ഒരു പുസ്തകം പ്രസിദ്ധീകരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി എന്ന ആദ്യ ലോക റെക്കോർഡ് സയീദ് റഷീദ് അൽമീരി നേടുന്നത്.

ഇത്തവണ 4 വർഷവും 238 ദിവസവും പ്രായമുള്ളപ്പോൾ ഒരു പുസ്തക പരമ്പര പ്രസിദ്ധീകരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായിട്ടാണ് സയീദ് അൽമീരി വീണ്ടും റെക്കോർഡിട്ടത്. അഞ്ച് വയസ്സ് തികയുന്നതിന് മുമ്പ് ഈ കൊച്ചുകുട്ടി രണ്ടു ലോക റെക്കോർഡ്  കൈവരിച്ചു എന്നതാണ് അൽമീരിയുടെ നേട്ടത്തെ അസാധാരണമാക്കുന്നത്.

സയീദിന്റെ മൂത്ത സഹോദരി അൽദാബി ഏഴാം വയസ്സിൽ  അറബിയിലും ഇംഗ്ലീഷിലും ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രസാധകയായി ഗിന്നസ് ബുക്കിൽ റെക്കോർഡിട്ടിരുന്നു. സയീദിന്റെ അമ്മ പറയുന്നതനുസരിച്ച് ചെറുപ്പം മുതലേ പുസ്തകങ്ങൾ വായിക്കാൻ തൽപ്പരയായിരുന്നത് തന്റെ മൂത്ത മകൾ അൽദാബിയായിരുന്നുവെന്ന് അവർ സൂചിപ്പിച്ചു. അൽദാബിക്ക് മൂന്ന് വയസ്സുള്ളപ്പോൾ അക്ഷരങ്ങൾ തിരിച്ചറിയാനും വാക്കുകൾ നിർമ്മിക്കാനും കഴിയുമായിരുന്നുവെന്ന് അവർ പറഞ്ഞു. I Had an Idea എന്ന അൽദാബിയുടെ പുസ്തകം 1,000 കോപ്പികൾ വിറ്റഴിഞ്ഞതിന് ശേഷമാണ് അവൾ ഗിന്നസ് ബുക്കിൽ റെക്കോർഡിട്ടത്.

പുസ്തകങ്ങളോടും എഴുത്തിനോടുമുള്ള സഹോദരിയുടെ സ്നേഹത്തിൽ നിന്ന്  പ്രചോദിതനായിരുന്നു സയീദ്. അൽദാബിയെ പോലെ സ്വന്തമായി ഒരു പുസ്തകം എഴുതണമെന്ന ആഗ്രഹം നാലാം വയസ്സിൽ അമ്മയോട് പറഞ്ഞു.  അമ്മയും അൽദാബിയും അവന്റെ അഭിലാഷത്തെ പൂർണ്ണഹൃദയത്തോടെ പിന്തുണച്ചു. ഒരു പുസ്തകം പ്രസിദ്ധീകരിക്കുക എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ അൽദാബി സയീദിന് സഹായം നൽകി. രചനയ്‌ക്കോ ചിത്രീകരണത്തിനോ യാതൊരു ബാഹ്യ സഹായവുമില്ലാതെ, ആശയവൽക്കരണം മുതൽ പ്രസിദ്ധീകരണം വരെയുള്ള മുഴുവൻ പ്രക്രിയയിലും അവൾ അവനെ സഹായിച്ചു.

The Elephant Saeed and the Bear” എന്ന ആദ്യ പുസ്തകം, ആനയെ ഭക്ഷിക്കുന്നതിനുപകരം അതുമായി  ചങ്ങാത്തം കൂടിയ ഒരു ധ്രുവക്കരടിയുടെ കഥയാണ്  പറയുന്നത്. ആ പുസ്തകത്തിന്റെ തുടർഭാഗം എഴുതി, ഒരു പുസ്തക പരമ്പര പ്രസിദ്ധീകരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി എന്ന പദവി സയീദ് നേടി. സീരീസിലെ രണ്ടാമത്തെ ബുക്ക് “My True Friend” അങ്ങനെയാണ് പുതിയ ലോക റെക്കോർഡ് സയീദിന് നൽകിയത്.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version