ചന്ദ്രനിൽ പോയാലും മലയാളിയുടെ ഒരു ചായക്കട ഉണ്ടാകുമെന്നത് പറഞ്ഞു പഴകിയ ഒരു പല്ലവിയാണ്. പക്ഷേ അതിൽ കുറച്ച് യാഥാർത്ഥ്യമില്ലാതില്ല. കാരണം ഈ ലോകത്തിന്റെ ഏതൊരു കോണിലും ഒരു സംരംഭം വിജയിപ്പിക്കാൻ കെൽപ്പുളളവരാണ് നമ്മൾ മലയാളികളെന്ന് ആർക്കാണറിയാത്തത്?

അങ്ങനെ കേരളത്തിന്റെ തനതുരുചികൾ കടൽ കടത്തിയ ഒരു മലയാളിയെ ആണ് channeliam.com പരിചയപ്പെടുത്തുന്നത്. തൃശ്ശൂർ ജില്ലയിൽ ഇരിങ്ങാലക്കുടക്ക് അടുത്തുള്ള പട്ടേപ്പാടം എന്ന ഗ്രാമത്തിേനോട് ചേർന്നുകിടക്കുന്ന ചിലങ്ക എന്ന പ്രദേശത്ത് നിന്നുമുളള വിജീഷ്  പോർച്ചുഗൽ തലസ്ഥാനമായ ലിസ്ബണിൽ സൃഷ്ടിച്ചത് കേരള റെസ്റ്റോറന്റാണ്.  കേരളത്തിന്റെ രുചിപ്പെരുമ പോർച്ചുഗീസുകാർക്കിടയിൽ മാത്രമല്ല ലോകത്തിന് മുഴുവൻ വിളമ്പുകയാണ് വിജീഷ് ഇവിടെ.

2010-ലാണ് വിജീഷ് പോർച്ചുഗലിലെത്തുന്നത്. പോർച്ചുഗലിൽ നോർത്ത് ഇന്ത്യൻ വിഭവങ്ങൾ നൽകുന്ന നിരവധി ഇന്ത്യൻ റെസ്റ്റോറന്റുകളുണ്ടായിരുന്നെങ്കിലും കേരളത്തിന്റെ തനതായ വിഭവങ്ങൾ വിളമ്പുന്ന ഒരു റെസ്റ്റോറന്റ് പോലുമില്ലായിരുന്നു. അങ്ങനെയാണ് ഇന്ന് കാണുന്ന കേരള റെസ്റ്റോറന്റിന് 2018-ൽ വിജീഷ് തുടക്കമിടുന്നത്.

സാമ്പത്തികമായും ഭാഷാപരമായും ഒക്കെയുളള വെല്ലുവിളികളെ അതിജീവിച്ചാണ് വിജീഷ് കേരള റെസ്റ്റോറന്റിനെ ഇന്ന് കാണുന്ന നിലയിലേക്കെത്തിച്ചത്. ഇന്ത്യയിലും വിദേശത്തും ഷെഫ് ആയി വർക്ക് ചെയ്ത അനുഭവസമ്പത്താണ് സ്വന്തം രുചിക്കൂട്ടുകളിൽ വിശ്വസിച്ച് പോർച്ചുഗലിൽ ഒരു ഹോട്ടൽ സംരംഭം തുടങ്ങാൻ വിജീഷിനെ പ്രേരിപ്പിച്ചത്. പുതുരുചികൾ എന്നും ഇഷ്ടപ്പെടുന്ന യൂറോപ്യൻസ് കേരളത്തിന്റെ രുചിക്കൂട്ടുകൾ കൈയ്യും നീട്ടി സ്വീകരിച്ചതോടെ സംരംഭം ഒരു വിജയമായി. പിടിയും കോഴിയും ചെമ്മീൻ തീയലും വഴുതനങ്ങാ തീയലുമൊക്കെ പോർച്ചുഗലുകാരുടെ നാവിന് ആസ്വാദ്യകരമായതോടെ വിജീഷിന് പിന്തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.

പോർച്ചുഗൽ ഗവൺമെന്റിന് വേണ്ടി യൂറോപ്യൻ യൂണിയനിൽ ഫുൾസ്റ്റാക്ക് ഡവലപ്പറായി ജോലി ചെയ്യുന്ന ഭാര്യ റിനീഷയാണ് റെസ്റ്റോറന്റിന്റെ  പബ്ലിസിറ്റി ജോലികളെല്ലാം നിർവഹിക്കുന്നത്. റെസ്റ്റോറന്റ് കൂടുതൽ വികസിപ്പിക്കുന്നതിനൊപ്പം ITയിലും ഒരു സംരംഭം തുടങ്ങുകയെന്നതാണ് ഇനി ഈ ദമ്പതികളുടെ ലക്ഷ്യം.ഐടിയും ഫുഡും ഒരുമിച്ചതോടെ പുത്തൻ രുചിക്കൂട്ടുമായി പോർച്ചുഗലുകാരെയും, ടൂറിസ്റ്റുകളെയും, അവിടെയെത്തുന്ന ഇന്ത്യക്കാരെയുമെല്ലാം കേരളരുചി പരിചയപ്പെടുത്തുകയാണ് ഈ ദമ്പതികൾ.

(റിപ്പോർട്ട് : ചാനൽ അയാമിന് വേണ്ടി പ്രതീഷ് ചെറിയാൻ)

Introducing Kerala Restaurant, a culinary gem born in the heart of Lisbon, the capital of Portugal, brought to life by the extraordinary talents of Vijeesh, a Malayalee hailing from Chilanga. Nestled near the charming village of Patepadam, close to Iringalakudak in Thrissur district, Vijeesh has crossed the ocean to showcase the delectable flavors of Kerala, not only to the Portuguese locals but also to enthusiasts from all corners of the globe.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version